അന്തരിച്ച ഒമാന്‍ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സയിദ് അൽ സയിദിന്‍റെ ഒര്‍മ്മ ചിത്രങ്ങള്‍

First Published | Jan 12, 2020, 3:21 PM IST


ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സയിദ് അൽ സയിദ് (79) അന്തരിച്ചു. ഒമാനിൽ മൂന്ന് ദിവസത്തെ ഔദ്യോദിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചത്. അറബ് ലോകത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന വ്യക്തിയായ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ്  ഒമാന്‍റെ ഭരണസാരഥ്യം ഏറ്റെടുത്ത് അൻപതാം വർഷത്തിലാണ് വിടപറയുന്നത്.  ഒമാന്‍റെ ഇന്നത്തെ വളര്‍ച്ചയ്ക്ക് കാരണക്കാരനായ ഭരണാധികാരി അഞ്ചുവര്‍ഷത്തിലേറെയായി അര്‍ബുദ രോഗബാധിതനായിരുന്നു. കാണാം അദ്ദേഹത്തിന്‍റെ ഓര്‍മ്മ ചിത്രങ്ങള്‍.

സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബര്‍ 18ന് സലാലയിലായിരുന്നു ജനനം. അവിവാഹിതനായിരുന്നു.
undefined
പുണെയിലും സലാലയിലുമായി  പ്രാഥമികവിദ്യാഭ്യാസം നേടിയ സുല്‍ത്താന്‍  ഇന്ത്യയുമായി എന്നും സവിശേഷബന്ധം പുലര്‍ത്തിയ വ്യക്തിയാണ്.
undefined

