ക്വിറ്റ് ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം; ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ചില അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം
First Published | Aug 14, 2020, 4:11 PM IST
സംഭവബഹുലമായിരുന്നു ഇന്ത്യയുടെ സ്വാതന്ത്രസമര ചരിത്രം. കച്ചവടത്തിനായി യൂറോപ്പില്‍ നിന്നും കപ്പല്‍കയറി വന്നവരില്‍ കച്ചവടവും ഭരണവും എന്ന നിലയിലേക്ക് വളരുകയും ഭൂമി പിടിച്ചെടുക്കുന്നതില്‍ വിജയിച്ചത് ഒരൊറ്റ കമ്പനിയായിരുന്നു, ഇസ്റ്റ് ഇന്ത്യാ കമ്പനി. കമ്പനി ഭരണം രാജ്ഞിയുടെ കീഴിലാകുന്നതോടെ ഇന്ത്യയുടെ രാഷ്ട്രീയ ഭാഗധേയം നിയന്ത്രിക്കുന്നതില്‍ ബ്രിട്ടന് സവിശേഷ അവകാശം ലഭിച്ചു. 1600 ഡിസംബര്‍ 31 സ്ഥാപിക്കപ്പെട്ട വാണിജ്യ സംഘടനയായ ഇസ്റ്റ് ഇന്ത്യാ കമ്പനി ലോകത്തെ പലദേശങ്ങളെയും ഇതിനകം തങ്ങളുടെ കോളനികളാക്കി. 1858 മുതല്‍ 1947 വരെ നീണ്ട 89 വര്‍ഷം ഇന്ത്യന്‍ ഉപഭൂഖണ്ഡം ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി. എന്നാല്‍ ലോകം മുഴുവനും ഈ സമയം പുതിയ ചിന്തകള്‍ ഉടലെടുക്കുകയായിരുന്നു. പ്രദേശികവാദവും, സ്വാതന്ത്രവും, ഭാഷാഭിമാനവും ശക്തമായ വികാരങ്ങളായി ഉയര്‍ന്നുവന്നു. ഇന്ത്യയിലും ഇത്തരം ചിന്തകള്‍ക്ക് ശക്തമായ വേരോട്ടം ലഭിച്ചു. ഒടുവില്‍ ഇന്ത്യയുടെ സ്വാതന്ത്രാഭിവാഞ‌്ജയ്ക്ക് മുന്നില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് മുട്ട് മടക്കേണ്ടി വന്നു. കാണാം ആ സ്വാതന്ത്രസമരത്തിന്‍റെ ചില പഴയ കാഴ്ചകള്‍.