ബിജെപിക്കും പിന്നിലായി ജെഡി(യു); നിതീഷിനെ ഉറ്റുനോക്കി ബിഹാര്‍ രാഷ്ട്രീയം

First Published | Nov 11, 2020, 1:09 PM IST

റെ ആകാംഷയോടെ ഇന്ത്യന്‍ രാഷ്ട്രീയം വീക്ഷിച്ച ഒരു തെരഞ്ഞെടുപ്പായിരുന്നു ബിഹാര്‍ തെരഞ്ഞെടുപ്പ്. 2015 ല്‍ ഒന്നിച്ച് നിന്ന മഹാഗത്ബന്ദന്‍ നില്‍ നിന്ന് 2017ല്‍ എന്‍ഡിഎയെ കൂടെക്കൂട്ടിയ നിതീഷിന് ഈ തെരഞ്ഞെടുപ്പില്‍ അടിതെറ്റിയെങ്കിലും സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുത്താന്‍ ഒരുക്കമല്ലെന്ന സൂചനകള്‍ പാര്‍ട്ടി നേതാക്കള്‍ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പുറകെ പ്രഖ്യാപിച്ചത് ബിഹാറിലെ രാഷ്ട്രീയ നാടകത്തിനെ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് തള്ളിയിടുകയാണ്. നീണ്ട കാലം കോണ്‍ഗ്രസും പിന്നീട് ആര്‍ജെഡിയും ഭരിച്ച ബിഹാര്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി നിതീഷിന്‍റെ ഭരണത്തിന് കീഴിലായിരുന്നു. വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ജെഡി(യു)വിന് പക്ഷേ അടിതെറ്റി. ബിജെപിയുടെ മിന്നും വിജയം സഖ്യത്തെ ശക്തിപ്പെടുത്തി. തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി നിതീഷ് തന്നെയെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം നിറവേറ്റപ്പെട്ടാലും ബിജെപിയുടെ കീഴില്‍ നിന്ന് കൊണ്ട് എത്രകാലം നിതീഷിന് സ്വതന്ത്രമായി ഭരണം സാധ്യമാകുമെന്നത് കണ്ടറിയണം. 

ബിഹാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രം.1951 മുതല്‍ 1990 വരെ നടന്ന ബിഹാര്‍ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ഏഴ് തവണ സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസിനെ അപ്രസക്തമാക്കിക്കൊണ്ടാണ് ബിഹാര്‍ രാഷ്ട്രീയത്തിലേക്ക് ജനതാ പാര്‍ട്ടി കടന്ന് വരുന്നത്. ഇതിനിടെ, 1977 ല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ മാത്രമാണ് ജനതാ പാര്‍ട്ടിക്ക് സംസ്ഥാനം ഭരിക്കാന്‍ അവസരമുണ്ടായത്.
undefined
എന്നാല്‍, 1990 ല്‍ കോണ്‍ഗ്രസിനെ അപ്രസക്തമാക്കി ജനതാദള്‍ ഭരണം നേടി. ലാലു പ്രസാദ് യാദവിന്‍റെ നേതൃത്വത്തില്‍ 122 സീറ്റാണ് ജനതാദള്‍ അന്ന് നേടിയത്. കോണ്‍ഗ്രസ് 71, ബിജെപി 39 സീറ്റുകളും നേടി. '95 ലും ലാലു വിജയം ആവര്‍ത്തിച്ചു. പക്ഷേ, കോണ്‍ഗ്രസിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. '95 ല്‍ ബിജെപി 41 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസിന് 29 സീറ്റ് നേടാനേ കഴിഞ്ഞൊള്ളൂ.
undefined

Latest Videos


2000 നടന്ന ഭാര്യ റാബ്രി ദേവിയെ മുന്‍ നിര്‍ത്തി രാഷ്ട്രീയ ജനതാദള്‍ എന്ന സ്വന്തം പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ലാലു വീണ്ടും വിജയം ആവര്‍ത്തിച്ചു. ബിജെപി 39 സീറ്റിലൊതുങ്ങി. അതുവരെ ലാലുവിന്‍റെ തണലില്‍ നിന്നിരുന്ന നിതീഷ് കുമാറും ജോര്‍ജ് ഫെര്‍ണാണ്ടസും ചേര്‍ന്ന് 1994 ല്‍ രൂപീകരിച്ച സമതാ പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ 28 സീറ്റുമായി കോണ്‍ഗ്രസിന് മുന്നിലെത്തി. '95 ല്‍ ലഭിച്ച 7 സീറ്റില്‍ നിന്നാണ് സമതാ പാര്‍ട്ടി 28 ലേക്ക് ഉയര്‍ന്നത്.
