അമേരിക്കയുടെ പടിഞ്ഞാറന്‍ തീരദേശ സംസ്ഥാനമായ ഒറിഗോണിലെ ഏറ്റവും വലിയ നഗരമായ പോർട്ട്‌ലാന്‍റില്‍ കഴിഞ്ഞ അമ്പതിലേറെ ദിവസമായി വംശീയ പ്രതിഷേധങ്ങള്‍ സമാനാധപരമായിട്ടായിരുന്നു നടന്നിരുന്നത്.
undefined
നവംബർ മൂന്നിന് നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പാണ് ക്രമസമാധാന പരിപാലനത്തിന്‍റെ പേരില്‍ ട്രംപ് പോര്‍ട്ട്ലാന്‍റിലേക്ക് ഫെഡറല്‍ പൊലീസിനെ അയച്ചത്.
undefined
എന്നാല്‍ സ്വന്തം അജണ്ട നടപ്പാക്കാനാണ് ട്രംപ് ഫെഡറല്‍ സേനയെ പോര്‍ട്ട്ലാന്‍റിലേക്ക് അയച്ചതെന്ന ആരോപണവും ഉയര്‍ന്നു.
undefined
ചിക്കാഗോ, ന്യൂയോർക്ക്, ഫിലാഡൽഫിയ, ഡെട്രോയിറ്റ് തുടങ്ങിയ നഗരങ്ങളിലേക്കും ഫെഡറൽ ഏജന്റുമാരെ അയയ്ക്കുമെന്നും ഇതിനിടെ ട്രംപ് പറഞ്ഞു.
undefined
ഫെഡറൽ സൈനികരെ ഡെമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കമുള്ള നഗരങ്ങളിലേക്ക് അയയ്ക്കാനുള്ള നീക്കം വലതുപക്ഷക്കാരെ സഹായിക്കാനാണെന്നും ഇത് വഴി തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തന്ത്രമാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
undefined
സംസ്ഥാന-നഗര ഉദ്യോഗസ്ഥരുടെ വാദത്തിന് വിരുദ്ധമായി ജൂലൈ ആദ്യമാണ് ട്രംപ് ഭരണകൂടം ഫെഡറൽ ഏജന്റുമാരെ പോർട്ട്‌ലാൻഡിലേക്ക് അയച്ചത്. ഇത് സ്ഥിതി കൂടുതൽ വഷളാക്കി.
undefined
സമാധാനപരമായി നടന്ന പ്രതിഷേധങ്ങള്‍ക്ക് നേരെ കണ്ണീര്‍ വതകപ്രയോഗങ്ങള്‍ നിരന്തരം നടന്നു. പലരെയും കുറ്റം ആരോപിക്കാതെ തന്നെ അറസ്റ്റ് ചെയ്ത് തടവിലാക്കി.
undefined
കഴിഞ്ഞ അമ്പത് ദിവസത്തെ പ്രതിഷേധം അവസാനിപ്പിക്കാനെത്തിയ ഫെഡറല്‍ ഏജന്‍റുമാരുടെ നടപടിയിലൂടെ പോര്‍ട്ട്ലാന്‍റ് അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമായി മാറി.
undefined
ജൂലൈ 11 ന് യുഎസ് മാർഷൽസ് സർവീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
undefined
മറ്റൊരു സംഭവത്തിൽ, പ്രതിഷേധ ചിത്രങ്ങള്‍ പകര്‍ത്താന്‍ നോക്കിയ ഫോട്ടോഗ്രാഫറുടെ ക്യാമറ തല്ലിപ്പൊട്ടിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ നിരന്തരം കുരുമുളക് സ്‌പ്രേ ഉപയോഗിക്കപ്പെട്ടു.
undefined
പ്രതിമകൾ, ചരിത്ര സ്മാരകങ്ങൾ, ഫെഡറൽ സൗകര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന്എന്ന പേരിലാണ് ട്രംപ്ഫെഡറല്‍ സേനയെ നഗരത്തിലേക്ക് അയച്ചത്.
undefined
എന്നാല്‍, പുതുതായി സൃഷ്ടിച്ച ഫെഡറൽ സേനയിൽ ട്രംപിന്‍റെ വിശ്വസ്തരായ സൈനികർ ഉൾപ്പെട്ടിരുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
undefined
കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി), യുഎസ് മാർഷൽസ് സർവീസ്, ഫെഡറൽ പ്രൊട്ടക്ഷൻ സർവീസ് എന്നിവയുൾപ്പെടെ മറ്റ് ഫെഡറൽ ഏജൻസികളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഈ സേനയിൽ ഉള്‍പ്പെട്ടിരുന്നത്.
