Tropical Storm Ana: നാല് രാജ്യങ്ങളില്‍ ആഞ്ഞടിച്ച് അന കൊടുങ്കാറ്റ്; 147 മരണം

First Published | Jan 28, 2022, 1:23 PM IST

ഷ്ണമേഖലാ കൊടുങ്കാറ്റായ അന ആഞ്ഞ് വീശിയതോടെ ദക്ഷിണാഫ്രിക്ക, മലാവി, മഡഗാസ്കർ, മൊസാംബിക് എന്നി രാജ്യങ്ങളില്‍ കനത്ത നാശനഷ്ടം. കൊടുങ്കാറ്റിനെ തുടര്‍ന്ന് 147 പേര്‍ മരിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കെത്തില്‍ ദക്ഷിണാഫ്രിക്കയില്‍ മാത്രം 70 ലധികം പേർ മരിച്ചു.  മഡഗാസ്കറിൽ 48 ഉം മലാവിയിൽ 11 ഉം  മൊസാംബിക്കിൽ 18 പേരും മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊടുങ്കാറ്റിനെ തുടര്‍ന്ന് മഡഗാസ്കറിൽ 1,30,000 പേര്‍ തങ്ങളുടെ വീട് ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. 

കൊടുങ്കാറ്റിനെ തുടര്‍ന്ന് മലാവിയില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. രാജ്യത്തെ ചില പ്രദേശങ്ങൾ ദുരന്തമേഖലകളായി പ്രഖ്യാപിച്ചു. 20,000 പേരെ വെള്ളപ്പൊക്കം ബാധിച്ചതായാണ് കണക്ക്. മൊസാംബിക്കിൽ, അന കൊടുക്കാറ്റ് 10,000 വീടുകളും ഡസൻ കണക്കിന് സ്കൂളുകളും ആശുപത്രികളും വൈദ്യുതി ലൈനുകൾ തകര്‍ത്തു. കൊടുങ്കാറ്റ് കടന്നുപോയതിന് ശേഷവും ചില പ്രദേശങ്ങളിൽ കനത്ത മഴയും ഇടിമിന്നലും തുടരുന്നത് വെള്ളപ്പൊക്കത്തിന് കാരണമായതായി പ്രധാനമന്ത്രി കാർലോസ് അഗോസ്റ്റിന്യോ ഡോ റൊസാരിയോ പറഞ്ഞു. 

തന്‍റെ രാജ്യം സഹായത്തിനായി യാചിക്കുന്നില്ല, എന്നാൽ വെല്ലുവിളി നേരിടാനുള്ള ഏതൊരു രാജ്യത്തിന്‍റെയും കഴിവിനേക്കാൾ വലുതാണത് കാർലോസ് അഗോസ്റ്റിന്യോ ഡോ റൊസാരിയോ പറഞ്ഞു. കൂടാതെ, തീവ്രമായ കാലാവസ്ഥാ സംഭവങ്ങളുടെ വർദ്ധിച്ചുവരുന്ന ആവൃത്തിയും തീവ്രതയും അദ്ദേഹം ചൂണ്ടിക്കാട്ടി.


"ഞങ്ങൾ ഒരു രാജ്യമാണ്. കാലാവസ്ഥാ വ്യതിയാനത്തിന് കാര്യമായ സംഭാവന നൽകുന്നില്ല, എന്നിട്ടും അതിന്‍റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഞങ്ങളെന്നും കാർലോസ് അഗോസ്റ്റിന്യോ ഡോ റൊസാരിയോ പറഞ്ഞു. കുട്ടികളുടെ ചാരിറ്റിയായ യുണൈസെഫ്, മാനുഷിക സഹായം ആവശ്യമായി വരുമെന്ന് കണക്കാക്കിയ 45,000 ആളുകളെ സഹായിക്കാൻ മൊസാംബിക്കിലേക്ക് ജീവനക്കാരെ അയക്കുമെന്ന് അറിയിച്ചു.

വെല്ലുവിളി വളരെ വളരെ ഉയർന്നതാണെന്ന് മൊസാംബിക്കിലെ യുഎൻ റെസിഡന്‍റ് കോർഡിനേറ്റർ മിർട്ട കൗലാർഡ് പറഞ്ഞു. മലാവി പ്രകൃതിദുരന്തമായി പ്രഖ്യാപിച്ചു. വെള്ളപ്പൊക്കം വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളെയും വീടുകളെയും ബാധിച്ചു. വെള്ളം ഉയർന്നതോടെ ദുരിതത്തിലായ പട്ടണങ്ങള്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതോടെ ഇരുട്ടിലാക്കി. 

പലായനം ചെയ്തവരും പരിക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകള്‍ക്കായി 44 എമർജൻസി ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. "ഇത് വിനാശകരമാണ്. എന്‍റെ ചോളം വിളയെല്ലാം നശിപ്പിക്കപ്പെട്ടു. ഞാൻ ഒന്നര ഏക്കറിലാണ് ചോളം നട്ടത്. ഒന്നു പോലുമില്ലാതെ എല്ലാം നശിപ്പിക്കപ്പെട്ടു." മലാവിയിലെ ചിക്വാവ പ്രദേശത്തെ കർഷകനായ റോബൻ എംഫസ്സ റോയിട്ടേഴ്സിനോട് പറഞ്ഞു.

"ഇത് എന്‍റെ ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന രണ്ടാമത്തെ ദുരന്തമാണ്. എന്നാൽ ഇത് ഏറ്റവും മോശമായതാണ്." കൊടുങ്കാറ്റിൽ തന്‍റെ വീടിന്റെ മേൽക്കൂര പറന്നുപോയെന്നും സമീപത്തുള്ള നാല് വീടുകൾ തകർന്നതായും നോറിയ കനഞ്ചി പറഞ്ഞു. കൊടുങ്കാറ്റ് തിങ്കളാഴ്‌ച കരയിൽ പതിച്ചതിനാൽ മഡഗാസ്‌കറിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

തലസ്ഥാനമായ അന്‍റാനനാരിവോയിലെ സ്‌കൂളുകളും ജിമ്മുകളും കുടിയിറക്കപ്പെട്ടവർക്കുള്ള അടിയന്തര അഭയകേന്ദ്രങ്ങളാക്കി മാറ്റി. അതിനിടെ, ഇന്ത്യൻ മഹാസമുദ്രത്തിൽ മറ്റൊരു കൊടുങ്കാറ്റ് രൂപപ്പെടുമെന്ന് മേഖലയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രണ്ട് മാസത്തിനുള്ളിൽ സീസൺ അവസാനിക്കുന്നതിന് മുമ്പ് സാധാരണയായി പ്രതീക്ഷിക്കുന്ന അത്തരം നിരവധി കൊടുങ്കാറ്റുകളിൽ ഒന്നായിരിക്കുമിതെന്നും മേഖലയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. 

Latest Videos

click me!