കൊവിഡും ആനക്കുട്ടികളിലെ വൈറസ് ബാധയും ; കോട്ടൂര്‍ തുറക്കാന്‍ കാലമെടുക്കും
First Published | Aug 12, 2021, 3:56 PM ISTഅന്തർദേശീയ നിലവാരത്തിലുള്ള ഇന്ത്യയിലെ ആദ്യ ആന പുനരധിവാസ കേന്ദ്രമാണ് തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ സ്ഥിതിചെയ്യുന്ന കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം. ആനകള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും അതിന്‍റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ പരിപാലിക്കുന്നതിനുമൊപ്പം മനുഷ്യർക്ക് കാടിന്‍റെ പശ്ചാത്തലത്തിൽ ആനകളെ കാണുന്നതിനുമുള്ള സൗകര്യവും ഒരുക്കുക എന്നതാണ് ഈ പുനരധിവാസ കേന്ദ്രത്തിന്‍റെ ലക്ഷ്യം. കുട്ടിയാനകളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണ കേന്ദ്രം. ഒരു വയസുള്ള രാജു മുതല്‍ 82 വയസ്സുള്ള സോമന്‍ വരെയുള്ള ആനകളാണ് കോട്ടുരില്‍ ഇപ്പോഴുള്ളത്. കൊവിഡ് വ്യാപനത്തിനിടെ ഹെര്‍പ്പസ് വൈറസ് ബാധിച്ച് രണ്ട് ആനക്കുട്ടികള്‍ അടുത്തിടെ ഇവിടെ ചരിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് മറ്റ് ആനക്കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച മറ്റ് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നെങ്കിലും ആനക്കുട്ടികളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കോട്ടൂര്‍ ആനക്കോട്ട തുറക്കുന്നത് വൈകുമെന്നാണ് വിവരം. കോട്ടൂര്‍ ആനക്കോട്ടയില്‍ നിന്നും ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ക്യാമറാമാന്‍ രാജീവ് സോമശേഖരന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.