അനാഥരായ നായ്ക്കളെ സഹായിക്കാന്‍ സര്‍ഫിങ്ങ്; ചിത്രങ്ങള്‍ കാണാം
First Published | Sep 15, 2021, 11:30 AM IST
തെരുവ് നായ്ക്കളെ, എന്തിന് രോഗം വന്ന വളര്‍ത്ത് നായ്ക്കളെ പോലും ഉപേക്ഷിക്കാനായി വാഹനങ്ങളില്‍ കെട്ടിവലിച്ച് കൊല്ലുന്ന വാര്‍ത്ത ഒരു പക്ഷേ മലയാളിക്ക് ഇപ്പോള്‍ ഒരു വാര്‍ത്തയല്ലാതായിരിക്കുന്നു. വര്‍ഷത്തില്‍ മൂന്നോ നാലോ അല്ലെങ്കില്‍ അതിലധികമോ ഇത്തരത്തില്‍ മിണ്ടാപ്രാണികളോട് മലയാളി കാണിക്കുന്ന ക്രൂരതയുടെ വാര്‍ത്തകള്‍ നമ്മുടെ വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ അങ്ങ് കാലിഫോര്‍ണിയയിലെ ഡെൽ മാർ ഡോഗ് ബീച്ചിൽ നിന്നുള്ള വാര്‍ത്തകള്‍ നിങ്ങളെ ആശ്ചര്യപ്പെടുത്തും. കഴിഞ്ഞ ദിവസം ബീച്ചിലൊരു മത്സരം നടന്നു. ഹെലൻ വുഡ്‌വാർഡ് അനിമൽ സെന്‍ററിലെ വളർത്തുമൃഗങ്ങൾക്ക് പണം സ്വരൂപിക്കുന്നതിനായി കാലിഫോർണിയയിലെ ഡെൽ മാർ ഡോഗ് ബീച്ചിൽ നായ്ക്കളുടെ സര്‍ഫിങ്ങായിരുന്നു നടന്നത്. വെറുതെയൊരു മത്സരമായിരുന്നില്ല അത്. മത്സരത്തിലെ സർഗ്ഗാത്മകത, സവാരി, തരംഗ സാങ്കേതികത, ഉത്സാഹം, ബോർഡിലെ ആത്മവിശ്വാസം എന്നിവയെ അടിസ്ഥാനമാക്കിയാണ് മികച്ച സർഫ് എന്ന പദവി നല്‍കുന്നത്. കാണാം ആ മത്സരത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍.