തുറമുഖ നിര്‍മ്മാണം നിര്‍ത്തും വരെ സമരം; ഭയപ്പെടുത്താന്‍ നോക്കേണ്ട: ലത്തീന്‍ അതിരൂപത
First Published | Aug 24, 2022, 9:36 AM ISTസമരം തുടങ്ങുന്നതിന് മുമ്പ് തന്നെ, 'മുഖ്യമന്ത്രി തങ്ങളെ കേള്‍ക്കണം' എന്ന ആവശ്യമുന്നയിച്ച ലത്തീന്‍സഭയെയും തീരദേശവാസികളെയും തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ എം വിന്‍സന്‍റ് എം എല്‍ എയുടെ അടിയന്തരപ്രമേയത്തിന് മറുപടി പറയവേയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുപക്ഷ സര്‍ക്കാറിന്‍റെ വിഴിഞ്ഞം അദാനി തുറമുഖം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് (23.8.2022) കടന്നപ്പോഴാണ് സമരം മുന്‍കൂട്ടി തയ്യാറാക്കിയതെന്ന ഗുരുതര ആരോപണം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഉന്നയിച്ചത്. സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണ്. സമരക്കാർ എല്ലാവരും വിഴിഞ്ഞത്തുകാരല്ലെന്നും പദ്ധതി കാരണം സമീപത്ത് തീരശോഷണം ഉണ്ടാകില്ലെന്ന് റിപ്പോർട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അവകാശപ്പെട്ടു. പദ്ധതി പ്രദേശത്തുനിന്നുമുള്ള ചിത്രങ്ങള്‍ റോബര്‍ട്ട്, ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ റോണി.