ലോകത്ത് ഇതുവരെയായി രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് അമേരിക്കയിലാണ് 3,41,13,146 പേര്‍ക്ക് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 6,09,767 മരണങ്ങളും രേഖപ്പെടുത്തി.
രോഗവ്യാപനത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ഇതുവരെയായി 2,81,75,044 കൊവിഡ് കേസുള്‍ സ്ഥിരീകരിച്ചപ്പോള്‍ 3,31,909 പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ സര്‍ക്കാറിന്‍റെ മരണക്കണക്കുള്‍ പലതും തെറ്റാണെന്ന് വിവിധ വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബ്രസീലിലും കൊവിഡ് കേസുകളും മരണവും ഉയര്‍ത്തിയ ആശങ്കകളാണ് സാധാരണക്കാരെ തെരുവിലിറക്കിയത്. രോഗവ്യാപനം വര്‍ദ്ധിക്കുമ്പോഴും മരണനിരക്ക് കുറയാത്തതും മഹാമാരി പടര്‍ന്ന് പിടിക്കുമ്പോഴും അതിനെതിരെ ശക്തമായ പ്രതിരോധം സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഇല്ലാത്തതും ജനങ്ങളെ പ്രകോപിതരാക്കി.
രാജ്യത്തെ ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളും യൂണിയനുകളും വിദ്യാർത്ഥി സംഘടനകളും തലസ്ഥാനമായ ബ്രസീലിലും റിയോ ഡി ജനീറോയിലും കഴിഞ്ഞ ശനിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചു.
അവിടെസമാധാനപരമായ പ്രതിഷേധമായിരുന്നെങ്കില്‍ രാജ്യത്തിന്‍റെ വടക്കുകിഴക്കൻ നഗരമായ റെസിഫിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
ബ്രസീലിലെ ഏറ്റവും വലിയ നഗരമായ സാവോ പോളോയിൽ, മാസ്ക് ധരിച്ച ആയിരക്കണക്കിന് ആളുകൾ നഗരത്തിലേക്കുള്ള വഴികള്‍ അടച്ചു. ഒരു വലിയ ബലൂണില്‍ പ്രതിഷേധക്കാര്‍ ബോൾസോനാരോയെ ഒരു രക്തദാഹിയായി ചിത്രീകരിച്ചു.
റിയോയിലും മറ്റ് ചിലയിടങ്ങളിലും പ്രതിഷേധക്കാര്‍ മുന്‍ ഇടതുപക്ഷ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവയുടെ പ്രസിഡൻഷ്യൽ വസ്ത്രതോടെയുള്ള ചിത്രങ്ങളും ഉയര്‍ത്തി.
അടുത്ത കാലം വരെ പ്രസിഡന്‍റ് ബോള്‍സോനാരോയ്ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ഓണ്‍ലൈനുകളിലും സാമൂഹ്യമാധ്യമങ്ങളിലുമാണ് നിറഞ്ഞ് നിന്നതെങ്കില്‍ ഇത്തവണ അത് തെരുവുകളിലേക്കും പടര്‍ന്നെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
രോഗവ്യാപനത്തെ തുടര്‍ന്ന് 4,62,966 പേരുടെ മരണത്തിന് കാരണക്കാര്‍ ബോള്‍സോനാരോയുടെ സര്‍ക്കാരാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. സാധാരണക്കാരും യുവാക്കളും തെരുവകള്‍ കീഴടക്കിയപ്പോള്‍ അക്കാദമിക രംഗത്തെ പ്രമുഖരും സമക്കാരോടൊപ്പം ചേര്‍ന്നു.
സര്‍ക്കാറിനെതിരെ വർദ്ധിച്ചുവരുന്ന എതിർപ്പിനെ സഹായിക്കുന്നതിനായി സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാൻ തീരുമാനിച്ചെന്ന് ഫെഡറൽ യൂണിവേഴ്‌സിറ്റി ഓഫ് റിയോ ഡി ജനീറോയിലെ സ്‌കൂൾ ഓഫ് കമ്മ്യൂണിക്കേഷനിലെ പ്രൊഫസറായ മരിയാന ഫിൽഗ്യൂറാസ് പറഞ്ഞു,
ഡേറ്റാ ഫോൾഹയുടെ അടുത്തിടെ നടന്ന ഒരു പൊതു അഭിപ്രായ വോട്ടെടുപ്പിൽ, ബോൾസോനാരോയുടെ പിന്തുണ മെയ് മാസത്തിൽ 30 ശതമാനത്തിൽ നിന്ന് മാസാവസാനമാകുമ്പോഴേക്ക് 24 ശതമാനമായി താഴ്ന്നതായി രേഖപ്പെടുത്തി.
“സർക്കാരിനെ അനുകൂലിക്കുന്ന മോട്ടോർ സൈക്കിളുകളിൽ ആയിരക്കണക്കിന് പേരെക്കാള്‍ ആളുകൾ അതിനെതിരെ തെരുവുകളിൽ സമാധാനപരമായി നടക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് കാണിക്കേണ്ടതുണ്ട്,” ഫിൽഗുറാസ് എന്ന് പ്രതിഷേധക്കാരന്‍ പറഞ്ഞു.
സർക്കാർ വൈറസിനേക്കാൾ അപകടകരമാണെന്ന് അഭിപ്രായപ്പെട്ട ഫിൽഗുറാസ് പറഞ്ഞത്, സര്‍ക്കാര്‍ അനുയായികളായ ആയിരക്കണക്ക് മോട്ടോര്‍ സൈക്കിളുകളെക്കാള്‍ കൂടുതല്‍ ആളുകള്‍ ഇന്ന് തെരുവുകളില്‍ പ്രതിഷേധവുമായി ഉണ്ടെന്നായിരുന്നു.
2016 ൽ പ്രസിഡന്‍റ് ദിൽമ റൂസെഫിനെ ഇംപീച്ച് ചെയ്യാനുള്ള ശ്രമത്തിന് ആക്കംകൂട്ടിയ 2013 ലും 2015 ലും നടന്ന പ്രക്ഷോഭങ്ങളൊടൊപ്പം വരില്ലെങ്കിലും ഇപ്പോഴത്തെ തെരുവ് പ്രതിഷേധങ്ങള്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ധ്രൂവീകരിക്കുമെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധർ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഈ പ്രകടനങ്ങൾ, രാജ്യത്തുടനീളമുള്ള ആളുകളുടെ എണ്ണവും അവരുടെ വോട്ടിങ്ങും കണക്കിലെടുക്കുമ്പോൾ ഇംപീച്ച്‌മെന്‍റിനുള്ള സാധ്യതകള്‍ വീണ്ടും തെളിയുന്നെന്ന് സാവോ പോളോ സർവകലാശാലയിലെ പബ്ലിക് പോളിസി പ്രൊഫസറായ പാബ്ലോ ഒർട്ടെല്ലാഡോ പറഞ്ഞു. “ഇംപീച്ച്‌മെന്റ് നടക്കുമെന്ന് ഇതിനർത്ഥമില്ല, പക്ഷേ സാധ്യതയുണ്ടെന്നതാണ്." അദ്ദേഹം വ്യക്തമാക്കി.
പ്രസിഡന്റിന്‍റെ എതിരാളികളേക്കാൾ അദ്ദേഹത്തിന്‍റെ കടുത്ത പിന്തുണക്കാരെ തെരുവുകളിൽ കാണാനാകുമെന്ന് ഓർട്ടെല്ലാഡോ പറഞ്ഞു. കാരണം മിസ്റ്റർ ബോള്‍സോനാരോയെപ്പോലെ പലരും വൈറസിന്‍റെ ഭീഷണിയെ തള്ളിക്കളഞ്ഞവരാണ്.
ഇടതുപക്ഷം സാമൂഹ്യ അകലം പാലിക്കാനും മാസ്ക് ധരിക്കാനും ആവശ്യപ്പെടുമ്പോള്‍ വലതുപക്ഷം ജോലിക്ക് പോകാനും അകലം പാലിക്കുന്ന നയങ്ങളെ വിമർശിക്കാനും വേണ്ടിയാണ് വാദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രോഗവ്യാപന സമയത്ത് മുഴുവനും ആരോഗ്യരംഗത്ത് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്ഥാവനകളായിരുന്നു പ്രസിഡന്‍റ് ജെയര്‍ ബോള്‍സോനാരോയില്‍ നിന്നുണ്ടായത്. മാസ്ക് ധരിക്കുന്നതിനെ വിമര്‍ശിച്ചിരുന്ന പ്രസിഡന്‍റ് മലേറിയ മരുന്ന് കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമാണെന്ന് വാദിച്ചിരുന്നു.
