വേനലിനൊടുവില്‍ ഇടവപ്പാതിയോട് കൂടിയാണ് കേരളത്തില്‍ മണ്‍സൂണ്‍ ആരംഭം കുറിച്ചിരുന്നത്. എന്നാല്‍, വര്‍ഷങ്ങളായി വേനല്‍ കനക്കുകയും മഴ കുറയുകയും ചെയ്തതോടെ ജൂണ്‍ ആദ്യ ആഴ്ച കഴിഞ്ഞാകും കേരളത്തില്‍ മിക്കാവാറും മഴയെത്തിയിരുന്നത്.
undefined
ഈ പതിവിന് വിപരീതമായി ഇത്തവണ മഴ ഇടവപ്പാതിക്ക് തന്നെ പെയ്തുതുടങ്ങുന്നത്. നേരത്തെ അറബിക്കടലില്‍ ടൌട്ടെ ചുഴലിക്കാറ്റും ബംഗാള്‍ ഉള്‍ക്കടലില്‍ യാസ് ചുഴലിക്കാറ്റും വീശിയത് മണ്‍സൂണ്‍ നേരത്തെയെത്താന്‍ കാരണമായി.(ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )
undefined
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ചുഴലിക്കാറ്റുകൾ കേരളത്തിൽ കാലവർഷം നേരത്തേ എത്തിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (ഐ.എം.ഡി.) അറിയിച്ചു.(ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )
undefined
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് രാജ്യത്തെ വടക്കൻ തീരങ്ങളിൽ ആഞ്ഞടിച്ച അതിതീവ്ര ചുഴലിക്കാറ്റായ യാസിന്‍റെ സ്വാധീനം കേരളത്തിൽ കാലവർഷം ആരംഭിക്കുന്നത് ഒരുദിവസം നേരത്തേയാക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.(ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )
undefined
ജൂൺ ഒന്നിന് കാലവർഷം എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, രണ്ട് ചുഴലിക്കാറ്റുകള്‍ അടുത്തടുത്ത സമയങ്ങളില്‍ വന്ന് പോയതിനാല്‍ ഇത്തവണ മേയ് 31-ന് തന്നെ കാലവർഷം തുടങ്ങുമെന്ന് ഐ.എം.ഡി. അറിയിച്ചു.(ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )
undefined
കഴിഞ്ഞ വർഷവും ചുഴലിക്കാറ്റുകളുടെ ശ്രമഫലമായി കാലവർഷം നേരത്തേയെത്തിയിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇടവപ്പാതിക്ക് കേരളത്തില്‍ മഴ ശക്തമാകുന്നത്. (ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )
undefined
2020-ൽ കാലവർഷത്തിന് മുന്നോടിയായി രൂപപ്പെട്ട അംഫൻ, നിസർഗ ചുഴലിക്കാറ്റുകളുടെ സ്വാധീനത്തിൽ കാലവർഷം ജൂൺ ഒന്നിന് തന്നെയെത്തിയിരുന്നു. അതേസമയം, രാജ്യത്തിന്‍റെ മധ്യഭാഗങ്ങളിൽ കാലവർഷം രണ്ടാഴ്ച വൈകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.(ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )
undefined
കിഴക്കൻ തീരത്ത് വീശിയ ടൗട്ടേ ചുഴലിക്കാറ്റിന്‍റെ സ്വാധീനമാണ് ഇതിന് കാരണം. 1804 മുതൽ ഒഡിഷ തീരത്തെത്തിയ 138 ചുഴലിക്കാറ്റുകളിൽ കാലവർഷത്തിന് മുന്നോടിയായി എത്തുന്ന 14-ാമത്തെ ചുഴലിക്കാറ്റാണ് യാസ് ചുഴലിക്കാറ്റ്. (ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )
undefined
നാളെയോടെ കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നതിനെ തുടർന്ന് സംസ്ഥാനത്തെ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. (ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )
undefined
ഈ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചേക്കാമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ കേരളത്തിൽ കാലവർഷം മെത്തുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. കോട്ടയം ജില്ലയിൽ ഇത്തവണ ഏറ്റവും ഉയർന്ന മഴ ലഭിച്ചു. 110 മില്ലീമീറ്റർ മഴയാണ് കോട്ടയത്ത് പെയ്തത്. (ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )
undefined
സംസ്ഥാനത്ത് വേനൽ മഴ റെക്കോർഡിട്ടതോടെ അണക്കെട്ടുകളിൽ കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ അണക്കെട്ടുകളിൽ 35.40 ശതമാനം ജലസംഭരണമാണ് ഇപ്പോഴുള്ളത്. (ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )
undefined
കഴിഞ്ഞവർഷം ഇതേ ദിവസത്തെക്കാൾ 7 ശതമാനം അധികം വെള്ളമാണ് ഈ വർഷം അണക്കെട്ടുകളിലുള്ളത്. കാലവർഷത്തിന് മുൻപ് ജലനിരപ്പ് ഇത്രയും ഉയരുന്നത് അപൂർവമാണ്. (ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )
undefined
ഇടുക്കി, പമ്പ, ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പെട്ടി അണക്കെട്ടുകളില്‍ 36 ശതമാനം വെള്ളമുണ്ട്. കുറ്റ്യാടി, ബാണാസുര സാഗർ, ആനയിറങ്കൽ, പൊൻമുടി അണക്കെട്ടുകൾ – 25 ശതമാനവും കല്ലാർകുട്ടി, പെരിങ്ങൽക്കുത്ത്, ചെങ്കുളം, ലോവർപെരിയാർ കക്കാട് അണക്കെട്ടുകൾ 69 ശതമാനവും ജലം ഇപ്പോള്‍ സംഭരിക്കപ്പെട്ടിട്ടുണ്ട്. കല്ലാർകുട്ടി, മൂഴിയാർ അണക്കെട്ടുകൾ ഈ വർഷം തുറന്നു. പെരിങ്ങൽക്കുത്ത് അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. (ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )
