ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും; നേപ്പാളില്‍ ഏഴ് മരണം, 25 പേരെ കാണാനില്ല

First Published | Jun 19, 2021, 10:57 AM IST

ഴിഞ്ഞ ബുധനാഴ്ചയുണ്ടായ പ്രളയത്തില്‍ നേപ്പാളില്‍ ഒരു ഇന്ത്യക്കാരനും രണ്ട് ചൈനീസ് തൊഴിലാളികളുമടക്കം പതിനൊന്ന് പേര്‍ മരിച്ചു. 25 ഓളം പേരെ കാണാതായി. കാഠ്മണ്ഡുവിന്‍റെ വടക്ക് കിഴക്കന്‍ പ്രദേശമായ സിന്ധുപാൽചൌക്ക് ജില്ലയിലെ മേലംചി പട്ടണത്തിന് സമീപമാണ് മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ബുധനാഴ്ച ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി പേരെ വീടുകളിൽ നിന്ന് രക്ഷപ്പെടുത്തിയതായി ജില്ലാ ഭരണാധികാരികൾ പറഞ്ഞു. 2015 ലെ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രങ്ങളിലൊന്നാണ് ഇപ്പോള്‍ വെള്ളപ്പൊക്കമുണ്ടായ സിന്ധുപാൽ‌ചോക്ക് പ്രദേശം. മേലംചി പട്ടണത്തില്‍ മാത്രം 200 ഓളം വീടുകള്‍ പൂര്‍ണ്ണമായോ ഭാഗീകമായോ തകര്‍ന്നു. കുടിവെള്ള പദ്ധതി നിര്‍മ്മാണത്തിനായെത്തിയ ചൈനീസ് തൊഴിലാളികളാണ് മരിച്ചവരില്‍ രണ്ട് പേരെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

