രോഗമുക്തി ഏറ്റവും കൂടുതല്‍ തലസ്ഥാനത്ത്, കാട്ടാക്കട ഹോട്ട്സ്പോട്ട്; കോഴിക്കോട് ലോറി ഡ്രൈവര്‍ക്ക് രോഗം
First Published | Jun 16, 2020, 6:51 PM ISTസംസ്ഥാനത്ത് ഇന്ന് (16.6.'20) 79 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1366 ആയി ഉയര്‍ന്നു. 60 പേര്‍ സംസ്ഥാനത്തൊട്ടാകെ ഇന്ന് രോഗമുക്തി നേടിയപ്പോള്‍ തലസ്ഥാനത്താണ് ഏറ്റവും ആശ്വാസം. 14 പേരാണ് തിരുവനന്തപുരത്ത് രോഗമുക്തി നേടിയത്. അതേസമയം ജില്ലയിലെ കാട്ടാക്കട പുതിയ ഹോട്ട് സ്‌പോട്ടായി. കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാര്‍ഡുകളെ കണ്ടൈമെന്റ് സോണുകളാക്കിയിട്ടുണ്ട്. കോഴിക്കോട് ലോറി ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചു