ടിക് ടോക്ക് നിരോധനത്തിലും ഉഷാറായി ട്രോളന്മാർ...
First Published | Jul 1, 2020, 1:04 PM ISTചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് അടക്കം 59 ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പുറമേ ഇന്ത്യയിൽ വളരെ പ്രചാരത്തിലുള്ള യുസി ബ്രൗസർ അടക്കമുള്ളവയാണ് കേന്ദ്രസർക്കാർ നിരോധിച്ചത്. ഐടി ആക്ടിന്‍റെ 69 എഎ വകുപ്പ് പ്രകാരമാണ് ആപ്ലിക്കേഷനുകൾ നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ സര്‍ക്കാര്‍ നിരോധനം കൊണ്ടുവരുന്നതിന് മുന്‍പ് തന്നെ ടിക്ടോക്കിനെതിരെ വ്യാപകമായ ക്യാംപെയിന്‍ ആരംഭിച്ചിരുന്നു. അടുത്തിടെ ടിക്ടോക്ക് ബാന്‍ എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയിൽ ട്രെന്‍റിംഗായിരുന്നു. ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനവും 20 സൈനികരുടെ വീരമൃത്യുവിനും നയതന്ത്രപരമായി ശക്തമായി മറുപടി നല്‍കുക എന്ന ഇന്ത്യന്‍ തന്ത്രത്തിന്‍റെ അടുത്ത ഘട്ടമാണ് ഇന്ത്യയില്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിലൂടെ കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്.
എല്ലാത്തിനുമുപരി കേരളത്തിലെ ട്രോളന്മാർ ടിക് ടോക്ക് അടക്കമുള്ള ആപ്ലിക്കേഷനുകളുടെ നിരോധനത്തിലും രാഷ്ട്രീയം കണ്ടെത്തുകയാണ്. കാണാം ചില രസകരമായ ട്രോളുകൾ.