മഹാമാരി തടയുന്നതിലെ പരാജയം , നികുതി വര്‍ദ്ധന; കൊളംബിയയില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപം

First Published | Jun 3, 2021, 3:51 PM IST

കൊളംബിയന്‍ സര്‍ക്കാറിനെതിരെ ജനങ്ങളുടെ പ്രതിഷേധം രണ്ടാം മാസത്തിലേക്ക് നീണ്ടു. സര്‍ക്കാരും പ്രക്ഷോഭ നേതാക്കളും തമ്മിലുള്ള ചര്‍ച്ചയ്ക്കിടെ ഇന്നലെ ആയിരക്കണക്കിന് പ്രക്ഷോഭകാരികള്‍ വീണ്ടും തെരുവിലിറങ്ങി. പ്രസിഡന്‍റ് ഇവാൻ ഡ്യൂക്കിന്‍റെ സാമൂഹികവും സാമ്പത്തികവുമായ പരിഷ്കരണ നയങ്ങൾക്കെതിരായ പ്രകടനങ്ങൾ കഴിഞ്ഞ ഏപ്രില്‍ മുതലാണ് ആരംഭിച്ചത്. അടിസ്ഥാന വരുമാനം, യുവാക്കള്‍ക്ക് ജോലി, പൊലീസ് അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ചുകള്‍ സംഘടിക്കപ്പെട്ടത്. വിവിധ യൂണിയനുകളും വിദ്യാർത്ഥി ഗ്രൂപ്പുകളും മറ്റ് സാമൂഹിക സംഘടനകളും അടങ്ങുന്ന ദേശീയ പണിമുടക്ക് സമിതി സർക്കാരുമായുള്ള ചർച്ചകളിൽ പ്രതിഷേധക്കാരെ പ്രതിനിധികരിക്കുന്നു. ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന്. 
 

കോവിഡ് -19 ന്‍റെ രോഗവ്യാപനം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതും പുതുക്കിയ നികുതി ഏര്‍പ്പെടുത്തിയതും ആയിരക്കണക്കിന് പേരെ കൊളംബിയിയില്‍ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചു.
undefined
രണ്ട് മാസമായി തുടരുന്ന പ്രതിഷേധത്തിനിടെ രാജ്യത്തുടനീളം സംഘർഷങ്ങൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധങ്ങള്‍ക്ക് നേരെ നടന്ന വെടിവെപ്പില്‍ ഡസന്‍ കണക്കിനാളുകള്‍ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
undefined

