പഞ്ച്ശീരില്‍ അടിതെറ്റി താലിബാന്‍; 350 താലിബാന്‍ ഭീകരരെ വധിച്ചതായി വടക്കന്‍ സഖ്യം
First Published | Sep 3, 2021, 12:33 PM ISTഅഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് താലിബാന്‍ തയ്യാറെടുക്കുന്നതിനിടെ താലിബാന്‍ തീവ്രവാദികള്‍ പഞ്ച്ശീര്‍ താഴ്വാരയില്‍ അക്രമണം നടത്തി. താലിബാൻ പഞ്ച്ഷിറിലേക്ക് കടന്നതായും ഷുതാർ ജില്ല പിടിച്ചെടുത്തതായും വടക്കന്‍ സഖ്യത്തിന് കീഴടങ്ങാന്‍ അന്ത്യശാസനം നല്‍കിയതായും അവകാശപ്പെട്ടു. എന്നാല്‍, 350 താലിബാന്‍ തീവ്രവാദികളെ വധിച്ചതായും 40 ഓളം പേരെ തടവിലാക്കിയതായി വടക്കന്‍ സഖ്യം ട്വറ്ററിലൂടെ അവകാശപ്പെട്ടു. "ഇന്നലെ രാത്രി ഖവാക്ക് യുദ്ധത്തിൽ നിന്ന് ഇതുവരെ, താലിബാൻ 350 പേർ കൊല്ലപ്പെട്ടു, 40 -ൽ അധികം പേർ പിടിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു. എൻആർഎഫിന് നിരവധി പുതിയ അമേരിക്കൻ വാഹനങ്ങളും ആയുധങ്ങളും വെടിക്കോപ്പുകളും ട്രോഫിയായി ലഭിച്ചു"വെന്ന് കവാക്ഡ് ഡിഫൻസ് ഓഫ് ഖവാക്ക് കമാൻഡർ മുനിബ് അമിരി ട്വിറ്റ് ചെയ്തു.
So far from battle of Khavak last night, taliban has 350 casualties, more than 40 captured & prisoned. NRF got many new American vehicles, weapons & ammunitions as a trophy. Commanded Defense of Khavak,Commander Munib Amiri 👏🏼#AhmadMassoud #Taliban #Panjshir #secondresistance pic.twitter.com/nSlFN47xL2
— Northern Alliance 🇭🇺 (@NA2NRF) September 1, 2021