ലോക്ഡൗണില്‍ ഇളവുകള്‍; ഇന്ത്യയില്‍ ദിവസം 10,000 ത്തോളം രോഗികള്‍, മരണം 7207

First Published | Jun 8, 2020, 12:14 PM IST

2020 മെയ് 25 -നാണ് കൊറോണാ വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ സംമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക് നീങ്ങിയത്.  76 ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് രാജ്യത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോഴും  രോഗവ്യാപനവും മരണസംഖ്യയും കൂടുകയാണ്. എന്നാല്‍, കേന്ദ്ര സര്‍ക്കാരും കേന്ദ്ര ആരോഗ്യമന്ത്രാലയവും രാജ്യത്ത് സമൂഹവ്യാപനമില്ലെന്നാണ് പറയുന്നത്. ഇതിനിടെയാണ് രാജ്യത്ത് കൂടുതല്‍ ഇളവുകളും നിലവില്‍ വന്നത്. 

വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ ഇതുവരെയുള്ള മൊത്തം രോഗികളേക്കാള്‍ രോഗികള്‍  മഹാരാഷ്ട്രാ സംസ്ഥാനത്ത് തന്നെ റിപ്പോര്‍ട്ട് ചെയ്തു. മരണനിരക്കിലും മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ് മഹാരാഷ്ട്ര. ഇന്ത്യയില്‍ ബംഗാളും മധ്യപ്രദേശും ദിവസങ്ങള്‍ക്കുള്ളില്‍ പതിനായിരും രോഗികളാകും. മഹാരാഷ്ട്ര, തമിഴ്നാട് , ദില്ലി, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ പതിനായിരത്തിന് മുകളിലാണ് രോഗികള്‍. 
 

76 ദിസവങ്ങള്‍ക്ക് ശേഷം ഇന്ന് (8.6.'20) ഇന്ത്യയില്‍ അഞ്ചാം ഘട്ട ലോക്ക്ഡൗണുംഅവസാനിക്കും. നാളെ മുതല്‍ പ്രധാന മേഖലകളിലെ ലോക്ക്ഡൗണ്‍ പൂര്‍ണമായി അവസാനിപ്പിക്കും. മാര്‍ച്ച് 25 നാണ് ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതേസമയം, ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോള്‍ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും വര്‍ദ്ധനവാണ്.
undefined
രാജ്യത്ത് പ്രതിദിനം രോഗബാധിതരാകുന്നവരുടെ എണ്ണം 10,000 ത്തോടടുക്കുകയാണ്. മരണ സംഖ്യയും വര്‍ദ്ധിക്കുന്നു. മഹാരാഷ്ട്രയില്‍ മാത്രം രോഗബാധിതര്‍ 80,000 കടന്നു. ഇന്ത്യയില്‍ രോഗവ്യാപനം ഉണ്ടാകുന്നതിന് മുമ്പേ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിദഗ്ധരുടെ ഉപദേശം തേടിയില്ലെന്നും ഒരുവിഭാഗം മാധ്യമങ്ങള്‍ വിമര്‍ശനമുന്നയിച്ചു.
undefined

Latest Videos


ഇതിനിടെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര ചൈനയെ മറികടന്നു. കഴിഞ്ഞ ദിവസം 3,007 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 85,975 ആയി ഉയര്‍ന്നു.
undefined
ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി കണക്ക് പ്രകാരം 84,186 പേര്‍ക്കാണ് ചൈനയില്‍ ഇതുവരെയായി കൊവിഡ് സ്ഥിരീകരിച്ചത്. 2019 നവംബര്‍ അവസാനത്തോടെ ചൈനയില്‍ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തെങ്കിലും ചൈനീസ് സര്‍ക്കാര്‍ രോഗം സ്ഥിരീകരിച്ചത് 2020 ജനുവരി ആദ്യമായിരുന്നു.
undefined
ഇതുവരെയായി ചൈനയില്‍ 4,638 പേരാണ് കൊവിഡ്19 വൈറസ് ബാധയേറ്റ് മരിച്ചത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 91 പേര്‍ മരിച്ചതോടെ മരണസംഖ്യ 3060 ആയി ഉയര്‍ന്നു.
undefined
ഇന്ത്യയില്‍ കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. സ്ഥിരീകരിച്ച കേസുകളില്‍ ഏതാണ്ട് മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. തലസ്ഥാന നഗരമായ മുംബൈയാണ് മഹാരാഷ്ട്രയിലെ കൊവിഡ് ഹോട്‌സ്‌പോട്ട്.
