Chinese Warships: ഇന്ത്യയുടെ ചങ്കിടിപ്പ് കൂട്ടി ചൈന; ഒറ്റ ദിവസം നീറ്റിലിറക്കിയത് മൂന്ന് യുദ്ധക്കപ്പല്‍
First Published | Dec 29, 2021, 3:48 PM ISTക്രിസ്മസ് രാത്രി ചൈന നീറ്റിലിറക്കിയത് മൂന്ന് യുദ്ധക്കപ്പല്‍. മൂന്നും ചൈന ഇതുവരെ നിർമ്മിച്ചതില്‍ വച്ച് ഏറ്റവും നൂതനമായ യുദ്ധകപ്പലുകളാണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, മൂന്ന് യുദ്ധക്കപ്പലുകളും ചൈനീസ് നാവിക സേനയ്ക്ക് വേണ്ടിയല്ല. അതിലൊന്ന് മാത്രമാണ് ചൈനീസ് നാവിക സേനയുടെ ഭാഗമാകുക. മറ്റൊന്ന് തായ്‍ലാന്‍റിന്‍റെ ഭാഗമാകുമ്പോള്‍ മൂന്നാമത്തേത് പാക് നാവിക സേനയുടെ ഭാഗമാകും. 2019 സെപ്റ്റംബറിൽ തായ്‌ലൻഡ് ഓർഡർ ചെയ്ത 071E ലാൻഡിംഗ് പ്ലാറ്റ്‌ഫോം ഡോക്ക് (LPD -071E landing platform dock) തായ്‌ലൻഡിലേക്ക് പോകുമ്പോള്‍, പാകിസ്ഥാൻ നേവിയുടെ ഭാഗമാകുന്ന 054 ഫ്രിഗേറ്റിന്‍റെ (054 frigate) വകഭേദത്തിൽ SR 2410C റഡാറും ഒരു 3D മൾട്ടിഫംഗ്ഷന്‍ ഇലക്ട്രോണിക് സ്‌കാൻഡ് അറേ റഡാറും ഘടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പാകിസ്ഥാന്‍ നാവികസേനയിൽ സമാനമായ 30 കപ്പലുകളുണ്ടെന്ന് കണക്കാക്കുന്നു. തായ്‌ലൻഡിലേക്ക് ഉദ്ദേശിച്ചിട്ടുള്ള 071E LPD ല്‍ ഹെലികോപ്റ്ററുകൾ വിന്യസിക്കാൻ കഴിയും. ഈ കപ്പല്‍ പ്രധാനമായും പട്രോളിംഗിനും ദുരന്ത നിവാരണ ദൗത്യങ്ങളിലേക്കുമാകും ഉപയോഗിക്കുക. ഡിസംബർ 24 ന് ഷാങ്ഹായ്‌ക്ക് (Shanghai) സമീപമുള്ള ഹുഡോംഗ്-ഷോങ്‌ഹുവ (Hudong-Zhonghua) കപ്പൽനിർമ്മാണ യാർഡില്‍ നിന്നാണ് കപ്പലുകള്‍ നീറ്റിലിറക്കിയത്. ഇന്ത്യയ്ക്ക് ചുറ്റും തന്ത്രപരമായ സാന്നിധ്യത്തിന് തയ്യാറെടുക്കുന്ന ചൈനയുടെ പുതിയ യുദ്ധക്കപ്പലുകള്‍ ഇന്ത്യയ്ക്ക് ഭീഷണിയാണ്. പ്രത്യേകിച്ചും ചൈന, പാകിസ്ഥാനും യുദ്ധക്കപ്പലുകള്‍ കൈമാറുന്ന സാഹചര്യത്തില്‍.