മാന്ത്രിക രഹസ്യം തേടി 5000 വര്‍ഷം പഴക്കമുള്ള 'ആര്‍തറിന്‍റെ കല്ല്' ഖനനം ചെയ്യാന്‍ നീക്കം

First Published | Jul 2, 2022, 3:46 PM IST

ഞ്ചാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും ആറാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലും സാക്സൺ ആക്രമണകാരികൾക്കെതിരെ ബ്രിട്ടന്‍റെ പ്രതിരോധത്തിന് നേതൃത്വം നൽകിയ ഒരു ഇതിഹാസ തുല്യനായ രാജാവാണ് ആര്‍തര്‍. ആര്‍തര്‍ രാജാവിനെ കുറിച്ചുള്ള കഥകള്‍ വെല്‍ഷ്, ഇംഗ്ലീഷ് നാടോടിക്കഥകളിലൂടെയാണ് പ്രധാനമായും പ്രചരിപ്പിക്കപ്പെട്ടത്. ചരിത്രകാരന്മാര്‍ ഇതില്‍ പലതിലും അതിശയോക്തി രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍, ഇംഗ്ലണ്ടില്‍ ഇന്നും സൂക്ഷിക്കപ്പെടുന്ന ആര്‍തര്‍ കല്ല് (Arthur's Stone) -ന്‍റെ രഹസ്യം തേടി അത് ഖനനം ചെയ്യാന്‍ പുരാവസ്തു വകുപ്പ് തീരുമാനിച്ചു. 

പടിഞ്ഞാറൻ ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിരവധി ചരിത്രാതീത സ്മാരകങ്ങളിൽ ഒന്നാണ് ആര്‍തര്‍ കല്ല്  എന്നറിയപ്പെടുന്ന ഈ ശവകുടീരം. ആർതർ രാജാവ് നടത്തിയ ഒരു യുദ്ധ വിജയത്തിന്‍റെ സ്ഥാനം അടയാളപ്പെടുത്തുന്നതിനാണ് ഈ ശവകുടീരം നിർമ്മിച്ചതെന്ന് ചില നാടോടി കഥകൾ പറയുന്നു. മറ്റ് ചിലതാകട്ടെ ആർതർ യുദ്ധത്തില്‍ ഒരു ഭീമാകാരനായ മനുഷ്യനെ കൊന്നെന്നും. അയാള്‍ മരിച്ച് വീണപ്പോള്‍ അടര്‍ന്ന് പോയ കല്ലുകളാണിവയെന്നുമാണ്.

ആ അടയാളങ്ങള്‍ ഇന്നുമുണ്ടെന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ പകുതി വരെ, നൃത്തത്തോടുകൂടിയ ആഘോഷങ്ങൾ ഈ കല്ലിന് ചുറ്റും നടന്നിരുന്നു. ജൂലൈയിലെ നാലാമത്തെ ഞായറാഴ്ച അവിടെ ഒരു ബാപ്റ്റിസ്റ്റ് സേവനവും നടത്തിയിരുന്നതായി പറയുന്നു. കഥകളിങ്ങനെയാണെങ്കിലും ഒമ്പത് ചെറുകല്ലുകളില്‍ താങ്ങിനിര്‍ത്തിയ തോപ്പിക്കല്ല് രൂപത്തിലുള്ള ആ ശവകുടീരത്തിന് മാന്ത്രിക ശക്തികളുണ്ടെന്ന് ചലര്‍ കരുതുന്നു. 


താരതമ്യേന ചെറിയ ഒമ്പത് കല്ലുകളുടെ മുകളില്‍ കുട പോലെ നിര്‍ത്തിയിരിക്കുന്ന കല്ലിന്‍റെ ഭാരം 25 ടണ്ണാണ്. ഈ ഭാരം കൊണ്ട് മാത്രമാണ് ഇത് ഇത്രകാലം സംരക്ഷിക്കപ്പെട്ടിരുന്നത്. ഇംഗ്ലാണ്ടിന്‍റെ പുരാവശിഷ്ടവിഭാഗം പറയുന്നത്, പ്രദേശത്ത് നിന്നും നേരത്തെ നിരവധി തലയോട്ടികള്‍ ലഭിച്ചിരുന്നുവെന്നാണ്. 'ആർതറിന്‍റെ കല്ല് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശിലായുഗ സ്മാരകങ്ങളിലൊന്നാണ്. 

പുരാവസ്തുഗവേഷണത്തിന്‍റെ പ്രവർത്തനം പൊതുജനങ്ങൾക്ക് കാണാനുള്ള അപൂർവവും ആവേശകരവുമായ അവസരം ഇത് നൽകുന്നു.'ഇംഗ്ലീഷ് ഹെറിറ്റേജിലെ ജിന്നി സ്ലേഡ് പറയുന്നു. പ്രദേശത്തെ ഖനനം കാണാന്‍ നാട്ടുകാര്‍ക്കും അനുവാദമുണ്ട്. പക്ഷേ നോരത്തെ ബുക്ക് ചെയ്യണമെന്ന് മാത്രം.  വെയിൽസിലെ വൈ വാലിയിലെ ഡോവാർഡിലെ ലോർഡ്സ് വുഡിലെ ഒരു പാറക്കെട്ടിന് താഴെയായി കാണപ്പെടുന്ന ചുണ്ണാമ്പുകല്ലായ കിംഗ് ആർതർ ഗുഹയും ഇതേ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

അഞ്ചാം നൂറ്റാണ്ടിലെ സാക്‌സൺ ആക്രമണകാരികളെ എക്‌സ്‌കാലിബറിന്‍റെ മാന്ത്രിക വാളുപയോഗിച്ച് ആർതർ യുദ്ധം ചെയ്ത് തോല്‍പ്പിച്ചതായി  കരുതപ്പെടുന്നു. കഥകള്‍ പലതാണെങ്കിലും അതിലെ സത്യം തേടി 5000 വര്‍ഷം പഴക്കുമുള്ള ആ തൊപ്പിക്കല്ലുകള്‍ ഖനനം ചെയ്യാന്‍ തന്നെയാണ് പുരാവസ്തു വകുപ്പിന്‍റെ തീരുമാനം. കാഴ്ചകാണാന്‍ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്.
 

Latest Videos

click me!