undefined
മുംബൈയില്‍ കഴിഞ്ഞ ദിവസം 1421 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 48,549 പേര്‍ക്കാണ് മുംബൈയില്‍ രോഗം സ്ഥിരീകരിച്ചത്. ധാരാവിയിലും 13 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
undefined
കൊവിഡ് വ്യാപനത്തില്‍ ദില്ലി, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രക്ക് പിന്നില്‍. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും രോഗികളുടെ എണ്ണം 10,000 കടന്നു. രാജ്യത്ത് ഇതുവരെയായി 2,57,486 കൊവിഡ് രോഗികളാണ് ഉള്ളത്. അഞ്ചാം ഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്.
undefined
മഹാരാഷ്ട്രയില്‍ 85,975 പേര്‍ക്ക് കൊവിഡ് രോഗം ബാധിച്ചപ്പോള്‍ 3060 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തമിഴ്നാട്ടില്‍ 31,667 രോഗബാധിതരാണ് ഉള്ളത്. മരണം സംഖ്യയാകട്ടെ 269.
undefined
രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാമതുള്ള ദില്ലി മരണസംഖ്യയിലും മൂന്നാമതാണ്. ദില്ലിയില്‍ 27,654 രോഗബാധിതരുള്ളപ്പോള്‍ 761 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രോഗവ്യാപനത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഗുജറാത്താകട്ടെ മരണസംഖ്യയില്‍ രണ്ടാമതാണ്. 20,070 രോഗികളുള്ള ഗുജറാത്തില്‍ 1249 പേര്‍ ഇതുവരെയായി മരിച്ചു.
undefined
രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസമാണ് രാജസ്ഥാനും ഉത്തര്‍പ്രദേശും പതിനായിരും കടന്നത്. രാജസ്ഥാനില്‍ 10,599 പേര്‍ക്ക് കൊവിഡ് ബാധിച്ചപ്പോള്‍ 240 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഉത്തപ്രദേശിലാകട്ടെ 10,536 രോഗികളുള്ളത്. മരണം സംഖ്യ 275.
undefined
രോഗവ്യാപനം ഇതുപോലെ തുടരുകയാണെങ്കില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ മധ്യപ്രദേശും ബംഗാളും പതിനായിരും രോഗികളാകുമെന്ന വിദഗ്ദര്‍ പറയുന്നു. നിലവില്‍ മധ്യപ്രദേശില്‍ 9,401 രോഗികളാണ് ഉള്ളത്. മരണം സംഖ്യയാകട്ടെ ഗുജറാത്തിന് താഴെ മൂന്നാം സ്ഥാനത്താണ്. 412 പേര്‍ക്കാണ് മധ്യപ്രദേശില്‍ ജീവന്‍ നഷ്ടമായത്. ബംഗാളില്‍ 8,187 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 396 പേര്‍ മരിച്ചു.
undefined
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ രോഗബാധാ നിരക്ക് കുറവാണ്. എന്നാല്‍ രാജ്യത്തെ പ്രധാനപ്പെട്ട നാല് നഗരങ്ങളില്‍ വൈറസ് വ്യാപനത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധവന് ആരോഗ്യപ്രവര്‍ത്തകരെ ഏറെ ആശങ്കയിലാക്കുന്നു.
undefined
ദില്ലി, അഹമ്മദാബാദ്, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലാണ് രോഗം സമൂഹവ്യാപനത്തിലാണോ എന്ന സംശയമുയര്‍ത്തുന്നത്. ഇതിനിടെയാണ് രാജ്യത്തെ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.
undefined
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. മഹാരാഷ്ട്രയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിൽ മൂവായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒറ്റ ദിവസം 91 മരണമാണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ മാത്രം ചികിത്സയിലുളള രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് അടുക്കുകയാണ്.
undefined
തമിഴ്‌നാട്ടിലും എല്ലാ പ്രതിരോധവും വിഫലമാക്കി രോഗബാധ കുതിച്ചുയരുന്നു. ആയിരത്തി അഞ്ഞൂറ് പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ആയിരം പേരും ചെന്നൈയിലാണ്. തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു. ഈ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണ്.
