പടിഞ്ഞാറന്‍ കാനഡയിലും അമേരിക്കയിലും അതിശക്തമായ ഉഷ്ണതരംഗം

First Published | Jul 16, 2021, 1:44 PM IST

ര്‍മ്മനി, നെതര്‍ലാന്‍റ്, ബെല്‍ജിയം എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന പടിഞ്ഞാറന്‍ യൂറോപ്പില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പെയ്ത മഴയില്‍ പ്രളയമുണ്ടായപ്പോള്‍ വടക്കേ അമേരിക്കയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ കഴിഞ്ഞ അഞ്ച് ആഴ്ചകളായി അതിതീഷ്ണമായ ഉഷ്ണതരംഗമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂമിയുടെ പല വന്‍കരകളില്‍ പ്രകൃതി അതിരൂക്ഷമായി പ്രതികരിക്കുന്നത് കാലാവസ്ഥാ മാറ്റത്തിന്‍റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് കാലാവസ്ഥാ വിദഗ്ദരും പറയുന്നു. അഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ നാലാമത്തെ ഉഷ്ണതരംഗമാണ് കാലിഫോര്‍ണിയയിലും പടിഞ്ഞാറന്‍ കാനഡയിലും വീശുന്നതെന്ന് വാഷിംങ്ങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഇത്തവണത്തേത് ഇതുവരെ ഉണ്ടായ ഉഷ്ണതരംഗത്തേക്കാള്‍ കടുത്തതാണെന്നാണ് സൂചന. ഈഴ്ചയോട് കൂടി ശക്തമാകുന്ന ഉഷ്ണതരംഗം തിങ്കളാഴ്ച ഏറ്റവും ഉയരത്തിലെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് ശക്തമായ 70 തോളം കാട്ടുതീകളാണ് സൃഷ്ടിക്കപ്പെട്ടത്. 

