ചെന്നൈക്കെതിരെയുള്ള മത്സരത്തില്‍ തകര്‍ത്തടിച്ച് മലയാളി താരം സഞ്ജു സാംസണ്‍. വെറും 19 ബോളില്‍ നിന്ന് അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സഞ്ജു 32 പന്തില്‍ 74 റണ്‍സുമായാണ് തന്റെ കുതിപ്പ് അവസാനിപ്പിച്ചത്.
undefined
ഒമ്പത് പടുകൂറ്റന്‍ സിക്‌സറുകള്‍ സഹിതമാണ് സഞ്ജുവിന്റെ പ്രകടനം. ഒരൊറ്റ ഫോര്‍ മാത്രമാണ് സഞ്ജു നേടിയത്. 11.4 ഓവറില്‍ ടീം സ്‌കോര്‍ 132ല്‍ നില്‍ക്കെയാണ് സഞ്ജു പുറത്തായത്. ലുംഗി എന്‍ഗിഡിക്കായിരുന്നു വിക്കറ്റ്.
undefined
സഞ്ജുവിന്റെ മിന്നും പ്രകടനത്തെ വാഴ്ത്തി ക്രിക്കറ്റ് വിദഗ്ധര്‍ രംഗത്തെത്തി. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുന്‍ താരം ആകാശ് ചോപ്ര, വസിം ജാഫര്‍, ഹര്‍ഷ ഭോഗ്ലെ തുടങ്ങിയവര്‍ സഞ്ജുവിന്റെ സിക്‌സര്‍ മേളത്തെ പുകഴ്ത്തി രംഗത്തെത്തി. ട്വിറ്ററില്‍ സഞ്ജുവിന്റെ പ്രകടനം ഏറെ നേരം ട്രെന്‍ഡിങ്ങായി.
undefined
ക്രിക്കറ്റ് ആരാധകര്‍ സഞ്ജുവിന്റെ പ്രകടനത്തെ പ്രംശസിച്ച് രംഗത്തെത്തി. ചെന്നൈയുടെ ലോകോത്തര ബൗളിംഗ് നിരയെയാണ് സഞ്ജു കൈകാര്യം ചെയ്തതെന്ന് പലരും അഭിപ്രായപ്പെട്ടു. സഞ്ജു പുറത്തായിരുന്നില്ലെങ്കില്‍ മറ്റൊരു സിക്‌സര്‍ പൂരം കാണാമെന്നായിരുന്നു പലരുടെയും അഭിപ്രായം.
undefined
ചെന്നൈയുടെ മിക്ക മുന്‍നിര ബൗളര്‍മാരും സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. സീസണില്‍ മിന്നും പ്രകടനം തുടരുമെന്ന മുന്നറിയിപ്പാണ് സഞ്ജു നല്‍കിയത്.
undefined
രാജസ്ഥാന്‍ വളരെ പ്രതീക്ഷയോടെ നോക്കുന്ന താരമാണ് സഞ്ജു സാംസണ്‍. വരും മത്സരങ്ങളിലും സഞ്ജുവിന്റെ ബാറ്റ് ഗര്‍ജ്ജിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
undefined
ചിലര്‍ റിഷഭ് പന്തിനെയും ട്രോളി. പന്തിന്റെ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സ്ഥാനം പോകുമെന്നായിരുന്നു മുന്നറിയിപ്പ്.
undefined
സഞ്ജുവിന്റെ ബാറ്റിംഗിന്റെ സൗന്ദര്യം എടുത്തുപറഞ്ഞായിരുന്നു പലരും രംഗത്തെത്തിയത്. വളരെ മനോഹരമായ ക്ലാസിക് ഷോട്ടുകളാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നതെന്നും പലരും അഭിപ്രായപ്പെട്ടു.
undefined