കൊവിഡ് 19: ശമനമില്ലാതെ ഉയരുന്ന മരണം ; ആറരലക്ഷവും കടന്ന്
First Published | Jul 28, 2020, 2:35 PM ISTലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിയാറ് ലക്ഷം കടന്നു. മരണം 656,686 ആയിയെന്ന് വേള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍ പറയുന്നു. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും ആണ് കൂടുതൽ രോഗികളുള്ളത്. അമേരിക്കയിൽ മരണം 1,50,444 ആയി. അമേരിക്കയിൽ 24 മണിക്കൂറിനിടെ 60,003 പേർക്കാണ് രോഗം ബാധിച്ചത്. അമേരിക്കയില്‍ ഇതുവരെ 4,433,410 പേര്‍ കൊവിഡ് ബാധിതരായി എന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ 567 ഉം ബ്രസീലിൽ 627 ഉം ആളുകളാണ് മരിച്ചത്. ബ്രസീലിലും നിയന്ത്രണവിധേയമാകാതെ മഹാമാരി പടരുകയാണ്. 24 മണിക്കൂറിനിടെ 23,579 പേര്‍ക്ക് രോഗം പിടിപെട്ടു. 2,446,397 പേര്‍ രോഗബാധിതരായപ്പോള്‍ ആകെ 87,737 മരണങ്ങളും ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്‌തു. ലോകത്ത് രോഗബാധിതരില്‍ മൂന്നാമതുള്ള ഇന്ത്യയില്‍ ഇതുവരെയായി 14,84,136 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. 33,461 പേര്‍ മരിച്ചു. ഇന്നലെ 654 മരണമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം പ്രത്യേകമായി നൽകുന്നത് ഇന്നലെ മുതൽ അവസാനിപ്പിച്ചു.