ഗാന്ധിഭവന്‍ അന്തേവാസികളൊത്ത് ഓണസദ്യയുണ്ട് രാഹുല്‍ ഗാന്ധി എം പി
First Published | Aug 18, 2021, 11:02 AM ISTമൂന്ന് ദിവസത്തെ മണ്ഡല സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി ഇന്നലെ വണ്ടൂര്‍ ഗാന്ധിഭവൻ സ്നേഹമരം ഓൾഡ് ഏജ് ഹോം സന്ദര്‍ശിച്ചു. അന്തേവാസികള്‍ക്കൊപ്പം ഓണസദ്യയും കഴിച്ച് അന്തേവാസികള്‍ക്കുള്ള ഓണക്കോടിയും സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയത്. ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെയാണ് കാരക്കാപറമ്പിലെ ഗാന്ധിഭവനിൽ വയനാട് എം പി കൂടിയായ രാഹുൽഗാന്ധിയെത്തിയത്.നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കോണ്‍ഗ്രസ് തോൽവിക്ക് ശേഷം ഇതാദ്യമായാണ് രാഹുൽ ഗാന്ധി മണ്ഡല സന്ദര്‍ശനത്തിന് കേരളത്തിലെത്തുന്നത്.