undefined
ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ രാജ്യത്തെ സുപ്രധാന ആരാധനാലയങ്ങൾ തുറന്നു. ദില്ലിയിൽ ജമാ മസ്ജിദും ലോധി റോഡിലെ സായി ബാബാ മന്ദിറും തുറന്നു. ഉത്തർപ്രദേശിലെ ഗോരഖ് നാഥ്‌ ക്ഷേത്രത്തിൽ യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്‌ പ്രാർത്ഥന നടത്തി. ദില്ലിയിൽ ഖാൻ മാർക്കറ്റിലെ വേളാങ്കണ്ണി മാതാ പള്ളിയും തുറന്നു. കേരളത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം കഴിക്കാനുള്ള അനുമതി നല്‍കി.
undefined
തീവ്ര ബാധിത മേഖലകളിൽ ഒഴികെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളും ഇന്ന് മുതൽ പൂർണ്ണ തോതിൽ പ്രവർത്തിക്കും. എല്ലാ ജീവനക്കാരും ഹാജരാകണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി അന്തർസംസ്ഥാന യാത്രകൾക്കുള്ള നിയന്ത്രണവും നീങ്ങി. എന്നാല്‍ കേരളത്തില്‍ ഈ നിയന്ത്രണം ബാധകമാണ്. കര്‍ഫ്യൂ സമയത്തിലും ഇളവ് നല്‍കി. രാത്രി കർഫ്യു 9 മുതൽ പുലര്‍ച്ചെ 5 വരെയാണ്.
undefined
ആരാധനാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകെടുത്തു. ഹോട്ടലുകൾ, മാളുകൾ , റസ്റ്റോറൻറുകൾ എന്നിവയും തുറന്നു. ഇന്ന് അണുവിമുക്തമാക്കുന്ന ഹോട്ടലുകളില്‍ നാളെ മുതല്‍ ഇരുന്ന് ഭക്ഷണം കഴിക്കാം.
undefined
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെട്രോ റെയിൽ, സിനിമ ഹാൾ, ജിം, സ്വിമ്മിംഗ് പൂൾ, എൻറർടെയിൻമെന്‍റ് പാർക്കുകൾ, തിയേറ്റർ, ബാറുകൾ, ഓഡിറ്റോറിയം എന്നിവ തുറക്കാനുള്ള അനുമതി ഇല്ല.
undefined
അന്താരാഷ്ട്ര വിമാനസർവ്വീസ്, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, കായിക, മത കൂട്ടായ്മകൾ എന്നിവയ്ക്കും വിലക്കുണ്ട്. എന്നാല്‍ ചില സംസ്ഥാനങ്ങളിൽ ആരാധനാലയങ്ങൾ അടഞ്ഞു കിടക്കും.
undefined
മഹാരാഷ്ട്ര, തമിഴ്നാട്, ഒഡീഷ, അരുണാചൽ, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ പള്ളികളും, മസ്ജിദുകളും തുറക്കേണ്ടെന്നാണ് മതസംഘടനകളുടെ തീരുമാനം. കേരളത്തിലെ ഒരു വിഭാഗം പള്ളികളും തുറക്കേണ്ടെന്ന നിലപാടിലാണ്. ദില്ലിയിൽ ഹോട്ടലുകളും പ‍ഞ്ചാബിൽ റസ്റ്ററൻറുകളും തുറക്കില്ല.
undefined
റസ്റ്റോറന്‍റുകളിൽ നിയന്ത്രണത്തോടെ പകുതി സീറ്റുകളിൽ മാത്രമായിരിക്കും പ്രവേശനത്തിനായി തുറന്നുകൊടുക്കുക. അറുപത്തഞ്ച് വയസിന് മുകളിലുള്ളവർ, ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ,ഗ‌ർഭിണികൾ, പത്തുവയസിന് താഴെയുള്ള കുട്ടികൾ എന്നിവര്‍ ഈ സ്ഥലങ്ങളിൽ പോകുന്നത്ഒഴിവാക്കണം. എന്നാല്‍ ഇത് കര്‍ശനമല്ല. ഉപദേശം എന്നനിലയിലാണ് നല്കിയിരിക്കുന്നത്.
undefined
പൊതുസ്ഥലത്ത് ജനങ്ങള്‍ തമ്മില്‍ അറടി അകലം പാലിക്കാൻ ശ്രദ്ധിക്കണം. അമ്പലത്തിലും മറ്റു സ്ഥലങ്ങളിലും പോകുമ്പോൾ മാസ്ക്ക് അണിയണം. കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുകയും വേണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.
