ബഹിരാകാശത്തെ ആദ്യത്തെ ഏമറൈറ്റ് പൗരനായ (എമിറാത്തി) ബഹിരാകാശ സഞ്ചാരിയായ ഹസ്സ അൽ മൻസൂരി 2019 ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ താമസിച്ച സമയത്ത് പള്ളിയുടെ ഒരു ചിത്രം പകര്‍ത്തുകയും അത് തന്‍റെ സാമൂഹിക മാധ്യമം വഴി അദ്ദേഹം പങ്കിട്ടു.
"ഐഎസ്‌എസിൽ നിന്നുള്ള മക്കയുടെ അവിശ്വസനീയമായ ചിത്രം," അദ്ദേഹം തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഖലീഫസാറ്റ്, യുഎഇയുടെ ആഭ്യന്തരമായി നിർമ്മിച്ച ആദ്യത്തെ ഉപഗ്രഹം, 2018-ൽ വിക്ഷേപിച്ചതുമുതൽ യുഎഇയിലെയും സൗദി അറേബ്യയിലെയും നിരവധി പള്ളികളുടെ ചിത്രങ്ങളാണ് പകർത്തിയത്.
“ഖലീഫസാറ്റ് എടുത്ത ഈ ചിത്രം, 82 താഴികക്കുടങ്ങളും അതിലധികം തൂണുകളുമടങ്ങിയ തനതായ വാസ്തുവിദ്യയുടെ സവിശേഷതയായ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കിന്‍റെ മറ്റൊരു കാഴ്ച കാണിക്കുന്നു. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്‍റർ കഴിഞ്ഞ വർഷം ഏപ്രിലിൽ പള്ളിയുടെ ചിത്രത്തോടൊപ്പം എഴുതി.
(ബഹിരാകാശത്ത് നിന്ന് ഖലിഫാസാറ്റ് പകര്‍ത്തിയ മക്കയുടെ ചിത്രം )
കഴിഞ്ഞ വർഷം, ഖലീഫസാറ്റ് ഉപഗ്രഹം എമിറേറ്റിലെ ഏറ്റവും വലിയ പള്ളിയായ ഷാർജ മസ്ജിദിന്‍റെ ചിത്രങ്ങളും പകര്‍ത്തി. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് വിശ്വാസികള്‍ക്കായി പള്ളി തുറന്ന് കൊടുത്തത്.
എമിറേറ്റിലെ അൽ തായ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഇത് 300 മില്യൺ ദിർഹം ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. "ബഹിരാകാശത്ത് നിന്നുള്ള ഷാർജ മസ്ജിദിന്‍റെ ആകർഷകമായ താഴികക്കുടങ്ങൾ. ഖലീഫസാറ്റ് എടുത്ത ഈ ചിത്രം 25,000-ത്തിലധികം വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഷാർജ മസ്ജിദിനെ കാണിക്കുന്നു,” ബഹിരാകാശ കേന്ദ്രം ട്വിറ്ററിൽ കുറിച്ചു.
യുണൈറ്റഡ് അറബ് എമിറേറ്റ്സിന്‍റെ (യുഎഇ) സ്ഥാപകന്‍ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനാണ് അബുദാബി ഗ്രാന്റ് മോസ്കിന്റെ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ 2004 ൽ ഷെയ്ഖ് സായിദ് മരിക്കുകയും അദ്ദേഹത്തെ പള്ളിയുടെ പരിസരത്ത് അടക്കം ചെയ്യുകയും ചെയ്തു.
ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്‍ററിന്‍റെ (SZGMC)ഓഫീസുകൾ പടിഞ്ഞാറൻ മിനാരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. സെന്‍ററിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും അതിന്‍റെ വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ പഠനത്തിന്‍റെയും ഗവേഷണത്തിന്‍റെയും കേന്ദ്രമായി പ്രവർത്തിക്കുന്നു.