undefined
2005 ല്‍ അധികാരം പിടിച്ചെടുക്കാന്‍ നിതീഷ് കുമാറിനെ സഹായിച്ചത് ബിജെപി കൂട്ടുകെട്ടാണെന്ന് പറയാം. 88 സീറ്റില്‍ ജെഡി(യു) വിജയിച്ചപ്പോള്‍ എന്‍ഡിഎയിലെ പ്രധാന സഖ്യ കക്ഷിയായ ബിജെപിക്ക് 55 സീറ്റാണ് ലഭിച്ചത്. എന്‍ഡിഎ സഖ്യത്തിന് 143 സീറ്റും ലഭിച്ചു. ഇതോടെ ലാലു പ്രസാദ് യാദവ് എന്ന ബിഹാര്‍ രാഷ്ട്രീയ ആചാര്യന്‍റെ പതനവും തുടങ്ങി. ഈ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി 54 ഉം കോണ്‍ഗ്രസ് 10 ഉം സീറ്റ് നേടിയപ്പോള്‍ സമതാ പാര്‍ട്ടി വിട്ട് സ്വന്തം പാര്‍ട്ടിയായ ലോക് ജനശക്തിയുമായെത്തിയ രാംവിലാസ് പാസ്വാന്‍ 10 സീറ്റ് നേടി.
undefined
2010 ല്‍ നിതീഷ് തന്‍റെ ഭരണതുടര്‍ച്ച നേടി. 115 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി ജെഡി(യു) മാറി. ബിജെപി തൊട്ട് പിന്നാലെ 91 സീറ്റ് നേടി കരുത്ത് കാട്ടി. എന്‍ഡിഎ സഖ്യം 206 സീറ്റ് നേടി. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൂട്ട് വെട്ടിയ ലാലു പ്രസാദ്, രാംവിലാസ് പാസ്വാന്‍റെ എല്‍ജെപിയുമായി അടുത്തിരുന്നു. ആര്‍ജെഡി 22 ഉം എല്‍ജെപി 3 ഉം സീറ്റിലേക്കും ഒതുങ്ങിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് വെറും 4 സീറ്റ്.
undefined
2015 ല്‍ ബിജെപി സഖ്യം വിട്ട നിതീഷ്, സംസ്ഥാനത്തെ ആറ് പ്രമുഖ പാര്‍ട്ടികളുമായി ഒന്നിച്ച് മഹാഗത്ബന്ദന്‍ എന്ന രാഷ്ട്രീയ സഖ്യമുണ്ടാക്കി. സഖ്യം ഭരണം നേടി. നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി. എന്നാല്‍ 2017 ല്‍ മറ്റ് സഖ്യകക്ഷികള്‍ പിന്മാറിയപ്പോള്‍ ബിജെപിയുടെ എന്‍ഡിഎയെ കൂടെക്കൂട്ടി നിതീഷ് അധികാരം ഉറപ്പിച്ചു. ജെഡിയു (71), ബിജെപി (53), എല്‍ജെപി (2), ആര്‍ജെഡി (80), കോണ്‍ഗ്രസ് (27) എന്നിങ്ങനെയായിരുന്നു 2015 ലെ കക്ഷി നില.
undefined
2015 ല്‍ നിന്ന് 2020 ല്‍ എത്തിയപ്പോള്‍ നിതീഷിന്‍റെ പ്രതാപം അവസാനിച്ചെന്ന് ആദ്യ വിലയിരുത്തലുകള്‍ വന്നു. നിതീഷിന്‍റെ വ്യക്തി പ്രതാപത്തിന് കോട്ടം തട്ടിയതായി തെരഞ്ഞെടുപ്പ് ഫലവും രേഖപ്പെടുത്തി. 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച പാര്‍ട്ടി വെറും 43 സീറ്റിലേക്ക് ഒതുങ്ങി. അതുവരെ ജെഡി(യു)വിന്‍റെ നിഴലായി നിന്നിരുന്ന ബിജെപി സ്വന്തം സീറ്റുകള്‍ ഉറപ്പിക്കുന്നതിനോടൊപ്പം സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായി ഉയരുകയും ചെയ്തു.
undefined
ഈ തെരഞ്ഞെടുപ്പില്‍ 74 സീറ്റ് നേടി ഏറ്റവും വലിയ വിജയം നേടിയത് ബിജെപിയാണ്. 80 സീറ്റില്‍ നിന്ന് 75 ലേക്ക് താഴ്ന്നെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ ആര്‍ജെഡിക്ക് കഴിഞ്ഞു. ആര്‍ജെഡിയെ നയിച്ച ലാലു പ്രസാദ് യാദവിന്‍റെ മകന്‍ തേജസ്വി യാദവ് ബിജെപിക്ക് കനത്ത പ്രഹരമേല്‍പ്പിക്കുമെന്ന് തോന്നിച്ചെങ്കിലും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
undefined
undefined
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ 80 സീറ്റില്‍ നിന്ന് 75 ലേക്ക് വീണെങ്കിലും സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ തേജസ്വിക്ക് ആശ്വസിക്കാം. 19 സീറ്റാണ് ഇത്തവണ കോണ്‍‌ഗ്രസ് നേടിയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് ഇത്തവണയും കഴിഞ്ഞില്ല.
