China ban Lithuanian beef: തായ്‌വാനെ അംഗീകരിച്ചു; ലിത്വാനിയില്‍ നിന്ന് ബീഫ് ഇറക്കുമതി നിരോധിച്ച് ചൈന

First Published | Feb 11, 2022, 4:14 PM IST


തായ്‌വാനുമായുള്ള (Taiwan) ബാൾട്ടിക് (Baltic) രാജ്യമായ ലിത്വാനിയയുടെ (Lithuania) ബന്ധത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെ ലിത്വാനിയയിൽ നിന്ന് ബീഫ് ( beef), പാലുൽപ്പന്നങ്ങൾ, ബിയർ (Beer) എന്നിവ ഇറക്കുമതി ചെയ്യുന്നത് നിർത്തിയതായി  ചൈനീസ് (China) അധികൃതർ അറിയിച്ചു.  ചൈനയുടെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ലിത്വാനിയയില്‍ നിന്നുള്ള കയറ്റുമതി താൽക്കാലികമായി നിർത്തിവച്ചതായി ഒരു ലിത്വാനിയൻ ഏജൻസി അറിയിച്ചു. തായ്‍വാനെ ഒരു സ്വതന്ത്ര രാജ്യമായി കാണുകയും അവര്‍ക്ക് ലിത്വാനിയയില്‍ ഒരു എംബസി തുറക്കാന്‍ അനുവദിച്ചതുമായിരുന്നു ചൈനയെ പ്രകോപിപ്പിച്ചത്. തങ്ങള്‍ സ്വതന്ത്ര പരമാധികാര രാജ്യമാണെന്ന് തായ്‍വാന്‍ അവകാശപ്പെടുമ്പോള്‍ തന്നെ തങ്ങളുടെ പ്രവിശ്യയാണ് തായ്‍വാനെന്ന് ചൈന അധികാരം കാണിക്കുന്നു. 

ലിത്വാനിയയുടെ നയതന്ത്ര നീക്കം, അംഗരാജ്യത്തോട് (ലിത്വാനിയ) വിവേചനപരമായ നടപടികള്‍ കൈക്കൊണ്ട ചൈനയ്‌ക്ക് എതിരായ യൂറോപ്യൻ യൂണിയൻ (European Union) കേസിന് ബലം നൽകുമെന്ന് നിരീക്ഷകര്‍ പറയുന്നു. 

2020-മുതല്‍ ലിത്വാനിയൻ ബീഫ്, മത്സ്യ ഉൽപന്ന കയറ്റുമതി എന്നിവയുമായി ചൈനീസ് അധികാരികളുമായി സഹകരിക്കുന്നുണ്ടെന്ന് ലിത്വാനിയ അറിയിച്ചു. പരാതികളൊന്നുമില്ലാതെ കഴിഞ്ഞ വർഷം അവസാനം വരെ കയറ്റുമതി സുഗമമായി തുടർന്നു. 


എന്നാല്‍ എന്തുകൊണ്ടാണ് കയറ്റുമതി നിര്‍ത്തിയത് എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും ഏജന്‍സി പറയുന്നു. കഴിഞ്ഞ നവംബറിലാണ് തലസ്ഥാനമായ വിൽനിയസിൽ എംബസി തുറക്കാൻ ലിത്വാനിയ, തായ്‌വാന് അനുമതി നൽകിയത്. 

ഇതോടെ ചൈന-ലിത്വാനിയ ബന്ധം വഷളായി. ലിത്വാനിയയിലെ തായ്‍വാന്‍ എംബസിക്ക് "ചൈനീസ് തായ്‌പേയ്" എന്നതിനേക്കാൾ 'തായ്‌വാൻ' എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ഇത് തന്നെയാണ് ചൈനയെ പ്രകോപിപ്പിച്ചതും. 

കാരണം, ചൈനയുമായി നയതന്ത്ര ബന്ധം ആഗ്രഹിക്കുന്ന രാജ്യങ്ങളെല്ലാം തായ്‍വായിവാന്‍റെ സ്വാതന്ത്രത്തെ തള്ളിക്കളയുകയും "ചൈനീസ് തായ്‌പേയ്" എന്ന് ഉപയോഗിക്കകയും ചെയ്യുന്നു. ചൈനയുടെ അപ്രമാധിത്വത്തെ എതിര്‍ക്കാന്‍ യൂറോപ്പിലെ കുഞ്ഞന്‍ രാജ്യമായ ലിത്വാനിയ തയ്യാറായി എന്നതാണ് ചൈനയെ ഏറ്റവും കൂടുതല്‍ പ്രകോപിപ്പിച്ചത്. 

നിലവില്‍ തായ്‍വാന്‍ ഒരു സ്വതന്ത്രരാഷ്ട്രമാണ്. എന്നാല്‍, അയല്‍രാജ്യങ്ങളില്‍ തങ്ങളുടെ അപ്രമാധിത്വം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ചൈന തായ്‍വാനില്‍ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ടിബറ്റ് പിടിച്ചടക്കിയ പോലെ തായ്‍വാനും കീഴടക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ട് കാലമേറെയായി.

പുതിയ എംബസിക്ക് ലിത്വാനിയ അനുമതി കൊടുത്തതിന് പിന്നാലെ ചൈന ലിത്വാനിയയുമയുള്ള നയതന്ത്രം ബന്ധം അവസാനിപ്പിച്ചു. കയറ്റുമതിയും നിരോധിച്ചു. എന്നാല്‍, ലിത്വാനിയ യുറോപ്യന്‍ യൂണിയനില്‍ അംഗത്വമുള്ള രാജ്യമാണ്. ഈ സഖ്യം ചൈനയെ ചോദ്യം ചെയ്യുന്നതിന് ലിത്വാനിയയെ സഹായിച്ചേക്കാം.

യൂറോപ്യൻ യൂണിയനിൽ അംഗമായ ലിത്വാനിയയ്‌ക്കെതിരെ ചൈന "വിവേചനപരമായ വ്യാപാര സമ്പ്രദായങ്ങൾ" ഉപയോഗിച്ചുവെന്ന കേസ് കഴിഞ്ഞ ജനുവരിയില്‍ ലോക വ്യാപാര സംഘടനയ്ക്ക് നല്‍കി കഴിഞ്ഞു. ഇവിടെ പക്ഷേ ലിത്വാനിയ ഒറ്റയ്ക്കല്ല. യുകെ, യുഎസ്, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളുടെ പിന്തുണയും ലിത്വാനിയയ്ക്കുണ്ട്. 

"ഉഭയകക്ഷി പ്രശ്‌നം പരിഹരിക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിന്" ശേഷം കേസ് അനിവാര്യമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും വ്യാപാര കമ്മീഷണറുമായ വാൽഡിസ് ഡോംബ്രോവ്സ്കിസ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ബീഫ് ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈനയെങ്കിലും, ലിത്വാനിയയിൽ നിന്ന് വാങ്ങുന്ന ബീഫിന്‍റെ അളവ് വളരെ കുറവാണ്. കഴിഞ്ഞ വർഷം ലിത്വാനിയയിൽ നിന്ന് 775 ടൺ മാംസമാണ് ഇറക്കുമതി ചെയ്തത്. 

2.36 ദശലക്ഷം ടൺ ബീഫ് ഇറക്കുമതിയിൽ ഇത് വളരെ ചെറിയൊരു അംശം മാത്രമാണെന്ന് ചൈനീസ് കസ്റ്റംസിന്‍റെ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ മാസം, ചൈനയില്‍ നിന്ന് തായ്‌വാൻ സർക്കാർ  20,000 കുപ്പി ലിത്വാനിയൻ റം വാങ്ങിയിരുന്നു. 

ഇതിനെ തുടര്‍ന്ന് എങ്ങനെ റം കുടിക്കാമെന്നും റം ഉപയോഗിച്ച് ഏങ്ങനെ പാചകം ചെയ്യാമെന്നും പൊതുജനങ്ങള്‍ക്കായി വീഡിയോകള്‍ നിര്‍മ്മിക്കപ്പെട്ടു. തായ്‌വാൻ ടുബാക്കോയും ലിക്വർ കോർപ്പറേഷനും ചൈനയിൽ തടയുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ചൈനയില്‍ നിന്ന് ലിത്വാനിയന്‍ റം വാങ്ങാന്‍ നിര്‍ബന്ധിതരായതെന്ന് തായ്‍വാന്‍ സർക്കാർ നടത്തുന്ന മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. 

Latest Videos

click me!