Pakistan: വൈദ്യുതി പ്രതിസന്ധി; പാകിസ്ഥാനില്‍ ഇന്‍റർനെറ്റ് ഷട്ട്ഡൗൺ ചെയ്യാന്‍ നീക്കം
First Published | Jul 1, 2022, 4:36 PM ISTപാക്കിസ്ഥാനിൽ (Pakistan) വൈദ്യുതി മുടക്കം രൂക്ഷമായ സാഹചര്യത്തിൽ മൊബൈൽ, ഇന്‍റര്‍നെറ്റ് സേവനങ്ങൾ നിർത്തിവെക്കാൻ ഇടയുണ്ടെന്ന് ടെലികോം ഓപ്പറേറ്റർമാർ മുന്നറിയിപ്പ് നൽകി. "രാജ്യത്തുടനീളം നീണ്ട മണിക്കൂർ വൈദ്യുതി തടസ്സം കാരണം മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തലാക്കുന്നതിനെക്കുറിച്ച് പാകിസ്ഥാനിലെ ടെലികോം ഓപ്പറേറ്റർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, വൈദ്യുതി തടസ്സം അവരുടെ പ്രവർത്തനങ്ങളിൽ പ്രശ്‌നങ്ങളും തടസ്സവും ഉണ്ടാക്കുന്നു." എന്ന് നാഷണൽ ഇൻഫർമേഷൻ ടെക്‌നോളജി ബോർഡ് (NIBT) ട്വിറ്ററിൽ കുറിച്ചു, അതിനിടെ ജൂലൈ മാസത്തിൽ വർധിച്ച ലോഡ് ഷെഡിംഗ് നേരിടേണ്ടി വരുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് മുന്നറിയിപ്പ് നൽകിയതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.