ഹരീത്രാജു രജുപ്ചേത്രി തന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ പങ്കുവച്ച ചിത്രം. 2015 ല്‍ ഭൂകമ്പത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന മേലംചി നഗരത്തിന്‍റെ ചിത്രമാണ് ആദ്യത്തേത്. രണ്ടാമത്തെ ചിത്രം കഴിഞ്ഞ ദിവസത്തെ പ്രളയത്തില്‍ പകര്‍ത്തിയ്ത. ജന്മസ്ഥലത്ത് ഇത് സംഭവിക്കുന്നത് കാണുന്നത് വേദനിപ്പിക്കുന്നു. നമുക്ക് വീണ്ടും ഉയരാൻ കഴിയുമോ ? അദ്ദേഹം ചോദിക്കുന്നു. സിന്ധുപാൽചൗക്ക് ജില്ലയിലെ മേലംചിയില്‍ നിന്നും സമീപത്തെ മറ്റ് നഗരങ്ങളില്‍ നിന്നും പുറത്ത് വരുന്ന ചിത്രങ്ങള്‍ ദുരന്തത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്നു.
ചൈനയിലെ ടിബറ്റ് മേഖലയോട് ചേർന്ന് കിടക്കുന്ന പർവതനിരയായ സിന്ധുപാൽചൗക്കിലും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ 25 ഓളം കാണാതായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മേലംചി പട്ടണത്തിലെ കുടിവെള്ളപദ്ധതിയുടെ ജോലികള്‍ ചെയ്യുന്നത് ചൈനീസ് കമ്പനിയാണ്. ഇവരുടെ തൊഴിലാളികളില്‍ നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.
നേപ്പാളില്‍ ജൂൺ മാസത്തിൽ ആരംഭിച്ച് സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന മൺസൂൺ കാലത്ത് പ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി പേരാണ് ഓരോ വര്‍ഷവും കൊല്ലപ്പെടുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഉണ്ടായ കനത്ത മഴയിൽ നേപ്പാളിലെ റോഡുകൾ മിക്കതും തകർന്നു, പാലങ്ങൾ ഒഴുകിപ്പോയതിനെ തുടര്‍ന്ന് നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. മത്സ്യ ഫാമുകളും കന്നുകാലികളും ഒഴുകിപ്പോയി.
വീടുകൾ, സ്‌കൂളുകൾ ഉള്‍പ്പെടെ നൂറ് കണക്കിന് കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലായി. നൂറുകണക്കിനാളുകളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് ബാധയെ തുടര്‍ന്ന് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ വന്ന പ്രകൃതിദുരന്തങ്ങള്‍ വലിയ ആഘാതമാണ് രാജ്യത്തുണ്ടാക്കിയത്. നിലവില്‍ ലോകത്തില്‍ കൊറോണ രോഗാണു ബാധാ പരിശോധനാ ഫലങ്ങളില്‍ ഏറ്റവും ഉയർന്ന നിരക്ക് നിലനില്‍ക്കുന്ന രാജ്യമാണ് നേപ്പാള്‍.
മധ്യ നേപ്പാളിലും വെള്ളപ്പൊക്കമുണ്ടായതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചു. നേപ്പാളിലെ സിന്ധുപാൽ‌ചോക്ക് ജില്ലയിൽ ചൊവ്വാഴ്ച മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ പ്രളയം ടിബറ്റിന്‍റെ അതിർത്തിയിലെ ഉയർന്ന പ്രദേശത്ത് ഹിമപാതമുണ്ടാക്കിയതായി നേപ്പാള്‍ സർക്കാർ ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.
ടിബറ്റൻ പ്രദേശത്തിന് സമീപം നടന്ന ഹിമപാതത്തിന്‍റെ ഫലമായി ദശലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി സിന്ധുപാൽചോക്ക് പ്രതിനിധി രുദ്ര പ്രസാദ് ദുലാൽ പറഞ്ഞു. പ്രളയത്തിന് പിന്നാലെ ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുകയാണ്.
2015 ലെ ഭൂകമ്പത്തിൽ കുലുങ്ങിയ മലനിരകളുടെ അകകാമ്പിലെ വിള്ളലുകളില്‍ വലിയ തോതില്‍ ഹിമവും ചെളിയും അടിഞ്ഞിട്ടുണ്ടാകാം. ഇത് മണ്ണിടിച്ചലിനും ഉരുള്‍പൊട്ടലിനും അതിനെ തുടര്‍ന്ന് വെള്ളപ്പൊക്കത്തിനും കാരണമായെന്ന് സംശയിക്കുന്നതായി രുദ്ര പ്രസാദ് ദുലാൽ പറഞ്ഞു.