undefined
ഇതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ പലയിടത്തായി പെയ്ത കനത്ത മഴയില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. തീരദേശ മേഖല ഏറ്റവും കൂടുതല്‍ കടലാക്രമണം നേരിട്ട വേനല്‍ക്കാലമായി ഈ വര്‍ഷം മാറി. (ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )
undefined
(ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )
undefined
നിരവധി വീടുകൾ തകരുകയും ഒട്ടേറെ വീടുകൾ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നൂറ്ക്കണക്കിന് മത്സ്യത്തൊഴിലാളികളെ കേരളത്തിന്‍റെ തീരദേശത്ത് നിന്ന് മാറ്റി പാര്‍പ്പിച്ചു. (ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )
undefined
രണ്ട് ദിവസമായി റോഡുകളില്‍ പൊട്ടിവീണ് കിടക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിരക്കാലാണ് അഗ്നിശമന സേനാംഗങ്ങള്‍. വൈദ്യുതിബന്ധം തകര്‍ന്ന സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് കൊണ്ട് വൈദ്യുതി വകുപ്പും രംഗത്തുണ്ട്.(ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )
undefined
(ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )
undefined
മഴയിലും കടൽക്ഷോഭത്തിലും വീടുകൾ നഷ്ടപ്പെട്ടവർക്കും ഭാഗികമായി കിടപ്പാടം തകർന്നവർക്കുമായി തിരുവനന്തപുരത്ത് ഒമ്പതിടങ്ങളിൽ ദുരിതാശ്വാസക്യാമ്പുകൾ ആരംഭിച്ചു. (ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )
undefined
മഴക്കെടുതിയെത്തുടര്‍ന്ന് 60 കുടുംബങ്ങളിൽ നിന്നായി 502 പേരെയാണ് ജില്ലയില്‍ മാറ്റിപ്പാർപ്പിച്ചത്. 171 വീടുകൾ ഭാഗികമായും ആറ് വീടുകൾ പൂർണമായും തകർന്നു. ജില്ലയിലെ മറ്റ് നാശനഷ്ടങ്ങൾ കണക്കാക്കി വരുന്നതായി തഹസിൽദാർ അറിയിച്ചു. (ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )
undefined
നീരൊഴുക്ക് വർധിച്ചതോടെ നെയ്യാർഡാമിന്റെ നാല് ഷട്ടറുകളും 25 സെൻറിമീറ്റർ കൂടി ഉയർത്തി. നേരത്തെ ഡാമിന്‍റെ ഷട്ടറുകള്‍ 50 സെൻറീമീറ്റർ ഉയർത്തിയത് കൂടാതെയാണിത്. (ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )
undefined
ചിറയിന്‍കീഴ് താലൂക്കില്‍ മൂന്ന് ക്യാമ്പുകളിലായി 16 കുടുംബങ്ങളിലെ 64 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇവിടെ 12 വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. തിരുവനന്തപുരം താലൂക്കില്‍ 27 കുടുംബങ്ങളിലെ 71 പേരെ രണ്ടു ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. (ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )
undefined
ഒരു വീട് പൂര്‍ണമായും 24 വീടുകള്‍ ഭാഗികമായും തകര്‍ന്നു. നെയ്യാറ്റിന്‍കര താലൂക്കില്‍ 15 കുടുംബങ്ങളിലെ 53 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 38 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാട്ടാക്കട താലൂക്കില്‍ രണ്ടു കുടുംബങ്ങളിലെ 13 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. (ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )
undefined
യാസ് ചുഴലിക്കാറ്റ് നാശം വിതച്ച ബംഗാളിലും ഒഡീഷയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശനം നടത്തും. ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടം അദ്ദേഹം വിലയിരുത്തും. ഭുവനേശ്വറിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. (ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )
undefined
ഏറ്റവും അധികം ദുരിതമുണ്ടായ പ്രദേശങ്ങളിൽ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തും. പിന്നീട് ബംഗാളിലെത്തുന്ന അദ്ദേഹം അവിടെയുണ്ടായ നാശനഷ്ടവും വിലയിരുത്തും. (ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )
undefined
ഒഡീഷയിലും ബംഗാളിലും ഒരു കോടിയിലധികം പേരെ ചുഴലിക്കാറ്റ് ബാധിച്ചതായിട്ടാണ് സർക്കാർ കണക്ക്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്ര സഭ പിന്തുണ അറിയിച്ചു. (ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )
undefined
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona.
undefined