വടക്ക് പടിഞ്ഞാറന്‍ അമേരിക്കയില്‍ ഇത്തവണ ഏറ്റവും അസാധാരണമായ ചൂട് മധ്യ, വടക്കൻ റോക്കീസുകള്‍ കേന്ദ്രീകരിച്ചായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ ആഴ്ചയവസാനം ശക്തമാകുന്ന ഉഷ്ണതരംഗം തിങ്കളാഴ്ചയോടെ ശക്തിപ്രാപിക്കും.
കനഡയിലെ അത്യുഷ്ണം കുറഞ്ഞത് 16 ദശലക്ഷം ആളുകളെ നേരിട്ട് ബാധിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍. നിലവില്‍ കാട്ടു തീ പടരുന്ന പ്രദേശങ്ങളില്‍ ഇത് അതിതീവ്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചൂട് കൂടിയതും വരണ്ടതുമായ പ്രദേശങ്ങളില്‍ ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലാസ് വെഗാസില്‍ റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. രണ്ടാഴ്ച മുമ്പ്, 1,000 വർഷത്തെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയ വടക്കുപടിഞ്ഞാറൻ പസഫിക് , ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിൽ അഭൂതപൂർവമായ താപനിലയായിരുന്നു ഉണ്ടായിരുന്നത്.
ഇത് സിയാറ്റിലിൽ 108 ഫാരന്‍ഹീറ്റും പോർട്ട്‌ലാന്റിൽ 116 ഫാരന്‍ഹീറ്റും കാനഡയിലെ ലിറ്റണിൽ 121 ഫാരന്‍ഹീറ്റുമാണ് ഉയര്‍ത്തിയത്. ഇത് കനഡയിലെ ഏറ്റവും കൂടുയ ചൂടാണ്. എന്നാല്‍ ഇത് വടക്കുപടിഞ്ഞാറൻ പസഫിക് ഭാഗത്തെ ചൂട് തരംഗത്തെപ്പോലെ തീവ്രമാകില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
നിലവിലെ ഉയര്‍ന്ന താപനിലയാകും പുതിയ ഉഷ്ണതരംഗത്തിന് കാരണമാവുക. ഫോർ കോർണേഴ്‌സ് മേഖലയിലെ ഉയർന്ന മർദ്ദമുള്ള പ്രദേശങ്ങളിലെ താപനില വെള്ളിയാഴ്ച വരെ ശരാശരിയിലായിരിക്കും. അവിടെ നിന്ന്, ഉയർന്ന മർദ്ദമുള്ള ഉഷ്ണക്കാറ്റ് വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങുകയും അടുത്ത ആഴ്ചയോടെ ശക്തമാവുകയും ചെയ്യും.
തിങ്കളാഴ്ചയോടെ ഇത് അതിശക്തമായ ഉഷ്ണതരംഗമായി രൂപപ്പെട്ടേക്കാം. ഇത് പടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിൽ ഭൂരിഭാഗം പ്രദേശത്തും ബ്രിട്ടീഷ് കൊളംബിയ, ആൽബെർട്ട, സസ്‌കാച്ചെവൻ, മാനിറ്റൊബ എന്നിവിടങ്ങളിലും ചൂടുള്ളതും മങ്ങിയതുമായ കാലാവസ്ഥ സൃഷ്ടിച്ചേക്കാം.
ഈ ഉഷ്ണതരംഗത്തിന്‍റെ ശക്തിയുടെ ഫലമായി വടക്കൻ റോക്കീസിനും തെക്ക് - മധ്യ, തെക്കുപടിഞ്ഞാറൻ കാനഡയ്ക്കും ഇടയില്‍ ദീർഘകാലാടിസ്ഥാനത്തില്‍ ഒരു അമിത താപ ഉണ്ടാക്കാമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
വടക്കൻ അമേരിക്കൻ ഐക്യനാടുകളിലും തെക്കൻ കാനഡയിലും ജൂലൈ പകുതിയോടെ ശരാശരി മൂല്യത്തേക്കാൾ 20 മുതൽ 30 ഫാരന്‍ഹീറ്റ് വരെ ചൂടുയരാമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ കണ്ടെത്തല്‍. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ ചൂടന്‍ വര്‍ഷത്തെയാകും സമ്മാനിക്കുകയെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
വടക്കൻ പ്രദേശങ്ങളായ കൊളംബിയ റിവർ ബേസിൻ, വടക്കൻ ഇന്‍റര്‍മൌണ്ടെയ്ൻ വെസ്റ്റ് എന്നിവിടങ്ങളിൽ ചൂട് കൂടും. സ്‌പോക്കെയ്ൻ, വാഷ്., എന്നിവിടങ്ങളില്‍ ചൂട് ഞായറാഴ്ചയോടെ 100 ഫാരന്‍ഹീറ്റില്‍ (37 ഡിഗ്രി സെല്‍ഷ്യസ്) എത്തിയേക്കാം. വടക്കുപടിഞ്ഞാറൻ മൊണ്ടാനയിലെ പട്ടണമായ യുറീക്കയില്‍ തിങ്കളാഴ്ചയോടെ 101 ഫാരന്‍ഹീറ്റിലേക്ക് ചൂട് കൂടും.
രാത്രികാലത്ത് 70 ഡിഗ്രി ഫാരന്‍ഹീറ്റില്‍ താഴെ പോകാന്‍ സാധ്യതയില്ലാത്ത ചൂട് പകല്‍ സമയങ്ങളില്‍ ശരാശരി 106 സെല്‍ഷ്യസ്‍ വരെ ഉയരാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തെക്കൻ മധ്യ കാനഡയുടെ ഭൂരിഭാഗവും പ്രദേശങ്ങളിലും ആൽബർട്ട, സസ്‌കാച്ചെവൻ, മാനിറ്റോബ എന്നീ പ്രവിശ്യകളും ചൂട് വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പുകളുണ്ട്. ഹെലീന, മോണ്ട് എന്നിവിടങ്ങളില്‍ ഞായറാഴ്ചയും ചൊവ്വാഴ്ചയും തുടർച്ചയായി മൂന്ന് ദിവസം 100 ഫാരന്‍ഹീറ്റിന് മുകളിലോ 100 ​​ഫാരന്‍ഹീറ്റിലോ ചൂട് അനുഭവപ്പെട്ടേക്കാം.
ചൂടുള്ള താപനില പടിഞ്ഞാറൻ പ്രദേശങ്ങളില്‍ വലിയ തോതിലുള്ള കാട്ടുതീയുടെ വ്യാപനത്തിന് കാരണമാകുന്നു. ഇതിനകം തന്നെ ലക്ഷക്കണക്കിന് ഏക്കര്‍ സ്ഥലത്ത് തീ പടര്‍ന്നു കഴിഞ്ഞു. അതിനിടെ ശക്തമായ ഇടിമിന്നലും കൂടുതല്‍ അപകട സാധ്യതയുയര്‍ത്തുന്നു
തെക്ക്-മധ്യ ഒറിഗോണിലെ ബൂട്ട്ലെഗ് തീപിടിത്തത്തില്‍ 2,12,000 ഏക്കര്‍ കത്തിനശിച്ചു. കൂടാതെ 50,000 ഏക്കറുകളില്‍ സജീവമായ തീ പിടിത്തം ഇപ്പോഴുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ തീപിടിത്തം 40,000 അടി ഉയരത്തിൽ പുകപടലങ്ങളെ ഉയര്‍ത്തിയെന്ന് അധികൃതര്‍ പറഞ്ഞു. ഉയര്‍ന്ന ചൂടും ഈര്‍പ്പത്തിന്‍റെ കുറഞ്ഞ സാന്നിധ്യവും കാട്ടുതീയെ കൂടുതല്‍ ശക്തമാക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പടിഞ്ഞാറൻ പ്രദേശത്ത് 57 ശതമാനം പേരും കടുത്ത അല്ലെങ്കിൽ അസാധാരണമായ വരൾച്ച അനുഭവിക്കുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു. കാട്ടുതീ ഉര്‍ത്തിയ പുക ലോവർ 48 ന്‍റെ ഭൂരിഭാഗം പ്രദേശത്തെയും മറയ്ക്കുന്നു. ഈ പുക പടലം വടക്ക് ഹഡ്സൺ ബേ വരെ എത്തുന്നു. വടക്കൻ മിനസോട്ടയിൽ പോലും തീപിടുത്ത മലിനീകരണത്തിന്‍റെ അപകടസാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!