Latest Videos


ഒരു ആശുപത്രിയും മൂന്ന് ചെറിയ സ്കൂളുകളും കേവലം എട്ട് കിലോമീറ്റര്‍ മാത്രം ടാര്‍ ചെയ്ത റോഡുമുള്ള ഒരു രാജ്യത്തിന്റെ ഭരണം 1970ല്‍ ഏറ്റെടുക്കുമ്പോള്‍ അല്‍ ഖുസൈദി രാജവംശത്തിലെ പിന്‍തലമുറക്കാരനായ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന് വയസ് 30.
undefined
ഇന്ന് 49 വര്‍ഷം പിന്നിടുമ്പോള്‍ ഒമാന്‍ എന്ന രാജ്യത്തെ എല്ലാ മേഖലകളിലും അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിച്ചത് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന്റെ ദീര്‍ഘ വീക്ഷണവും ഭരണപാടവവും കൊണ്ടുമാത്രമാണ്.
undefined
അറബ് ലോകത്തെ സമാധാന ദൂതൻ കൂടിയായിരുന്നു അദ്ദേഹം. നേരത്തെ അമേരിക്ക-ഇറാൻ പ്രശ്നം ഉണ്ടായപ്പോൾ സമാധാനം ഉറപ്പുവരുത്താന്‍ മുന്നിട്ടിറങ്ങിയത് സുൽത്താൻ ഖാബൂസായിരുന്നു.
undefined
കഴിഞ്ഞ ഡിസംബർ മാസമാദ്യത്തോടെ രോഗം മൂർച്ഛിക്കുകയും ചികിത്സക്കായി ഡിസംബർ ഏഴിന് സുൽത്താൻ  ഖാബൂസിനെ ബെൽജിയത്തിലേക്ക് കൊണ്ടുപോയി.
undefined
ജനുവരി അവസാനം വരെ ചികിത്സക്കായി ബെൽജിയത്തിൽ തങ്ങാനുള്ള  ക്രമീകരണങ്ങൾ ഒരുക്കിയിരുന്നെങ്കിലും നില വഷളാകുന്നതിനാൽ അദ്ദേഹത്തെ മസ്‍കത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.
undefined
വിശ്രമത്തില്‍ കഴിയവെ ജനുവരി 10 ന് രാത്രിയോടെയായിരുന്നു അന്ത്യം. സുൽത്താണ് ഖാബൂസിന്റെ വിയോഗത്തെ തുടർന്ന് ഒമാനിൽ മൂന്ന് ദിവസത്തെ ഔദ്യോദിക ദുഃഖാചരണം പ്രഖ്യാപിച്ചു.
undefined
നാല്പത് ദിവസത്തേക്ക് ദേശീയ പതാക താഴ്ത്തിക്കെട്ടും. ബുസൈദി രാജവംശത്തിന്‍റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23 നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അധികാരമേറ്റത്.
undefined
പിതാവിൽ നിന്നാണ് അദ്ദേഹം ഒമാന്റെ ഭരണമേറ്റെടുത്തത്. വിദ്യാഭ്യാസം, ശാസ്ത്ര-സാങ്കേതികം, ആരോഗ്യം, വ്യവസായം, വാണിജ്യം തുടങ്ങിയ മേഖലകളിലെല്ലാം ഒമാൻ ഇക്കാലയളവിൽ വളർച്ച കൈവരിച്ചു.
undefined
സ്വദേശികൾക്കു പുറമെ ഒമാനിലെ ലക്ഷകണക്കിന് വരുന്ന മലയാളികൾ ഉൾപെടുന്ന പ്രവാസി സമൂഹത്തിന് മികച്ച ജീവിത സൗകര്യങ്ങൾ ഉറപ്പു വരുത്തിയ രാജിവിന്‍റെ വിയോഗത്തിലൂടെ പ്രിയങ്കരനായ ഭരണാധികാരിയെയാണ് ഒമാനു നഷ്ടമായത്.
undefined
ഇന്ത്യയുടെ ആത്മാര്‍ത്ഥ സുഹൃത്തിനെ നഷ്ടമായെന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സുല്‍ത്താന്‍റെ നിര്യാണത്തില്‍ അനുശോചിച്ചത്.
undefined
അത്രത്തോളം ഇന്ത്യയോട് അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന സുല്‍ത്താന്‍ ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. സൗഹൃദത്തിനപ്പുറം ഊഷ്മളമായ ബന്ധവും സുല്‍ത്താന് ഇന്ത്യയുമായുണ്ടായിരുന്നു.
undefined
സുല്‍ത്താന്‍റെ ആദ്യ വിദേശ വിദ്യാഭ്യാസ കേന്ദ്രം പൂനെയായിരുന്നെന്നതും സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന് ഇന്ത്യന്‍ ജനതയോടുള്ള സ്നേഹത്തിന് കാരണമാണ്.
undefined
സുല്‍ത്താന്‍റെ പിതാവ് സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ അജ്മറിലെ മയോ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു. അദ്ദേഹം പിന്നീട് മകനെയും പൂനെയില്‍ അയച്ച് പഠിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ വിദ്യാര്‍ത്ഥിയായിരുന്നു സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ്.
undefined
ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒമാനിലെ പുരാവസ്തു ഖനനത്തില്‍ മൂന്നാം നൂറ്റാണ്ടിലെ ക്ലാസിക്കല്‍ യുഗത്തില്‍ ഇന്തോ-ഒമാന്‍ വ്യാപാരം നടന്നിരുന്നതായി ചില ചരിത്ര രേഖകളില്‍ പറയുന്നു. ടിപ്പു സുല്‍ത്താന്‍റെ ഭരണകാലത്ത് ഒമാനിലേക്ക് ഒരു നയതന്ത്ര പ്രതിനിധിയെ അയച്ചതായും രേഖകളില്‍ വ്യക്തമാക്കുന്നു.
undefined
1956ല്‍ തന്നെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മസ്‍കത്തില്‍ സ്ഥാപിതമായിരുന്നു. ഒമാന്‍റെ ദേശീയ, ആഭ്യന്തര സുരക്ഷ വളരെയധികം പ്രശംസനീയമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും സാമഗ്രികളും ഉപയോഗിച്ച് സുരക്ഷയുടെ കാര്യക്ഷമത ഉറപ്പാക്കുന്നതില്‍ ഈ ഭരണാധികാരി ഏറെ ശ്രദ്ധിച്ചു.
undefined
സ്വദേശികളുടെയും ഒമാനിലെ സ്ഥിരതാമസക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഒമാന്‍ ഭരണകൂടം പ്രാധാന്യം നല്‍കുന്നുണ്ട്. തൊഴിലാളി സംഘടനകളും ഒമാനില്‍ സജീവമാണ്. നിലവില്‍ 620,650 ഇന്ത്യന്‍ പ്രവാസികളാണ് ഒമാനിലുള്ളത്. ഇന്ത്യയില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒമാനിലേക്ക് കുടിയേറിപ്പാര്‍ത്ത ഒരു സമൂഹവും ഇവിടെയുണ്ട്. ഒമാനിലെ പൗരന്‍മാരാണ് ഇവര്‍.
undefined
ഇന്ത്യന്‍ പ്രവാസി സമൂഹം വന്‍ തോതില്‍ ഒമാനില്‍ കഴിയുന്നുണ്ട്. മാത്രമല്ല ഒമാനി വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസം, ചികിത്സ എന്നിവയ്ക്കായി ഇന്ത്യയെയാണ് കൂടുതലായും ആശ്രയിക്കുന്നത്.
undefined
ലക്ഷക്കണക്കിന് ഒമാനികള്‍ വര്‍ഷം തോറും ഇന്ത്യയിലെത്താറുണ്ട്. സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെ  മലയാളികളുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒമാനിലുണ്ട്. ചുരുക്കത്തില്‍ ഇന്ത്യയുമായി വളരെ മികച്ച ബന്ധം പുലര്‍ത്തുകയും ഇന്ത്യക്കാരുടെ ഇഷ്ടം പിടിച്ചുപറ്റുകയും ചെയ്ത ഭരണാധികാരിയായിരുന്നു സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ്.
undefined
click me!