ചെലപ്പോ ശര്യാവും ചെലപ്പോ ശര്യാവില്ല; കാണാം എല്ലാം ശരിയായ ട്രോളുകള്‍ !!
First Published | Jul 28, 2020, 3:30 PM ISTഅഞ്ച് വര്‍ഷം മുമ്പ് കേരളത്തിലങ്ങോളമിങ്ങോളം മലയാളികള്‍ കേട്ട ഒരു പരസ്യവാചകമായിരുന്നു "എല്‍ഡിഎഫ് വരും എല്ലാം ശരിയാകും" എന്നത്. ഇടത് മുന്നണിയുടെ ഇത് വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും പോപ്പുലറായ പരസ്യവാചകമായിരുന്നു അത്. കേരളത്തിലങ്ങോളമിങ്ങോളം ആ പരസ്യവാചക പോസ്റ്ററുകള്‍ നിറഞ്ഞു നിന്നു. ഇന്ന് അഞ്ച് വര്‍ഷം കഴിഞ്ഞിരിക്കുന്നു. കാര്യങ്ങളെല്ലാം ശരിയായോ എന്ന് അന്വേഷിക്കനുള്ള തെരഞ്ഞെടുപ്പ് അടുക്കാറായി. അപ്പോഴാണ് അപ്രതീക്ഷിതമായി ആ പഴയ പരസ്യവാചകം വീണ്ടും വൈറലാകുന്നത്. പക്ഷേ ചെറിയ ചില വ്യത്യാസങ്ങളുണ്ടെന്ന് മാത്രം. ഇപ്പോഴത്തെ പരസ്യവാചകത്തിന്‍റെ ഉടമ പക്ഷേ സിപിഎം അല്ല. മറിച്ച് മലപ്പുറം കീഴിശ്ശേരിയിലെ മുഹമ്മദ് ഫായിസ് എന്ന നാലാം ക്ലാസുകാരനാണ് പുതിയ വാചകങ്ങളുടെ ഉടമ.
ലോക്ഡൗണ്‍ കാലത്തെ ചെറിയൊരു വീഡിയോ നിര്‍മ്മാണമായിരുന്നു സംഭവം. പക്ഷേ ഫായിസ് ഉണ്ടാക്കാനുദ്ദേശിച്ചത് പോലെ കാര്യങ്ങള്‍ വന്നില്ല. എന്നാല്‍ ഒരു മടിയും കൂടാതെ 'ചിലപ്പോ ശര്യാവും ചിലപ്പോ ശര്യാവില്ലെ'ന്ന് പറഞ്ഞ് ഫായിസ് തന്‍റെ വീഡിയോ അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ഫായിസിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. അങ്ങനെ ആ വാക്കുകള്‍ ട്രോളന്മാരും ഏറ്റെടുത്തു. കാണാം ആ ചിലപ്പോള്‍ മാത്രം ശരിയാവുന്ന ട്രോളുകള്‍.