undefined
ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിൻറെ ഭാഗമായി കൂടുതൽ ഇളവുകൾ ഇന്ന് മുതൽ. ആരാധനാലയങ്ങളിൽ ഇന്ന് മുതൽ പൊതുജനപ്രവേശനം അനുവദിക്കും.
undefined
മഹാരാഷ്ട്ര തമിഴ്നാട് , ഒഡീഷ, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ആരാധനാലയങ്ങൾ തല്‍ക്കാലം തുറക്കില്ല. പഞ്ചാബിൽ റസ്റ്ററൻറുകൾ അടഞ്ഞ് കിടക്കും.
undefined
ദില്ലിയിൽ ആരാധനാലയങ്ങളും റസ്റ്ററൻറുകളും മാളുകളും തുറക്കും. ഹോട്ടലുകൾക്ക് അനുമതി നല്കിയിട്ടില്ല. ജൂൺ ഒന്നിന് ശേഷം രോഗ വ്യാപനം ഏറെ ഉയരുന്നതിൽ ചില സംസ്ഥാനങ്ങൾ കേന്ദ്രത്തെ ആശങ്ക അറിയിച്ചിരുന്നു. ഇളവുകൾക്ക് ശേഷമുള്ള ദേശീയ സാഹചര്യം ഈയാഴ്ച കേന്ദ്രം വിലയിരുത്തും. അതിന് ശേഷമാകും മറ്റ് നടപടികള്‍.
undefined
ആശുപത്രികള്‍ വിലകുറഞ്ഞ പിപിഇ കിറ്റുകള്‍ ഉപയോഗിക്കുന്നതായി ആരോപണം ഉയര്‍ന്നു. ദില്ലി ആശുപ്രതികളിലാണ് വിലയും ഗുണനിലവാരവും കുറഞ്ഞ പിപിഇ കിറ്റുകള്‍ ഉപയോഗിക്കുന്നത്. അംഗീകാരമുള്ള പിപിഇ കിറ്റിന് 1000 രൂപ വിലവരുമ്പോള്‍ ഗുണനിലവാരം കുറഞ്ഞതും അംഗീകാരമില്ലാത്തതുമായ പിപിഇ കിറ്റുകള്‍ക്ക് 200 രൂപയാണ് വില.
undefined
ദില്ലിയില്‍ കൊറോണാ വൈറസിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വ്യാപകമായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടും ആശുപത്രി മാനേജ്മെന്‍റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
undefined
രാജ്യതലസ്ഥാനത്തെ അവസ്ഥ ഇതാണെങ്കില്‍ മറ്റ് സ്വകാര്യ ആശുപത്രികളിലെന്തായിരിക്കുമെന്ന ചോദ്യം അവശേഷിക്കുന്നു. കൊവിഡ് രോഗികളില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ അമിത വിലയാണ് ഈടാക്കുന്നതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
undefined
ഇതിനിടെ കേന്ദ്രസര്‍ക്കാറിന്‍റെ ലോക്ഡൗണ്‍ ഇളവുകളെ തള്ളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. മറ്റ് രാജ്യങ്ങളില്‍ രോഗവ്യാപനം കുറഞ്ഞ ശേഷമാണ് ലോക്ഡൗണ്‍ നീക്കിയതെന്നും ഇന്ത്യയില്‍ രോഗവ്യാപനം കൂടുതലായപ്പോഴാണ്ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാറിനെതിരെ വിമാര്‍ശനവുമായി രംഗത്തെത്തി
undefined
വെള്ളിയാഴ്ചയായിരുന്നു രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. രോഗവ്യാപനം കുറയ്ക്കാന്‍ ലോക്ഡൗണ്‍ സഹായിച്ചില്ലെന്ന് പറഞ്ഞാണ് പ്രധാനമന്ത്രിയേയും ബിജെപി സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ രംഗത്തെത്തിയത്.
undefined
സ്പെയിന്‍, ജര്‍മ്മനി, ഇറ്റലി,യുകെ എന്നീ രാജ്യങ്ങളിലെ ലോക്ഡൗണുമായി ഇന്ത്യയുടെ ലോക്ഡൗണ്‍ താരതമ്യം ചെയ്താണ് രാഹുല്‍ ഗാന്ധി ലോക്ഡൗണ്‍ പരാജയ പരാമര്‍ശം നടത്തിയത്.
