വാഷിംഗ്ടണ്‍: കൊവിഡ് ബാധിതനായ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചികിത്സക്കിടെ കാര്‍ യാത്ര നടത്തിയത് വിവാദത്തില്‍. അണികളെ ആവേശം കൊള്ളിക്കാനും വലിയ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കാണിക്കാനുമാണ് ട്രംപ് ചെറുയാത്ര നടത്തിയത്. എന്നാല്‍, ചികിത്സയിലിരിക്കെ ട്രംപിന്റെ കാര്‍ യാത്ര ക്വാറന്റൈന്‍ ലംഘനമാണെന്നും തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ആരോപിച്ചു. അതേസമയം, കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയാണ് യാത്ര ചെയ്തതെന്ന് വൈറ്റ്ഹൗസ് വിശദീകരിച്ചു.
ട്രംപിനെ കൂടാതെ മറ്റ് രണ്ട് പേരും കാറിലുണ്ടായിരുന്നു. തന്റെ ബുള്ളറ്റ് പ്രൂഫ് കാറില്‍ മാസ്‌ക് ധരിച്ച്, അണികള്‍ക്കു നേരെ കൈവീശിയായിരുന്നു ട്രംപിന്റെ യാത്ര. വാട്ടര്‍ റീഡ് സൈനിക ആശുപത്രിയിലാണ് ട്രംപിന്റെ ചികിത്സ. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ട്രംപ് ആശുപത്രിക്ക് പുറത്തെ അണികളെ കാണാന്‍ പോയത് സ്വന്തം സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതാണെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ആരോപണം. പ്രോട്ടോക്കോള്‍ ലംഘനത്തിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് ട്രംപ് നല്‍കിയത്. രോഗത്തെ നിസാരവത്കരിക്കുകയും മറ്റുള്ളവരുടെ ആരോഗ്യത്തെ അപകടത്തിലാക്കുകയും ചെയ്യുന്നതാണ് ട്രംപിന്റെ നടപടിയെന്നും വിമര്‍ശനമുയര്‍ന്നു.
കൊവിഡ് രോഗം ഗുരുതരമാകുന്നവരിലാണ് ഓക്‌സിജന്റെ അളവ് കുറയുക. ട്രംപിന്റെ പ്രായവും തടിയും വെല്ലുവിളിയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ട്രംപിന് സ്റ്റിറോയിഡുകള്‍ നല്‍കി തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
കൊവിഡ് രോഗം ഗുരുതരമാകുന്നവരിലാണ് ഓക്‌സിജന്റെ അളവ് കുറയുക. ട്രംപിന്റെ പ്രായവും തടിയും വെല്ലുവിളിയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ട്രംപിന് സ്റ്റിറോയിഡുകള്‍ നല്‍കി തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് പെട്ടെന്ന് തിരിച്ചെത്താനാണ് ട്രംപിന് സ്റ്റിറോയിഡുകള്‍ നല്‍കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് സൂചന. വെള്ളിയാഴ്ച മുതലാണ് ട്രംപിന്റെ ചികിത്സ തുടങ്ങിയത്. വിമര്‍ശനവുമായി വിദഗ്ധര്‍