പിണറായി ഏതോ സ്വപ്ന ലോകത്ത്, ആരോപണം തെളിയിച്ചാൽ എല്ലാ പണിയും നിർത്തും: കെ സുധാകരന്‍
First Published | Jun 19, 2021, 3:44 PM IST
കേരളത്തില്‍ അടുത്തകാലത്തായി ഉയര്‍ന്ന് വന്ന എല്ലാ വിവാദങ്ങള്‍ക്കും മുകളിലാണ് ഇന്ന് കെ സുധാകന്‍ - പിണറായി വാക്പയറ്റ്. കെപിസിസി പ്രസിഡന്‍റായി അധികാരമേറ്റതിന് പുറകെ കെ സുധാകരന്‍റെതായി വന്ന അഭിമുഖത്തില്‍, അദ്ദേഹം തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പഠിച്ചകാലത്തെ ഒരു രാഷ്ട്രീയ സംഘര്‍ഷത്തിന്‍റെ അനുഭവം പങ്കുവച്ചിരുന്നു. അതില്‍ കോളേജില്‍ നടന്ന സംഘര്‍ഷത്തിനിടെ പിണറായി വിജയനെ ചവിട്ടിവീഴ്ത്തിയതായി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വൈകീട്ടത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ , കെ സുധാകരന്‍ ഏതോ സ്വപ്നലോകത്താണെന്നായിരുന്നു പ്രതികരിച്ചത്. അതോടൊപ്പം തന്‍റെ മക്കളേ തട്ടിക്കൊണ്ട് പോകാന്‍ കെ സുധാകരന്‍ പദ്ധതിയിട്ടിരുന്നതായും അദ്ദേഹം ആരോപിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വാക് പോര് കനത്തു. പിണറായിക്ക് മറുപടിയുമായി ഇന്ന് രാവിലെ പത്രസമ്മേളനം നടത്തുമെന്ന് ഇന്നലെ തന്നെ കെ സുധാകരന്‍ അറിയിച്ചിരുന്നു. ഇതനുസരിച്ച് രാവിലെ എറണാകുളത്ത് കെ സുധാകരന്‍ പത്രസമ്മേളനം വിളിച്ചുചേര്‍ത്തു. പതിവ് കെപിസിസി പ്രസിഡന്‍റുമാരുടെ പത്രസമ്മേളനത്തില്‍ നിന്ന് വ്യത്യസ്തമായി, മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി, പുതിയ തലമുറയിലെ വളര്‍ന്നു വരുന്ന നേതാക്കാളുമായാണ് കെ സുധാകരന്‍ പത്രസമ്മേളനത്തിനെത്തിയത്. പ്രസക്ത ഭാഗങ്ങളിലേക്ക്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാജേഷ് തകഴി.