Ukraine War: യുക്രൈനിലേക്ക് ആയുധമൊഴുക്കാന്‍ യുഎസും സഖ്യ കക്ഷികളും
First Published | Apr 20, 2022, 3:11 PM ISTയുക്രൈന്‍റെ സഖ്യകക്ഷികൾ റഷ്യയുടെ യുക്രൈന്‍ ആക്രമണത്തെ പ്രതിരോധിക്കാൻ കൂടുതൽ ആയുധങ്ങൾ അയക്കുമെന്ന് അറിയിച്ചു. ചൊവ്വാഴ്ച നടന്ന 90 മിനിറ്റ് വീഡിയോ കോളിലാണ് യുഎസും മറ്റ് നാറ്റോ സഖ്യകക്ഷികളും പീരങ്കികൾ, ടാങ്ക് വിരുദ്ധ, വ്യോമ പ്രതിരോധ സഹായം എന്നിവ കീവിലേക്ക് അയയ്ക്കുമെന്ന് അറിയച്ചത്. യുക്രൈന്‍റെ കിഴക്കന്‍ ഭാഗത്ത് റഷ്യ പുതിയ യുദ്ധമുഖം തുറന്നതിനെ തുടര്‍ന്നാണ് യുക്രൈന് സ്വയം പ്രതിരോധിക്കാൻ സഹായിക്കുന്ന ആയുധങ്ങൾ നല്‍കാന്‍ യുഎസിന്‍റെ നേതൃത്വത്തില്‍ തീരുമാനിച്ചത്. "ഡോൺബാസിനായുള്ള യുദ്ധത്തിന്‍റെ" തുടക്കമാണെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വോലോഡൈമർ സെലെൻസ്‌കി (Volodymyr Zelensky) പറഞ്ഞതിന് പിന്നാലെയാണ് തീരുമാനം. യുക്രൈന്‍റെ തലസ്ഥാനമായ കീവ് തങ്ങളുടെ ലക്ഷ്യമല്ലെന്നും മറിച്ച് ലുഹാൻസ്ക്, ഡൊനെറ്റ്സ്ക് മേഖലകൾ ഉൾക്കൊള്ളുന്ന കിഴക്കൻ ഡോൺബാസ് മേഖലയിലെ റഷ്യന്‍ വിമതര്‍ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും റഷ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. '