തുടർച്ചയായ കനത്ത മഴയും ഹിമപാതവും കൂടിയാകുമ്പോള്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
ഒരുകാലത്ത് ഏറെ തിരക്കുണ്ടായിരുന്ന മേലാംചി പട്ടണം കഴിഞ്ഞ ദിവസത്തെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മണ്ണിനടിയില്‍ പുതഞ്ഞ് പോയി.
മൺസൂൺ ആരംഭിച്ചതോടെ നഗരത്തിലെ 200 ഓളം വീടുകൾക്ക് ഭാഗികമായോ പൂർണ്ണമായും തകരുകയോ ചെയ്തതായിഉദ്യോഗസ്ഥർ പറഞ്ഞു.
ഞാൻ വയലിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ്, മണ്ണിടിച്ചിലില്‍ നദി തടസപ്പെട്ടെന്നും അത് പൊട്ടിയാല്‍ താമസിക്കുന്ന നഗരം മുങ്ങുമെന്നും സഹോദരന്‍ വിളിച്ച് പറഞ്ഞത്. കേട്ടപ്പോള്‍ തന്നെ കുടുംബത്തേയും കൂട്ടി പുനരധിവാസ കേന്ദ്രത്തിലെത്തുകയായിരുന്നെന്ന് രക്ഷപ്പെട്ട രാധിക ശ്രേഷ്ഠൻ പറഞ്ഞു.
"വെള്ളപ്പൊക്കം ഞങ്ങളുടെ ഭൂമിയും സ്വത്തുക്കളും എല്ലാ മുക്കിക്കളഞ്ഞു. ഇനി ഒന്നില്‍ നിന്ന് തുടങ്ങണം. കുടുംബം നിലനിര്‍ത്തണമെന്നും രാധിക പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തെത്തുടർന്ന് ഏഴ് പേര്‍ മരിച്ചതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. മേലാംച്ചി കുടിവെള്ള പദ്ധതിയുടെ എട്ട് ജീവനക്കാരെയെങ്കിലും കാണാതായിട്ടുണ്ട്.
നേപ്പാൾ സൈന്യവും സായുധ പോലീസ് സേനയും നേപ്പാൾ പൊലീസും വെള്ളപ്പൊക്കത്തിൽ തകർന്ന പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. എന്നാല്‍ ഒലിച്ചിറങ്ങിയ കട്ടിയേറിയ ചളിയും മണ്ണും രക്ഷാപ്രവര്‍ത്തനത്തിന് തടസം നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്.
എല്ലാം നഷ്ടപ്പെട്ടു. ഇനി എങ്ങനെ തുടങ്ങണമെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല. ജീവിതത്തില്‍ ഇതുവരെ സംമ്പാധിച്ചതെല്ലാം ഇപ്പോള്‍ മണ്ണിനടിയിലെവിടെയോ ആണ്. ഒരു മരവിപ്പ് മാത്രമാണിപ്പോള്‍ തോന്നുന്നതെന്നും വെള്ളപ്പൊക്ക ദുരിതബാധിതയായ ലക്ഷ്മി പ്രസാദ് ശ്രേഷ്ഠ പറഞ്ഞു.
മൺസൂൺ ശക്തമാകുന്നതോടെ രാജ്യത്ത് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വീണ്ടും സംഭവിച്ചേക്കാം. 2021 വർഷത്തെ മൺസൂൺ കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെ എത്തുമെന്നും നേപ്പാളിലും മറ്റ് ചില ഏഷ്യൻ രാജ്യങ്ങളിലും സാധാരണ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നല്‍കിയിരുന്നു.
നേപ്പാള്‍ കാലാവസ്ഥാ വകുപ്പിന്‍റെ കണക്കനുസിരിച്ച് ജൂൺ 1 മുതൽ നേപ്പാളില്‍ മൺസൂൺ ആരംഭിച്ചു. ഇത് ഏകദേശം 3 മാസം തുടരും. കഴിഞ്ഞ വർഷം, ജൂൺ 12 നാണ് നേപ്പാളിൽ മൺസൂൺ ആരംഭിച്ചത്.
സാധാരണയായി നേപ്പാളിൽ 105 ദിവസം മണ്‍സൂണ്‍ കാലമാണ്. സെപ്റ്റംബർ അവസാനത്തോടെയാണ് മണ്‍സൂണ്‍ തീരുക. നേപ്പാളിലെ വാർഷിക മഴയുടെ 80 ശതമാനവും ജൂൺ-സെപ്റ്റംബറില്‍‌ ലഭിക്കുന്നു. ലഭിക്കുന്നു. ശരാശരി വാർഷിക മഴ 1,600 മില്ലിമീറ്ററാണ്.
( നേപ്പാളിലെ മേലംചി പട്ടണത്തിന് സമൂപം ഉരുള്‍പൊട്ടിയതിനെ തുര്‍ന്ന് ഉയര്‍ന്ന വെള്ളപ്പൊക്ക ദൃശ്യങ്ങള്‍ വിവിധ ട്വിറ്റര്‍ അക്കൌണ്ടുകളില്‍ നിന്ന്. )

Latest Videos

click me!