ആറ് ആഴ്ചയുടെ ഇടവേളയ്ക്കിടെ അപൂര്‍വ്വ ഇനം കണ്ടാമൃഗ കുഞ്ഞുങ്ങള്‍ ജനിച്ചു

First Published | Jul 7, 2021, 11:34 AM IST

ജൂൺ 27 ന് ഇംഗ്ലണ്ടിലെ വോർസെസ്റ്റർഷയറിലെ വെസ്റ്റ് മിഡ്‌ലാന്‍റസ് സഫാരി പാർക്കിൽ 16 മാസത്തെ ഗർഭധാരണത്തിന് ശേഷം വെളുത്ത കാണ്ടാമൃഗമായ കിയ പ്രസവിച്ചു. കുട്ടിയും വെള്ളുത്തതാണെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു. സാധാരണ നിറത്തിന് പകരം ചാരനിറം കലര്‍ന്ന തോലിയോടെയുള്ള കണ്ടാമൃഗങ്ങളെയാണ് വെളുത്ത കണ്ടാമൃഗമെന്ന് പറയുന്നത്. ശരീരത്തിലെ തൊലി കറുപ്പിക്കുന്ന ചില രാസവസ്തുക്കളുടെ അഭാവത്താലാണ് കണ്ടാമൃഗങ്ങള്‍ക്ക് ഇത്തരത്തില്‍ നിറവ്യത്യാസം ഉണ്ടാകുന്നത്. ഈ വര്‍ഷം ഇത് രണ്ടാമത്തെ വെളുത്ത കണ്ടാമൃഗമാണ് ജനിച്ചതെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു. വെസ്റ്റ് മിഡ്‌ലാന്‍റസ് സഫാരി പാർക്കില്‍ കണ്ടാമൃഗങ്ങളുടെ സംഖ്യാവര്‍ദ്ധനവിനായി ചില പദ്ധതികള്‍ ആവിഷ്ക്കരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് പുതിയ അതിഥിയുടെ വരവ്.  
 

ബാര്‍ണി എന്ന കണ്ടാമൃഗത്തിന്‍റെ അഞ്ചാമത്തെ കുട്ടിയാണ് കിയയില്‍ ഇപ്പോള്‍ ജനിച്ച കുഞ്ഞ്. ബ്രീഡിംഗ് പ്രോഗ്രാമിന്‍റെ 15 വയസ്സുള്ള ബാര്‍ണിയ്ക്ക് ഇനിയും നിരവധി സന്തതികളെ ഉണ്ടാക്കാന്‍ കഴിയുമെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു.
തെക്കൻ വെള്ള കാണ്ടാമൃഗത്തിന്‍റെ വംശനാശത്തിന് പരിഹാരം കാണാനാണ് ബ്രീഡിംഗ് പ്രോഗ്രാമിന് തുടക്കം കുറിച്ചത്. യൂറോപ്യൻ വംശനാശഭീഷണി നേരിടുന്ന ജീവിവർഗ പരിപാടിയുടെ ഭാഗമാകുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും മൃഗശാലാ അധികതര്‍ പറഞ്ഞു.

കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ സുപ്രധാന സംരക്ഷണ ശ്രമങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളർത്തുന്നതിനും വംശനാശ ഭീഷണിയില്‍ നിന്ന് അവയെ സംരക്ഷിക്കാനുമാണ് തങ്ങളുടെ ശ്രമമെന്നും മൃഗശാലാ അധികൃതര്‍ പറഞ്ഞു.
ഒരു മൃഗശാലയില്‍ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് കണ്ടാമൃഗങ്ങള്‍ ജനിക്കുന്നത് ആദ്യമായിട്ടാണെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ പാർക്കിൽ ജനിക്കുന്ന അഞ്ചാമത്തെ കാണ്ടാമൃഗമാണിത്.
വെളുത്ത കാണ്ടാമൃഗത്തിൽ രണ്ട് ഉപജാതികളാണുള്ളത്. തെക്കൻ വെളുത്ത കാണ്ടാമൃഗവും വടക്കന്‍ ഉപജാതിയും. ഇതിൽ 2015 ലെ കണക്കനുസരിച്ച് 20,000 എണ്ണം തെക്കൻ വെളുത്ത കാണ്ടാമൃഗങ്ങള്‍ കാടുകളില്‍ ജീവിക്കുന്നു.
വോർസെസ്റ്റർഷയറിലെ വെസ്റ്റ് മിഡ്‌ലാന്‍റസ് സഫാരി പാർക്കിൽ ജനിച്ച പുതിയ തെക്കൻ വെള്ള കാണ്ടാമൃഗ കുഞ്ഞ്.
എന്നാല്‍ അത്യഅപൂർവമായ ജീവി വര്‍ഗ്ഗമാണ് വടക്കൻ ഉപജാതികൾ. അതിൽ രണ്ടെണ്ണം മാത്രമേ ജീവനോടെ അവശേഷിക്കുന്നൊള്ളൂവെന്നും മൃഗശാലാ അധികൃതര്‍ വ്യക്തമാക്കുന്നു. ഇവ (ഫാറ്റു, 18, നജിൻ, 29 ) മൃഗശാലയില്‍ സുരക്ഷിതമാണ്.
ലോകത്തെ അറിയപ്പെടുന്ന പുരുഷ വടക്കൻ വെളുത്ത കാണ്ടാമൃഗമായ സുഡാൻ 2018 മാർച്ച് 19 ന് കെനിയയിൽ വച്ചാണ് മരിച്ചത്. കണ്ടാമൃഗങ്ങളുടെ കൊമ്പിനും തോലിനുമായി ഇവ നിരന്തണം വേട്ടയാടപ്പെടുന്നു. പ്രത്യേകിച്ചും കൊളോണിയൽ കാലഘട്ടത്തിൽ അനിയന്ത്രിതമായ വേട്ടയാടൽ മൂലം വെളുത്ത കാണ്ടാമൃഗങ്ങളുടെ വംശനാശ ഭീഷണി ശക്തമായിരുന്നു.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!