ബാര്‍ബര്‍ ഷാപ്പുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ബ്യൂട്ടി പാര്‍ലറുകള്‍ തുറക്കാന്‍ ഇതുവരെയും അനുമതി നല്‍കിയിട്ടില്ല. ഇതിനെ തുടര്‍ന്നായിരുന്നു ഇവര്‍ സമരവുമായി രംഗത്തെത്തിയത്.
സെക്രട്ടേറിയേറ്റിന് മുന്നില്‍ ഫേഷ്യലും മറ്റും ചെയ്താണ് ബ്യൂട്ടീഷന്മാര്‍ സമരം നടത്തുന്നത്.
വായ്പയുമായി ബന്ധപ്പട്ടാണ് കൂടുതല്‍ പരാതികളും ഉയര്‍ന്നത്. മാസങ്ങളായി അടഞ്ഞ് കിടക്കുന്നത് കൊണ്ടുതന്നെ പുതിയ വായ്പകളൊന്നും ലഭിക്കുന്നില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു.
അതോടൊപ്പം പലരുടെയും മാസങ്ങളായുള്ള വായ്പകള്‍ തിരിച്ചടവ് മുടങ്ങിക്കിടക്കുകയാണ്. ഇങ്ങനെ മുന്നോട്ടുള്ള പോക്ക് അനിശ്ചിതത്വത്തിലായതോടെയാണ് സമരവുമായി രംഗത്തെത്തിയതെന്ന് സമക്കാര്‍ പറഞ്ഞു.
സ്ഥാപനം തുറക്കാത്തതിനാല്‍ തന്നെ പലര്‍ക്കും മാസങ്ങളായുള്ള വാടക അടവ് മുടങ്ങിയെന്ന് ഇവര്‍ പറയുന്നു. അത് പോലെതന്നെ ഉപയോഗിക്കാന്‍ കഴിയാത്തത് കൊണ്ട് വാങ്ങിവച്ചിരുന്ന വിലകൂടിയ ക്രീമുകളെല്ലാം ഉപയോഗ ശൂന്യമായി.
മറ്റ് മേഖലയില്‍ ഇളവുകളനുവദിച്ച സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പാലിച്ച് ബ്യൂട്ടീ പാര്‍ലറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ബ്യൂട്ടി പാര്‍ലര്‍ എന്ന് തുറക്കാമെന്ന നിര്‍ദ്ദേശം പോലും മുഖ്യമന്ത്രി പറയുന്നില്ലെന്നും സമരക്കാര്‍ പറയുന്നു.
നിരവധി ആവശ്യങ്ങളാണ് ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. ബ്യൂട്ടി പാര്‍ലറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാര്‍ വ്യക്ത വരുത്തുക.
തൊഴിലാളികളോടുള്ള ഉദ്യോഗസ്ഥ പീഢനം അവസാനിപ്പിക്കുക. ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാര്‍ക്ക് വാക്സിനേഷന് മുന്‍ഗണന നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുക.
ബ്യൂട്ടി പാര്‍ലര്‍ മേഖലയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക. ബ്യൂട്ടീഷന്‍ മേഖലയിലെ ഹോസ്പ്പിറ്റല്‍, ഓണ്‍ലൈന്‍, കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക.
ബ്യൂട്ടീ പാര്‍ലറുകള്‍ നേരിടുന്ന വാടക, വൈദ്യുതി പ്രതിസന്ധികള്‍ക്ക് പരിഹരം കാണുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബ്യൂട്ടിഷ്യന്‍സ് ഇന്ന് നിയമസഭയ്ക്ക് മുന്നില്‍ സമരം നടത്തിയത്. രാവിലെ പത്ത് മണിക്ക് തുടങ്ങിയ സമരം രഞ്ജു രഞ്ജിമാര്‍ ഉദ്ഘാടനം ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona