"ഞങ്ങള്‍ മറക്കില്ല, ഞങ്ങള്‍ പൊറുക്കില്ല" എന്നായിരുന്നു 13 അമേരിക്കന്‍ പട്ടാളക്കാരുടെ മരണത്തിനിടയാക്കിയ കാബൂള്‍ വിമാനത്താവളത്തിലെ ഐഎസ് കെയുടെ ചാവേര്‍ അക്രമണത്തോട് പ്രതികരിക്കവേ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ (Joe Biden) പറഞ്ഞത്.
ബൈഡന്‍റെ വാക്കുകള്‍ ശരിവെക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലെ അമേരിക്കന്‍ സൈന്യത്തിന്‍റെ പ്രസ്ഥാവന. 26 ന് കാബൂള്‍ വിമാനത്താവളത്തില്‍ പൊട്ടിത്തെറിച്ച ഐഎസ് കെയുടെ ചാവേര്‍ ആക്രമണത്തിന് പകരമായി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അമേരിക്ക നടത്തിയ തിരിച്ചടിയില്‍ അക്രമണം ആസൂത്രണം ചെയ്ത തീവ്രവാദി കൊല്ലപ്പെട്ടെന്ന് കഴിഞ്ഞ ദിവസമാണ് അമേരിക്ക സ്ഥിരീകരിക്കുന്നത്.
അഫ്ഗാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ ഓഗസ്റ്റ് 26 ന് നടന്ന ഡ്രോണ്‍ അക്രമണത്തില്‍ 13 അമേരിക്കക്കാരാണ് കൊല്ലപ്പെട്ടത്. അമേരിക്കന്‍ സൈന്യം ഓഗസ്റ്റ് 29 ന് നടത്തിയ തിരിച്ചടിയില്‍ പത്ത് നിരപരാധികള്‍ കൊല്ലപ്പെട്ടെന്ന് അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അമേരിക്കന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ ഏഴ് കുട്ടികളുള്‍പ്പെടെ പത്ത് നിരപരാധികള്‍ കൊല്ലപ്പെട്ടത് ഏറെ വിമര്‍ശനത്തിനിടയാക്കി. ഇവരെല്ലാം താലിബാന്‍ ഭീകരരില്‍ നിന്ന് രക്ഷപ്പെടാനായി കാബൂള്‍ വിമാനത്താവളത്തിലെത്തിയവരായിരുന്നു.
അന്നത്തെ തിരിച്ചടിയില്‍ ഡ്രോണ്‍ ആക്രമണം ആസൂത്രണം ചെയ്ത ഭീകരന്‍ കബീര്‍ ആദിയെ വധിച്ചെന്നും സൈന്യം അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് സ്ഥിരീകരണമെന്നും ലഭ്യമല്ലായിരുന്നു. ഇയാള്‍ മുസ്തഫ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
കബീര്‍ ആദി, ഐഎസ്ഐഎസ് കെയുടെ ഉയര്‍ന്ന സ്ഥാനം വഹിച്ചിരുന്ന ഭീകരനാണെന്നും ഇയാളാണ് ഐഎസ് കെയുടെ ആക്രമണങ്ങള്‍ ആവഷ്ക്കരിച്ചിരുന്നതെന്നും കാന്തിക ഐഇഡികളുടെ ഉത്പാദനം നിയന്ത്രിച്ചിരുന്നതും ഇയാളാണെന്നും അമേരിക്കന്‍ സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മേജര്‍ ജോണ്‍ റിഗ്ബീ പറയുന്നു.
ഓഗസ്റ്റ് 26 ലെ അക്രമണത്തിന്‍റെ സൂത്രധാരനും ഐഎസ്ഐഎസ് കെയുടെ പ്രധാനപ്പെട്ട എല്ലാ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളുമാണ് കബൂര്‍ ആദി. ഇയാള്‍ക്ക് ഐഎസ് കെയുടെ ഡ്രോണ്‍ ആക്രമണങ്ങളില്‍ പ്രധാന പങ്കുണ്ട്.
2020 നവംബറിൽ കാബൂൾ സർവകലാശാലയിലുണ്ടായ ആക്രമണത്തിന് പുറകിലും ആദിയുണ്ടായിരുന്നു. ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യുദ്ധരഹിതമായ ഒഴിപ്പിക്കലിലുടനീളം കാബൂളിലെ തീവ്രവാദ ഭീഷണികളുമായി അദ്ദേഹം നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും അമേരിക്കന്‍ സൈന്യം ആവശ്യപ്പെടുന്നു.
തീവ്രവാദികള്‍ക്ക് അഫ്ഗാനിസ്ഥാനിലെങ്ങും സ്ഫോടകവസ്തുക്കളുടെയും ആത്മഹത്യ വസ്ത്രങ്ങളുടെയും വിതരണം ഉൾപ്പെടെ ചെയ്തിരുന്നത് കബീര്‍ ആദിയാണ്. 2020 നവംബറിൽ കാബൂൾ സർവകലാശാലയിലുണ്ടായ ആക്രമണവും ഇയാളാണ് ആസൂത്രണം ചെയ്തത്.
കാബൂളിന് കിഴക്ക് പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന അഫ്ഗാന്‍ പ്രദേശമായ നൻഗർഹാർ പ്രവിശ്യയിലാണ് അമേരിക്ക തിരിച്ചടിച്ചതെന്ന് സെൻട്രൽ കമാൻഡ് നേരത്തെ പറഞ്ഞിരുന്നു.
'ഞങ്ങൾ ലക്ഷ്യം കൃത്യമായിരുന്നെന്നാണ് പ്രാഥമിക സൂചനകൾ. സിവിലിയൻ ആളപായത്തെ കുറിച്ച് ഞങ്ങൾക്കറിയില്ല.' തിരിച്ചടിച്ചയുടനെ യുഎസ് സൈന്യം പറഞ്ഞതിങ്ങനെയായിരുന്നു.
എന്നാല്‍, തിരിച്ചടി കാബൂള്‍ വിമാനത്താവളത്തിലെ ചാവേർ ബോംബാക്രമണവുമായി ബന്ധമുള്ളതാണെന്നോ അതിനുള്ള തിരിച്ചടിയാണെന്നോ അമേരിക്കന്‍ സൈന്യം അവകാശപ്പെട്ടിരുന്നില്ല.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അക്രമണം. എന്നാല്‍ അതില്‍ ഒന്നിലെ തങ്ങളുടെ ലക്ഷ്യം തെറ്റായിരുന്നുവെന്നും അമേരിക്കന്‍ സൈന്യം പറഞ്ഞു.
രണ്ട് കാറുകളിലൊന്നില്‍ കബീര്‍ ആദിയുണ്ടായിരുന്നു. ആ കാര്‍ അക്രമണത്തില്‍ തകര്‍ത്തു. എന്നാല്‍, ആദി സഞ്ചിരിച്ചിരുന്ന കാറിന് അല്പം ദൂരെയായി പോയിരുന്ന വെളുത്ത ടൊയോട്ട കൊറോള കാറും ഐഎസ് കെയുമായി ബന്ധമുള്ളതാണെന്ന വിവരം തെറ്റായിരുന്നുവെന്ന് പിന്നീട് അമേരിക്കന്‍ സൈന്യം സമ്മതിക്കുകയായിരുന്നു.
ആ വെളുത്ത ടൊയോട്ട കൊറോള കാറില്‍ യുഎസ് സഹായ സംഘത്തിന്‍റെ ദീർഘകാല ജോലിക്കാരിയായ സെമാരി അഹ്മദിയായും കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. അവര്‍ അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു.
എന്നാല്‍, തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നിയന്ത്രിത ഡ്രോണ്‍ ആക്രമണത്തില്‍ ആ കാറും തകര്‍ക്കേണ്ടിവന്നെന്നും സൈന്യം പറഞ്ഞു. തങ്ങള്‍ക്ക് പറ്റിയ തെറ്റില്‍ അമേരിക്കന്‍ സൈന്യം പിന്നീട് ആത്മാർത്ഥമായി ക്ഷമ പറയുന്നതായി അമേരിക്കന്‍ സൈനീക വക്താവ് മക്കെൻസി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona