പിതൃമോക്ഷം തേടി വിശ്വാസികള്‍; കർക്കിടക വാവ് ബലി തർപ്പണ ചടങ്ങുകള്‍ക്ക് പരിസമാപ്തി
First Published | Jul 28, 2022, 3:34 PM ISTകർക്കിടക വാവ് ദിവസമായ ഇന്ന് പിതൃമോക്ഷത്തിനായി വിശ്വാസികൾ ബലി തർപ്പണം നടത്തി. ആലുവ, തിരുവല്ലം, വർക്കല, തിരുനാവായ ഉൾപ്പെടെയുള്ള പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഇത്തവണ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആലുവ ശിവരാത്രി മണപ്പുറത്ത് 80 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷക്കാലമായി കോവിഡ് മൂലം മുടങ്ങിക്കിടന്ന കർക്കിടക വാവുബലിയാണ് ഇത്തവണ നടത്തുന്നത്.
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ബലിതർപ്പണം പുലർച്ചെ മൂന്ന് മണിക്ക് തുടങ്ങി. ദക്ഷിണ കാശി എന്നറിയപ്പെടുന്ന തിരുനെല്ലിയിൽ ഒരേ സമയം 250 പേർക്ക് ബലിയിടാനുള്ള സൗകര്യമാണ് ഒരുക്കിയത്. തിരുനാവായയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ക്യാമറാമാന്‍ മുബഷീര്‍. തിരുനെല്ലിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യാമറാമാന്‍ വി ആര്‍ രാഗേഷ്.