Latest Videos


കഴിഞ്ഞ വെള്ളിയാഴ്ച, തെക്കൻ നഗരമായ കാലിയില്‍ സിവിലിയൻ വസ്ത്രം ധരിച്ചെത്തിയ നിരവധി പേര്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു.
undefined
കൊളംബിയയിലെ അറ്റോർണി ജനറൽ ഫ്രാൻസിസ്കോ ബാർബോസ വെടിവച്ചവരിൽ ഒരാൾ തന്‍റെ ഓഫീസിലെ അന്വേഷണ യൂണിറ്റിലെ ഓഫ്-ഡ്യൂട്ടി ജോലിക്കാരനാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.
undefined
പ്രാഥമിക അന്വേഷണത്തിൽ ഇയാൾ രണ്ട് പ്രതിഷേധക്കാരെ കൊലപ്പെടുത്തിയതായി തെളിഞ്ഞു. ഇയാളെ മർദ്ദിച്ചക്കുന്നതിന്‍റെ ദൃശ്യങ്ങൾ കൊളംബിയ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി.
undefined
undefined
മറ്റൊരു വീഡിയോയില്‍ ഔദ്ധ്യോഗീക വേഷത്തില്‍ നിന്നിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ അടുത്ത് നിന്ന ഒരാള്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത് കാണാം.
undefined
ഇതോടെ പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസ് സിവിയന്‍സ് വേഷത്തിലെത്തുകയായിരുന്നെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
undefined
undefined
കഴിഞ്ഞയാഴ്ച സര്‍ക്കാരും പ്രതിഷേധത്താരും ഒരു കറാരില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ ഈ കരാറിന്‍റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പിന്നീട് സർക്കാർ കരാറില്‍ നിന്ന് പിന്നോട്ട് പോയതായി സംയുക്ത സമിതി ആരോപിച്ചു.
undefined
കാപ്പി, കൽക്കരി, മറ്റ് ഉൽ‌പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയെ ബാധിച്ച റോഡ് തടസ്സങ്ങളെ പ്രതിഷേധ നേതാക്കൾ അപലപിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാ പ്രതിഷേധക്കാർക്കും മേല്‍ തങ്ങള്‍ക്ക് സ്വാധീനമില്ലെന്നായിരുന്നു സമിതി യുടെ വെളിപ്പെടുത്തല്‍.
undefined
undefined
പ്രതിഷേധക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള കരാറിൽ ഒപ്പിടാൻ സർക്കാർ കാലതാമസം വരുത്തുന്നുവെന്ന് സെൻട്രൽ യൂണിയൻ ഓഫ് വർക്കേഴ്സ് (സി.യു.ടി) പ്രസിഡന്‍റ് ഫ്രാൻസിസ്കോ മാൾട്ടസ് ആരോപിച്ചു.
undefined
കരാർ തേടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സർക്കാരിന് ഇല്ല. ഗ്യാരണ്ടികൾക്കായി സർക്കാർ മുൻ കരാറിൽ ഒപ്പുവെക്കുന്നതിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. ഈ നടപടികളെല്ലാം ചർച്ചകൾ ആരംഭിക്കാൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കുകയാണെന്നും മാൾട്ടസ് റോയിട്ടേഴ്സിനോട് പറഞ്ഞു.
undefined
മുൻ ധനമന്ത്രിയുടെ രാജിയും നികുതി, ആരോഗ്യ പരിഷ്കാരങ്ങൾ പിൻവലിച്ചതും പ്രതിഷേധക്കാര്‍ തങ്ങളുടെ വിജയമായി കണക്കാക്കുന്നു.
undefined
എന്നാല്‍ സർക്കാരിൽ നിന്ന് കൂടുതൽ ഇളവുകൾ ആവശ്യപ്പെട്ട് തുടര്‍ന്നും മാര്‍ച്ചുകള്‍ നടത്താനാണ് പ്രതിഷേധക്കാരുടെ പരിപാടി.
undefined
“ദാരിദ്ര്യം, അസമത്വം, അനീതി, മാറ്റത്തിന്‍റെ ആവശ്യം എന്നിവയെക്കുറിച്ച് സർക്കാർ ബോധവാന്മാരാകുന്നതുവരെ ഞങ്ങൾ പോരാട്ടം തുടരും,” അധ്യാപിക ആൻഡ്രിയ സാൻഡിനോ (40) റോയിട്ടേഴ്സിനോട് പറഞ്ഞു.
undefined
പ്രതിഷേധങ്ങളെ തുടര്‍ന്ന് നഗരത്തില്‍‌ ഉയര്‍ത്തിയ ഉപരോധങ്ങള്‍ സുരക്ഷാ സേന നീക്കിയെങ്കിലും 38 -ളം ഉപരോധങ്ങള്‍ നഗരത്തില്‍ പലസ്ഥലങ്ങളിലായി ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
undefined
പ്രതിഷേധ പ്രകടനത്തിനിടെ 20 മരണങ്ങൾ സംഭവിച്ചതായി അറ്റോർണി ജനറൽ ഓഫീസ് പറയുന്നു. സുരക്ഷാ സേന വധിച്ച ഡസൻ കണക്കിന് ആളുകളെ കുറിച്ച് വിവിധ പ്രതിഷേധ ഗ്രൂപ്പുകള്‍ ആരോപണം ഉന്നയിച്ചു.
undefined
കഴിഞ്ഞയാഴ്ച കൊളംബിയയിലെ കാലി എന്ന നഗരത്തിൽ പ്രതിഷേധക്കാർക്കെതിരെ സാധാന വേഷം ധരിച്ചെത്തിയ പൊലീസുകാര്‍ വെടിവച്ചതിനെ കുറിച്ച് അന്വേഷിക്കുമെന്ന് ദേശീയ പൊലീസ് അറിയിച്ചു.
undefined
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona.
undefined
click me!