ആ ചിത്രത്തിലെ കുഞ്ഞ് ; ജനിച്ച് 16 ദിവസങ്ങള്‍ക്ക് ശേഷം അന്ന് അവളെ ആദ്യമായി കാണുകയായിരുന്നെന്ന് അച്ഛന്‍
First Published | Oct 2, 2021, 12:36 PM ISTഓഗസ്റ്റ് 15, കാബൂള്‍ വിമാനത്താവളം. രാജ്യതലസ്ഥാനമായ കാബൂളിലേക്ക് വിജയപതാകകളുമേന്തി താലിബാന്‍ തീവ്രവാദികള്‍ ഇരച്ച് കയറിയപ്പോള്‍, കാബൂളികള്‍ പ്രാണരക്ഷാര്‍ത്ഥം ഓടുകയായിരുന്നു. അവിടെ, വിമാനത്താളത്തിന്‍റെ മതിലിന് മുകളില്‍ അമേരിക്കന്‍ സൈന്യം തോക്കും പിടിച്ച് കാവല്‍ നിന്നു. അപ്പോഴാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു നവജാത ശിശുവിനെ ഉയര്‍ത്തിപ്പിടിച്ച ഒരു കൈ ഉയര്‍ന്ന് വന്നത്. താലിബാന്‍ തീവ്രവാദികളില്‍ നിന്ന് രക്ഷതേടി വന്ന ആരോ എടുത്തുയര്‍ത്തിയ കുഞ്ഞിനെ കണ്ടപ്പോള്‍ അമേരിക്കന്‍ സൈനീകന് കണ്ട് നില്‍ക്കാനായില്ല. അയാള്‍ ആ കുഞ്ഞിനെ വാങ്ങി. അച്ഛനും അമ്മയും മതിലിന് പുറത്ത് നില്‍ക്കുമ്പോള്‍ തന്നെ ആ സൈനികന്‍ കുഞ്ഞിനെ വിമാനത്താവളത്തിന് അകത്തുള്ള സഹസൈനീകര്‍ക്ക് കൈമാറി. അഫ്ഗാനിലെ രാഷ്ട്രീയ സ്ഥിതിവിഗതികള്‍ നോക്കിയിരുന്ന ലോകജനതയാകെ ആ വീഡിയോ ദൃശ്യങ്ങള്‍ കണ്ടു. അച്ഛനും അമ്മയും അമേരിക്കന്‍ സൈനീകന് കൈമാറിയ ആ കുഞ്ഞിനെന്ത് സംഭവിച്ചു ? ലോകം അന്വേഷിച്ചു. ഒടുവില്‍ കുഞ്ഞും അച്ഛനുമമ്മയും ഒത്തുചേര്‍ന്നെന്ന ശുഭ വാര്‍ത്തയെത്തി...