കൊവിഡിനെതിരായ കേരളത്തിന്‍റെ പ്രതിരോധ മികവിന് മൂന്ന് കാരണം; ചൂണ്ടികാട്ടി മുഖ്യമന്ത്രി
First Published | Jun 17, 2020, 7:26 PM ISTകൊവിഡ് രോഗമുക്തിയില്‍ കേരളത്തിന് ആശ്വസദിനം. സംസ്ഥാനത്താകെ ഇന്ന് (17.6.'20) 90 പേരാണ് രോഗമുക്തി നേടിയത്. 75 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 1351 ആയിട്ടുണ്ട്. വിദേശരാജ്യങ്ങളിലായി ഇതുവരെ 277 കേരളീയര്‍ രോഗം ബാധിച്ച് മരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് മാത്രം 203 പേരാണ് ആശുപത്രിയിലായത്. സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 110 ആയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം കൊവിഡിനെതിരായ കേരളത്തിന്‍റെ പ്രതിരോധത്തില്‍ ഇതുവരെയുള്ള ഇടപെടലുകൾ ഫലപ്രദമായതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. സാമൂഹ്യാകലം പാലിച്ചത്, മാസ്ക് ധരിച്ചത്, സമ്പർക്കവിലക്കും റിവേഴ്സ് ക്വാറന്‍റൈനും പാലിച്ചു എന്നിവയാണ് അതെന്നും അദ്ദേഹം വ്യക്തമാക്കി