undefined
എന്നാല്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപിയും രംഗത്തെത്തി. കോണ്‍ഗ്രസ് സഖ്യമായ മഹാരാഷ്ട്രയും ദില്ലി സര്‍ക്കാരുമാണ് കൊവിഡ് വ്യാപനം ഇത്രയധികം വര്‍ധിക്കാന്‍ ഇടയായതെന്നായിരുന്നു രാഹുലിനെതിരെ വിമര്‍ശകര്‍ ഉന്നയിച്ചത്.
undefined
ഫെബ്രുവരിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നായിരുന്നോ ആഗ്രഹമെന്നും ചിലര്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനോട് പ്രതികരിച്ചു. ലോക്ഡൗൺ ഏര്‍പ്പെടുത്തിയ സമയത്ത് രോഗവിമുക്തി ശതമാനം 7.10 ആയിരുന്നുവെന്നും ഇപ്പോഴത് 48.27 ശതമാനമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.
undefined
എന്നാല്‍ ലോക്ഡൗൺ ആരംഭിക്കുമ്പോള്‍ 500- ഓളം കേസുകള്‍ മാത്രമുണ്ടായിരുന്ന ഇന്ത്യയില്‍ ഇപ്പോള്‍ 2,57,486 രോഗികളാണ് ഉള്ളത്. 7,207 പേര്‍ മരിക്കുകയും ചെയ്തു.
undefined
കേന്ദ്ര സര്‍ക്കാറിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായിരുന്നെന്നും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയം തെറ്റിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനം അടിസ്ഥാന രഹിതമാണെന്നും വിദഗ്ധരുടെ ഉപദേശം തേടിയിട്ടില്ലെന്ന മാധ്യമങ്ങളുടെ വിമര്‍ശനം കാര്യമില്ലാത്തതാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
undefined
ലഭ്യമായ വിവരങ്ങളുടെയും അറിവുകളുടെയും അനുഭവത്തിന്‍റെയും അടിസ്ഥാനത്തിലാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതെന്നും ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.
undefined
undefined
കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടതെന്ന ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിനെയും കേന്ദ്രം വിമര്‍ശിച്ചു. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ കേസുകളും മരണങ്ങളും വര്‍ദ്ധിക്കുന്ന ഗുരുതര സാഹചര്യമുണ്ടായി.
undefined
നമ്മുടെ ആരോഗ്യസംവിധാനവും കൊവിഡ് രോഗികളുടെ ആധിക്യത്തില്‍ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ സംസ്ഥാനങ്ങളുമായും കൂടിയാലോചിച്ചാണ് ലോക്ക്ഡൗണ്‍ നടപ്പാക്കിയതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
undefined
ലോക്ക്ഡൗണിന്‍റെ പരിണിത ഫലങ്ങള്‍ സംസ്ഥാനങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു. ലോക്ക്ഡൗണും മറ്റ് നിര്‍ദേശങ്ങളും രോഗവ്യാപനം കുറക്കാനും മരണസംഖ്യ കുറക്കാനും ജനത്തിന് മുന്‍കരുതല്‍ സ്വീകരിക്കാനും ഉപകരിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
undefined
പുതിയ വൈറസാണ് പൊട്ടിപ്പുറപ്പെട്ടത്. എല്ലാ കാര്യങ്ങളും ഇപ്പോഴും അറിവായിട്ടില്ല. സര്‍ക്കാര്‍ നല്ല രീതിയില്‍ തന്നെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. വിദഗ്ധരുമായും സാങ്കേതിക വിദഗ്ധരുമായും ശാസ്ത്രജ്ഞരുമായും സര്‍ക്കാര്‍ നിരന്തരം അഭിപ്രായം തേടിയിരുന്നു.
undefined
സര്‍ക്കാറില്‍ നിന്നും പുറത്ത് നിന്നുമായി 21 വിദഗ്ധരെ ഉള്‍പ്പെടുത്തി നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. മറ്റ് വിദഗ്ധ സമിതികളും രൂപീകരിച്ചു. ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനത്തെ ലോകാരോഗ്യ സംഘടനയടക്കം പ്രംശസിച്ചതാണ്.
undefined
undefined
ജനസംഖ്യാടിസ്ഥാനത്തില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇന്ത്യയിലെ കേസുകളുടെ എണ്ണവും മരണനിരക്കും കുറവാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
undefined
undefined
undefined
click me!