ലോകത്തെ ഏറ്റവും സമ്പന്നമായ ഖനിയായ ജ്വാനെംഗിൽ നിന്ന് കണ്ടെത്തിയ രത്നത്തിന് അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ വില തീരുമാനിക്കും. “ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രത്‌ന ഗുണനിലവാരമുള്ള കണ്ടെത്തലാണിതെന്ന് വിശ്വസിക്കപ്പെടുന്നു,” ആംസ്ട്രോംഗ് പറഞ്ഞു.
'അപൂർവവും അസാധാരണവുമായ കല്ലാണിത്. വജ്രത്തിന്‍റെയും ബോട്സ്വാനയുടെയും പശ്ചാത്തലത്തിൽ വളരെയധികം അർത്ഥമാക്കുന്നു. ഈ നേട്ടം സമരം ചെയ്യുന്ന രാജ്യത്തിന് ഏറെ പ്രതീക്ഷ നൽകുന്നു.'വെന്നും അവര്‍ പറഞ്ഞു.
ലോകത്തില്‍ കണ്ടെത്തിയതില്‍ വച്ച് മൂന്നാമത്തെ വലിയ വജ്രമാണിത്. 1905 ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് കണ്ടെത്തിയ 3,106 കാരറ്റ് കുള്ളിനനാണ് ലോകത്തിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ വജ്രം.
1905 ല്‍ കണ്ടെത്തിയ വജ്രത്തിന് ഖനി സ്ഥാപകനായ തോമസ് കുള്ളിനന്‍റെ പേരാണ് നൽകിയത്. ഒടുവിൽ ട്രാൻസ്വാൾ കോളനി, സർക്കാർ വാങ്ങി അന്നത്തെ ബ്രിട്ടീഷ് രാജാവിന് എഡ്വേർഡ് ഏഴാമന് സമ്മാനിച്ചു. രണ്ടാമത്തെ വലിയ വജ്രമായ ലെസെഡി ലാ റോണ (1,109 കാരറ്റ് ) ഒരു ടെന്നീസ് പന്തിന്‍റെയത്രയും വലുപ്പമുള്ള വജ്രം വടക്ക് കിഴക്കൻ ബോട്സ്വാനയിലെ കരോവിൽ നിന്ന് 2015 ലാണ് കണ്ടെത്തിയത്.
കമ്പനിയുടെ 50 വർഷത്തെ ചരിത്രത്തിൽ കുഴിച്ചെടുത്ത ഏറ്റവും വലിയ രത്നമാണ് ഇതെന്ന് കമ്പനി വക്താവ് പറഞ്ഞു. സർക്കാരിന്‍റെയും ആഗോള വജ്ര ഭീമനായ ഡി ബിയേഴ്സും ചേര്‍ന്ന് നടത്തുന്ന സംയുക്ത സംരംഭമാണിതെന്ന് ആംസ്ട്രോംഗ് പറഞ്ഞു.
“ഞങ്ങളുടെ പ്രാഥമിക വിശകലനത്തിൽ നിന്ന് ഇത് ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ രത്‌ന ഗുണനിലവാരമുള്ള കല്ലായിരിക്കാം”, ആംസ്ട്രോംഗ് കൂട്ടിച്ചേർത്തു. ഡി ബിയേഴ്സ് ചാനൽ വഴിയോ സർക്കാർ ഉടമസ്ഥതയിലുള്ള ഒകാവാംഗോ ഡയമണ്ട് കമ്പനി വഴിയോ ഇത് വിൽക്കണമോ എന്ന് ഞങ്ങൾ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഇവര്‍ അറിയിച്ചു.
ബോട്സ്വാനയിലെ ജനങ്ങൾക്ക് പരമാവധി നേട്ടമുണ്ടാക്കുമെന്ന് ഉറപ്പാക്കുന്ന തരത്തിൽ കമ്പനി വജ്രം വിൽക്കുമെന്ന് ഡെബ്‌സ്വാന വക്താവ് പറഞ്ഞു. 73 മില്ലീമീറ്റർ നീളവും 52 മില്ലീമീറ്റർ വീതിയും 27 മില്ലീമീറ്റർ വ്യപ്തിയുമാണ് വജ്രത്തിന്‍റെ അളവ്.
2020 ൽ കൊവിഡ് മഹാമാരിക്കിടെ കല്ല് കണ്ടെത്തിയത്, ഇതിലും മികച്ചൊരു സമയമില്ലെന്നായിരുന്നു ധാതു മന്ത്രി ലെഫോകോ മൊവാഗി അഭിപ്രായപ്പെട്ടത്. വരുമാനത്തിന്‍റെ 80 ശതമാനവും സർക്കാരിന് ലഭിക്കുന്നു. ലാഭവിഹിതം, റോയൽറ്റി, നികുതി എന്നിവയിലൂടെയാണ് ഡെബ്സ്വാനയുടെ വിൽപ്പന. 2020 ൽ മഹാമാരിയെ തുടര്‍ന്ന് ഡെബ്‌സ്വാനയിലെ വജ്രോത്‌പാദനം 29 ശതമാനം ഇടിഞ്ഞ് 16.6 ദശലക്ഷം കാരറ്റായിയിരുന്നു. 2019 ൽ ഇത് 23.3 ദശലക്ഷമായിരുന്നു.
കൊവിഡ് വ്യാപനം ഉൽപാദനത്തെയും ആവശ്യക്കാരെയും ബാധിച്ചതിനാൽ വിൽപ്പന 30 ശതമാനം ഇടിഞ്ഞ് 2.1 ബില്യൺ ഡോളറിലെത്തി. യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ജ്വല്ലറികൾ വീണ്ടും തുറക്കുകയും ചെയ്ത് ആഗോള വജ്ര വിപണി കരകയറാനുള്ള ശ്രമത്തിലാണ്. 2021 ൽ 2019 ല്‍ നടത്തിയ 23 ദശലക്ഷം കാരറ്റ് ഉത്പാദനം എന്നതില്‍ നിന്ന് 38 ശതമാനം വരെ വർദ്ധിപ്പിക്കാൻ ഡെബ്സ്വാന പദ്ധതിയിടുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആഫ്രിക്കയിലെ പ്രമുഖ വജ്ര നിർമ്മാതാവാണ് ബോട്സ്വാന കമ്പനി. ലഭ്യമാകുന്നതില്‍ അപൂർവ ചരക്കാണ് അവരുടെ 90 ശതമാനം കയറ്റുമതിയിലും.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona