കൊവിഡ് 19; ലോകത്ത് ആകെ മരണം 670,207, അമേരിക്കയിൽ മാത്രം 153,840 !!
First Published | Jul 30, 2020, 2:25 PM ISTഅമേരിക്കയിൽ കൊവിഡ് 19 ബാധിച്ച് മരണത്തിന് കീഴടങ്ങിയവർ ഒന്നരലക്ഷത്തിലധികം. പുതിയ കണക്കനുസരിച്ച് 45,68,037 രോഗബാധിതരാണ് അമേരിക്കയിലുള്ളത്. ദിനംപ്രതി അമ്പതിനായിരത്തിലധികം പേർക്കാണ് അമേരിക്കയിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ലോകത്താകമാനം 6,70,207 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് അമേരിക്കയിൽ മാത്രം മരണ നിരക്കിൽ ഇത്രയും വർദ്ധന. കൊവിഡ് മരണനിരക്കിൽ രണ്ടാമതുള്ളത് ബ്രസീലാണ്, 90,188 മരണങ്ങൾ. 45,961 പേർ യുകെയിലും, 44,876 പേർ മെക്സിക്കോയിലും മരണത്തിന് കീഴടങ്ങി. 35,129 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഇറ്റലിയാണ് അഞ്ചാമത്. കൊവിഡ് മരണനിരക്കിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആറാമതാണ്, 35,003 മരണങ്ങളാണ് ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.