അമേരിക്കയില്‍ എരിഞ്ഞടങ്ങിയത് 3,00,000 ഏക്കര്‍ ഭൂമി
First Published | Jul 20, 2021, 12:52 PM IST
അമേരിക്കന്‍ സംസ്ഥാനമായ ഒറിഗോണിൽ കഴിഞ്ഞ രണ്ടാഴ്ചകളായി കത്തിപ്പിടിച്ച കാട്ടുതീയില്‍ 3,00,000 ലക്ഷത്തിലധികം ഭൂമി കത്തി നശിച്ചു. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്നും ഇതിനകം ഒഴിപ്പിച്ചു. ഒറിഗോണ്‍ സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തങ്ങളിലൊന്നാണിത്. ബൂട്ട്ലെഗ് ഫയറെന്ന് പേരില്‍ അറിയപ്പെടുന്ന ഈ തീപിടിത്തം അണയ്ക്കാനായി ഏതാണ്ട് രണ്ടായിരത്തിലധികം അഗ്നിശമന സേനാംഗങ്ങളാണ് കര്‍മ്മനിരതരായിരംഗത്തുള്ളത്. ജൂലൈ ആറിനാണ് ആദ്യമായി തീ കണ്ടെത്തിയത്. രണ്ടാഴ്ചകള്‍ക്കുള്ളില്‍ ലോസ് ഏഞ്ചല്‍സ് നഗരത്തേക്കാള്‍ വലിയ പ്രദേശം ഇതിനകം കത്തിനശിച്ചെന്ന് അധികൃതര്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനമാണ് ഇത്രയധികം കാട്ടുതീക്ക് കാരണമാകുന്നതായി വിദഗ്ദര്‍ പറയുന്നു. കാര്‍ബണ്‍ ഉദ്‍വമനം കുറയ്ക്കാന്‍ ലോകരാജ്യങ്ങള്‍ മുന്‍കൈയെടുക്കണമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.