undefined
ബിജെപിയോടൊപ്പം തിളക്കമുള്ള വിജയമാണ് ഇടത് രാഷ്ട്രീയ പാര്‍ട്ടികള്‍ നേടിയത്. കഴിഞ്ഞ തവണത്തെ രണ്ട് സീറ്റില്‍ നിന്ന് 14 സീറ്റിലേക്ക് ഇടത് സഖ്യം ഉയര്‍ന്നു. ബിഹാറിന്‍റെ ഭരണം അനിശ്ചിതത്വം നിറഞ്ഞതാകുമെന്ന സൂചനകളാണ് ആദ്യ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പുറത്ത് വരുന്നത്.
undefined
undefined
2015 ല്‍ ജെഡിയുവിന്‍റെ സഹായമില്ലാതെ 53 സീറ്റ് നേടിയ ബിജെപി ഇത്തവണ 21 സീറ്റുകളാണ് അധികമായി നേടിയത്. 28 സീറ്റുകള്‍ ജെഡിയുവിന് നഷ്ടപ്പെട്ടു. 19.4 ശതമാനം വോട്ടുവിഹിതമാണ് ബിജെപിക്കുള്ളത്. ജെഡിയുവിന്‍റെ വോട്ടുവിഹിതം 15.4 ശതമാനത്തിലേക്കൊതുങ്ങി. 9.48 ശതമാനമാണ് കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം
undefined
ചിരാഗ് പാസ്വാന്‍റെ നിലപാടുകള്‍ നിതീഷിന് എതിരായപ്പോള്‍ ബിജെപിക്ക് അനുകൂലമായിരുന്നെന്ന വൈചിത്രവും ബിഹാറില്‍ കണ്ടു. ജെഡിയുവിന് ലഭിക്കേണ്ടിയിരുന്ന വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ചിരാഗിന് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.
undefined
undefined
പരമ്പരാഗത വോട്ടുബാങ്കായ മുസ്ലിം മേഖലകളില്‍ അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി മത്സര രംഗത്തുണ്ടായതും കോണ്‍ഗ്രസിന് തിരിച്ചടിയായതായി വിലയിരുത്തുന്നു. ഒവൈസിയുടെ ആള്‍ ഇന്ത്യ ഇത്തിഹാദ് മജ്‌ലിസെ മുസ്ലിമീന്‍, ബിഎസ്പി, ഐഎല്‍എസ്പി പാര്‍ട്ടികള്‍ സഖ്യമായി 233 മണ്ഡലങ്ങളിലാണ് മത്സരിച്ചത്. അഞ്ച് സീറ്റില്‍ ഒവൈസിയുടെ പാര്‍ട്ടിയുടെയും ഒരിടത്ത് ബിഎസ്പിയും ജയിച്ചു.
undefined
ദലിത്, മുസ്ലിം വോട്ടുകള്‍ ഭിന്നിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന്‍റെ ദയനീയ പരാജയം മഹാഗഡ്ബന്ധന്‍റെ വിജയസാധ്യതക്ക് മങ്ങലേല്‍പ്പിച്ചു. ഓവൈസി ബിജെപിക്ക് അധികാരത്തിലേക്കുള്ള വഴി തുറക്കുകയാണെന്ന രൂക്ഷമായ ആരോപണങ്ങളും നേതാക്കള്‍ ഉയര്‍ത്തി. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് വലിയ പാര്‍ട്ടികള്‍ക്ക് തങ്ങള്‍ തൊട്ടുകൂടാത്തവരായിരുന്നെന്ന് ഓവൈസി തിരിച്ചടിച്ചു.
undefined
undefined
2017 ല്‍ മഹാഗത്ബന്ദന്‍ സഖ്യം തകര്‍ന്ന് മുന്‍തൂക്കം നഷ്ടമായ നിതീഷ് ബിജെപിയെ കൂടെ കൂട്ടി അധികാരം നിലനിര്‍ത്തിയ സാഹചര്യം മുന്നിലുള്ളതിനാല്‍ ബിജെപി ശ്രദ്ധാപൂര്‍വ്വം കരുക്കള്‍ നീക്കുകയാണ്. മഹാരാഷ്ട്രയില്‍ അധികാരം പങ്ക് വെക്കാന്‍ മടിച്ചതിനെ തുടര്‍ന്ന് ശിവസേന മറുകണ്ടം ചാടിയ അനുഭവം മുന്നിലുള്ളതിനാല്‍ നിതീഷിനെ പിണക്കാതെ ബിഹാറിന്‍റെ അധികാരത്തിന്‍റെ കേന്ദ്രമാകാനുള്ള ശ്രമമായിരിക്കും ബിജെപി നടത്തുകയെന്ന് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു.