മുൻ ആരോഗ്യമന്ത്രിമാർ ഇത് സംബന്ധിച്ച് പ്രസിഡന്‍റിനെതിരെ ഒരു നിയമനിർമ്മാണ സമിതിക്ക് മുമ്പോകെ റിപ്പോര്‍ട്ട് നല്‍കി. അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനി കഴിഞ്ഞ വർഷം ബ്രസീലിന് കോവിഡ് -19 വാക്സിൻ ദശലക്ഷക്കണക്കിന് ഡോസുകൾ വാഗ്ദാനം ചെയ്തിരുന്നതായി ഫൈസറിലെ ഒരു എക്സിക്യൂട്ടീവ് പറഞ്ഞു. എന്നാൽ മാസങ്ങളായി സർക്കാരിൽ നിന്ന് ഇത് സംബന്ധിച്ച് പ്രതികരണമൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം മൊഴിനല്‍കി.
മഹാമാരി നേരിടുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട പ്രസിഡന്‍റിനെതിരെ നിയമനിർമ്മാണ സമിതിക്ക് മുമ്പാകെ നിരവധി പരാതികള്‍ ഉയരുമ്പോഴും അതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ലെന്നാണ് പ്രസിഡന്‍റിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് അര്‍ജന്‍റീന ഒഴിവാക്കിയ കോപ്പാ അമേരിക്കാ മത്സരങ്ങള്‍ നടത്താന്‍ ബ്രസീന്‍ തീരുമാനിച്ചതായി ബോള്‍സോനാരോ സർക്കാർ പ്രഖ്യാപിച്ചു.
2019 ൽ അവസാന ടൂർണമെന്‍റിന് ആതിഥേയത്വം വഹിച്ചത് ബ്രസീലാണ്. എന്നാല്‍ മന്ത്രി ലൂയിസ് എഡ്വേർഡോ റാമോസ്, ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കാനുള്ള കരാറിൽ ബ്രസീൽ ഇതുവരെ ഔദ്യോഗികമായി ഒപ്പുവെച്ചിട്ടില്ലെന്ന് പറഞ്ഞു
ഇതിനിടെ ബ്രസീലില്‍ നിന്ന് നിരവധി അഴിമതിക്കഥകളും പുറത്ത് വന്നു തുടങ്ങി. അനധികൃതമായി ട്രാക്ടറുകള്‍ വാങ്ങിയതിന്‍റെയും തടി കയറ്റുമതി ചെയ്തതിന്‍റെയും പിന്നില്‍ വന്‍ അഴിമതികള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.
ബോൾസോനാരോയ്ക്ക് തെരുവിലിറങ്ങുമ്പോൾ, അയാളെ സംരക്ഷിക്കാൻ ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥരെ ആവശ്യമുണ്ട്. ഞാൻ അവനെ ഭയപ്പെടുന്നുവെന്ന് അവൻ കരുതുന്നുണ്ടോ ? ഞാൻ തെരുവുകളിൽ ജനിച്ചു, എന്‍റെ രാഷ്ട്രീയ ജീവിതം മുഴുവൻ തെരുവുകളിൽ ചെലവഴിച്ചു. ഡാ സിൽവ തന്‍റെ ട്വിറ്ററില്‍ എഴുതി.
അടുത്ത വർഷം നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ബോള്‍സോനാരോയെ രണ്ടാം തവണ തെരഞ്ഞെടുപ്പിനെ നേടുന്നതിൽ നിന്ന് തടയുകയെന്ന പൊതുലക്ഷ്യത്തിന്‍റെ ഭാഗമായി മുൻ പ്രസിഡന്‍റ് കൂടിയായ സെൻട്രിസ്റ്റ് ഫെർണാണ്ടോ ഹെൻറിക് കാർഡോസോയെ മെയ് മാസത്തിൽ ലുല സന്ദർശിച്ചിരുന്നു.
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona.