അകലാതെ ആശങ്ക; രോഗലക്ഷണം കാട്ടിയ 1347 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റി, കേരളത്തിൽ 453 ഹോട്ട് സ്പോട്ടുകള്‍
First Published | Jul 24, 2020, 8:49 PM ISTരോഗമുക്തി ഏറ്റവും കൂടിയ ദിവസമെന്ന ആശ്വാസത്തിലാണ് സംസ്ഥാനം. ഇന്ന് മാത്രം 968 പേരാണ് കൊവിഡ് മുക്തി നേടിയത്. അതേസമയം 885 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 9371 ആയി.
കഴിഞ്ഞ 24 മണിക്കൂറിൽ 25,160 സാംപിളുകൾ പരിശോധിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണം കാട്ടിയ 1347 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 9297 ആയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 453 ആയിട്ടുണ്ട്.
മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ ഒറ്റനോട്ടത്തില്‍