undefined
സീറ്റെണ്ണത്തില്‍ സഖ്യത്തിലെ രണ്ടാമത്തെ പാര്‍ട്ടിയായി താഴ്ന്നിട്ടും മുഖ്യമന്ത്രിയായി നിതീഷ് തന്നെ എന്ന ജെഡിയു സംസ്ഥാന അധ്യക്ഷൻ വസിഷ്ട നാരായണ്‍ സിംഗിന്‍റെ പ്രഖ്യാപനത്തെ ബിജെപി കരുതലോടെയാണ് സമീപിക്കുന്നത്.
undefined
undefined
വിജയിച്ചാല്‍ നിതീഷ് തന്നെ മുഖ്യമന്ത്രിയെന്ന നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടെയുള്ളപ്പോള്‍ നിതീഷിന് തത്ക്കാലം ആശ്വസിക്കാമെങ്കിലും കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ കീഴില്‍ നിന്നുകൊണ്ട് ബിഹാര്‍ രാഷ്ട്രീയം നിതീഷ് ഏങ്ങനെ കൈകാര്യം ചെയ്യുമെന്നത് കണ്ടിരുന്ന് കാണാം.
undefined
എന്നാല്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ഇടുത് പാര്‍ട്ടികളും ആര്‍ജെഡിയുവും ആരോപിച്ചു. ഭോരെ, അറാ, ദരൌന്ദാ നിയോജക മണ്ഡലങ്ങളില്‍ റീ കൌണ്ടിംഗ് നടത്തണമെന്ന് സിപിഐഎംഎല്ലും ആവശ്യപ്പെട്ടു. ഇതിനിടെ വോട്ടെണ്ണൽ ക്രമക്കേടിൽ കോടതിയെ സമീപിക്കാൻ മഹാസഖ്യം തയ്യാറെടുക്കുന്നെന്ന വാര്‍ത്തകളും വന്നു. 119 സീറ്റുകളിൽ വിജയം അവകാശപ്പെട്ട് ഒരു പട്ടികയും ആർജെ‍ഡി പുറത്തിറക്കിയിരുന്നു.
undefined
undefined
ബിഹാർ വോട്ടെണ്ണൽ അട്ടിമറി ശ്രമം നടക്കുന്നതായി ആർജെ‍‍ഡ‍ി ചൊവ്വാഴ്ച രാത്രി തന്നെ പരാതിപ്പെട്ടിരുന്നു. എന്നാൽ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ രാത്രി തന്നെ നിഷേധിച്ചിരുന്നു. കോൺഗ്രസും സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു. വിജയിച്ചുവെന്ന് ആദ്യം അറിയിച്ച സ്ഥാനാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ വൈകുകയും പിന്നീട് തോറ്റെന്ന് അറിയിക്കുകയും ചെയ്തുവെന്നാണ് ആരോപണം ഇവരുടെ ആരോപണം.
undefined
ബിഹാറിന്‍റെ രാഷ്ട്രീയ ഭൂമികയിലേക്ക് കടക്കാനായി 2005 ല്‍ നിതീഷുമായി കൂട്ടു കൂടിയ ബിജെപിക്ക് ഇന്ന്, 15 വര്‍ഷങ്ങള്‍ക്ക് ശേഷം 2020 ലെത്തി നില്‍ക്കുമ്പോള്‍ നിതീഷിനെയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെയും സഖ്യത്തിലെ രണ്ടാം കക്ഷിയാക്കി മാറ്റാന്‍ കഴിഞ്ഞെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ബിഹാര്‍ രാഷ്ട്രീയത്തല്‍ ഏറ്റവും വലിയ നഷ്ടം നേരിട്ടത് ജെഡി(യു) ആണ്.
undefined
2020 ലെ ബിഹാറിലെ രാഷ്ട്രീയ സൂചനകള്‍ കോണ്‍ഗ്രസിനും സഖ്യ കക്ഷികള്‍ക്കും ആശാവഹമായ ഒന്നല്ല. 17 -ാം നിയമസഭയില്‍ 75 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ലാലുവിന്‍റെ മകന്‍ നയിക്കുന്ന ആര്‍ജെഡി മാറിയെങ്കിലും കഴിഞ്ഞ തവണത്തേതില്‍ നിന്ന് 5 സീറ്റുകളാണ് ആര്‍ജെഡിക്ക് നഷ്ടമായത്
undefined
undefined
click me!