പ്രതിദിന രോഗികള്‍ കുറഞ്ഞതില്‍ ആശ്വസിക്കാമോ? ഡിസ്ചാര്‍ജ് മാർഗ്ഗരേഖയില്‍ അടക്കം മാറ്റം കൊണ്ട് വന്ന് സര്‍ക്കാര്‍
First Published | Oct 14, 2020, 7:41 PM ISTസംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ വലിയ കുറവാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ഒരുസമയത്ത് 11,000ത്തിന് മുകളിലേക്ക് പോയ കണക്ക് ഇപ്പോള്‍ ഏഴായിരത്തില്‍ താഴേക്ക് വന്നത് ആശ്വസിക്കാന്‍ കഴിയുന്ന വാര്‍ത്തയാണ്. എന്നാല്‍, ജാഗ്രതയില്‍ ഒട്ടും കുറവ് വരുത്തരുതെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
സംസ്ഥാനത്ത് 11,755 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ദിവസം സര്‍ക്കാര്‍ കണക്ക് അനുസരിച്ച് പരിശോധന നടത്തിയത് 66,228 സാമ്പിളുകളാണ്. അതുപോലെ പതിനായിരം കടന്ന മറ്റൊരു ദിവസം 73,816 സാമ്പിളുകളാണ് പരിശോധിച്ചത്. ബുഝനാഴ്ച പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 50,056 ആണ്. ഈ സാഹചര്യത്തിലും രോഗമുക്തരാകുന്നവരുടെ എണ്ണം വലിയ ആശ്വാസമാണ് പകരുന്നത്. ഇതിനിടയില്‍ കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് മാർഗ്ഗരേഖയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഒപ്പം കൊവിഡ് ആശുപത്രികളില്‍ ടെലി ഐസിയു സേവനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തി.