undefined
എന്നാല്‍, ഈ പുതിയ സേനയ്ക്ക് കലാപ നിയന്ത്രണത്തിൽ പ്രത്യേക പരിശീലനം നൽകിയിട്ടില്ലെന്നും മയക്കുമരുന്ന് കള്ളക്കടത്ത് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന യൂണിറ്റുകളെ സേനയില്‍ ഉൾപ്പെടുത്തിയെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
undefined
ഇടതുപക്ഷ രാഷ്ട്രീയത്തിന് പേരുകേട്ട നഗരത്തിൽ തുടർച്ചയായ ഏഴ് ആഴ്ചയിലധികം നടന്ന സമാധാനപരമായ പ്രതിഷേധങ്ങൾക്ക് ശേഷം ഫെഡറല്‍ സേന പ്രതിഷേധക്കാര്‍ക്ക് നേരെ നടത്തിയ അതിക്രമത്തിനെതിരെ എന്ന നിലയിലാണ് "അമ്മ മതില്‍" ഉയര്‍ന്നത്.
undefined
കറുത്ത ജീവിതവും ജീവിതമാണെന്ന് വിളിച്ചു പറയുന്ന പ്രതിഷേധക്കാര്‍ക്ക് നേരെ അക്രമമഴിച്ചു വിടുന്ന ട്രംപിന്‍റെ ഫെഡറല്‍ സേനയെ പ്രതിരോധിക്കുന്നത് ഈ അമ്മ മതിലാണ്.
undefined
പ്രതിഷേധക്കാര്‍ക്കും സേനയ്ക്കുമിടയില്‍ കൈകോര്‍ത്ത് നില്‍ക്കുന്ന സ്ത്രീകള്‍ ഭരണകൂട അതിക്രമങ്ങളെ ചെറുക്കുന്നു. പക്ഷേ ഫെഡറല്‍ സേന അമ്മമാരുടെ മതിലും തകര്‍ത്ത് പ്രതിഷേധക്കാരെ അക്രമിക്കുകയാണെന്ന ആരോപണങ്ങളും ഉയരുന്നു.
undefined
ഫെഡറല്‍ സേന പോര്‍ട്ട്ലാന്‍റില്‍ അഴിച്ചുവിട്ട അക്രമങ്ങള്‍ക്കെതിരെ ഭരണതലത്തില്‍ തന്നെ പ്രതിഷേധങ്ങളുയര്‍ന്നു.
undefined
ഫെഡറൽ സേനയെ അയച്ച ട്രംപിന്‍റെ നടപടി സാഹചര്യം വഷളാക്കിയതേയുള്ളൂ വെന്ന് പോർട്ട് ലാൻഡ് മേയറും ഒറിഗൺ ഗവർണറും ഉൾപ്പെടെയുള്ള ഡെമോക്രാറ്റ് നേതാക്കൾ കുറ്റപ്പെടുത്തി.
undefined
യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസി ഫെഡറൽ ഏജന്റുമാരെ “അജ്ഞാത കൊടുങ്കാറ്റ്” എന്നാണ് വിളിച്ചത്.
undefined
ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമത്തെക്കുറിച്ചും നിരവധി പ്രതിഷേധക്കാർ ആരോപണങ്ങള്‍ ഉന്നയിച്ചു.
undefined
പോർട്ട് ലാൻഡിൽ വർദ്ധിച്ചുവരുന്ന അക്രമത്തെ കുറിച്ച് ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തിലെ നേതാക്കളും ആശങ്ക പ്രകടിപ്പിച്ചു.
undefined
അമേരിക്കയില്‍ മഹാമാരി പടര്‍ന്ന് പിടിക്കുന്നതിനിടെയും സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കിടയിലേക്ക് സേനയെ അയച്ച് അക്രമങ്ങള്‍ സൃഷ്ടിക്കുകയാണ് ട്രംപ്.
undefined
മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്നും കൊറോണാ വൈറസ് രോഗം ബാധിക്കുന്നവരുടെ എണ്ണത്തിനോ രോഗം വന്ന് മരണം സംഭവിക്കുന്നവരുടെ കണക്കുകള്‍ക്കോ ശമനമില്ലാത്ത സ്ഥിതിയിലാണ് അമേരിക്ക.
undefined