ത്രില്ലിംഗ് മാച്ചായിരുന്നു എന്നതുകൊണ്ടുതന്നെ ആരാധകര്‍ പല തലത്തിലുള്ള ട്രോളുകളുമായി വന്നു. സോഷ്യല്‍ മീഡിയയിലെ ചില ട്രോളുകള്‍ രസകരമായിരുന്നു.
എബി ഡിവില്ലിയേഴ്‌സിന്റെ മോശം ഫോമും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ തകര്‍പ്പന്‍ പ്രകടനവും ഭരതിന്റെ അവസാന പന്തിലെ സിക്‌സും ട്രോളുകളായി പ്രചരിച്ചു.
അതോടൊപ്പം അവസാന ഓവറില്‍ ആവേശ് ഖാന്റെ ചിരിയും ചര്‍ച്ചയായി. ആവേശിന്റെ ഫുള്‍ ഡെലിവറി ഭരത് കണക്റ്റ് ചെയ്യാന്‍ കഴിയാതിരുന്നപ്പോഴാണ് ആവേശ് ചിരിച്ചത്.
എന്നാല്‍ പരിഹാസത്തോടെയുള്ള ചിരിയാണെന്ന് പലരും തെറ്റിദ്ധരിച്ചു. അഹങ്കാരത്തിന് കിട്ടിയ ശിക്ഷയാണ് അവസാന പന്തിലെ സിക്‌സ് എന്നായിരുന്നു ഇത്തരക്കാരുടെ വാദം.
യഥാര്‍ത്ഥത്തില്‍ കമന്ററി പറഞ്ഞ സുനില്‍ ഗവാസ്‌ക്കറും ആ ചിരിയെ പരിഹസിച്ചുവെന്നുള്ളതാണ് രസകരമായ കാര്യം. ചിരിക്കാറിയിട്ടില്ലെന്നായിരുന്നു ഗവാസ്‌കര്‍ കമന്ററിക്കിടെ പറഞ്ഞത്.
ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ കോലി ഡല്‍ഹി കാപിറ്റല്‍സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് ആര്‍സിബി നേടിയത്. പൃഥ്വി ഷോ (48), ശിഖര്‍ ധവാന്‍ (43) എന്നിവര്‍ തിളങ്ങി.
റിഷഭ് പന്തും (10), ശ്രേയസ് അയ്യരും (18) നിരാശപ്പെടുത്തി. രണ്ട് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ആര്‍സിബി നിരയില്‍ തിളങ്ങിയത്. ഹര്‍ഷല്‍ പട്ടേല്‍, ഡാന്‍ ക്രിസ്റ്റ്യന്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗില്‍ ആര്‍സിബിക്ക് ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടമായി. വിരാട് കോലി (4), ദേവ്ദത്ത് പടിക്കല്‍ (0) എന്നിവര്‍ ആദ്യ ആറ് റണ്‍സിനിടെ തന്നെ മടങ്ങി. ആന്റിച്ച് ഇരുവരേയും വീഴ്ത്തിയത്.
പിന്നീട് ഒത്തുചേര്‍ന്ന മാക്‌സ്‌വെല്‍- ഭരത് സഖ്യമാണ് ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിക്കുന്നത്. ഇരുവരും 111 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മാക്‌സിയുടെ മിന്നുന്ന ഫോം ആര്‍സിബി ആരാധകരെ സന്തോഷിപ്പിച്ചു. ചില ട്രോളുകള്‍ മാക്‌സിക്കും അഭിനന്ദനം.
ഡിവില്ലിയേഴ്‌സിന് സ്ഥാനക്കയറ്റം നല്‍കിയെങ്കിലും ഒരു വെടിക്കെട്ട് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. 26 പന്തുകളില്‍ 26 റണ്‍സാണ് ഡിവില്ലിയേഴ്‌സ് നേടിയത്. ഡിവില്ലേഴ്‌സ് ഫോമിലല്ലെന്ന് നിരാശ ട്രോളര്‍മാര്‍ പ്രകടമാക്കുകയും ചെയ്തു.
ഭരത് ഒരറ്റത്ത് പിടിച്ചുനിന്നു. നാല് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ഭരതിന്റെ ഇന്നിംഗ്‌സ്. താരം അവസാന പന്തില്‍ സിക്‌സടിക്കുന്നമെന്ന് ആര്‍സിബി ക്യാംപ് പോലും കരുതിയില്ല.
അവസാന പന്തില്‍ ആറ് റണ്‍സാണ് ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ആവേശ് ഒരു വൈഡ് എറിഞ്ഞു. പിന്നീട് അഞ്ച് റണ്‍സായി ചുരുങ്ങി. ആവേശിന് ഒരു പന്ത് കൂടി എറിയേണ്ടി വന്നപ്പോള്‍ അത് ഫുള്‍ടോസായി. ഭരത് സിക്‌സും നേടി.
ആദ്യ മൂന്ന് പന്തുകളും നേരിട്ടത് മാക്‌സ്‌വെല്ലായിരുന്നു. ഏഴ് റണ്‍സാണ് മൂന്ന് ബോളില്‍ കിട്ടിയത്. നാലാം പന്ത് ഭരത് നഷ്ടമാക്കി. അടിക്കാന്‍ പാകത്തിലുള്ള പന്തായിരുന്നു അത്. എന്നാല്‍ താരത്തിന് കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല.
അഞ്ചാം പന്തില്‍ രണ്ട് റണ്‍സ് ഭരത് റണ്‍സ് നേടി. ഇവിടെ അക്‌സര്‍ പട്ടേലിന്റെ പിഴവും ആര്‍സിബിക്ക് തുണയായി. സിംഗിള്‍ മാത്രം കിട്ടുകയായിരുന്ന സാഹചര്യം രണ്ടാക്കി മാറ്റിയത് അക്‌സറിന്റെ പിഴവായിരുന്നു.
ആറാം പന്ത് ആവേശ് ലെഗ്‌സൈഡില്‍ ഫുട്‌ടോസ് എറിഞ്ഞു. ആറ് റണ്‍സ് നേടാനുള്ള സുവര്‍ണാവസരമായിരുന്നത്. എന്നാല്‍ ഇത്തവണയും ഭരത് പരാജയപ്പെട്ടു. എന്നാല്‍ അംപയര്‍ വൈഡ് വിളിച്ചതോടെ വിക്കറ്റ് കീപ്പര്‍ക്ക് ഒരവസരം കൂടി ലഭിച്ചു.
ആവേശിന്റെ ഹൈ ഫുള്‍ടോസ് ഡെലിവറി ഭരത് സര്‍വശക്തിയും എടുത്ത് ബൗണ്ടറിക്ക് അപ്പുറം കടത്തി. ആര്‍സിബിക്ക് ത്രില്ലടിപ്പിച്ച ജയം. ഡഗ്ഔട്ടില്‍ ആവേശത്തിലിരിക്കുകയായിരുന്നു കോലിയും ഡിവില്ലിയേഴ്‌സും ഗ്രൗണ്ടിലേക്ക് ഓടിയടത്തു.