ചൈനയ്ക്കും മേലെ; 10,200 കിടക്കകളുള്ള ഏറ്റവും വലിയ കൊവിഡ് ആശുപത്രിയുമായി ഇന്ത്യ
First Published | Jun 29, 2020, 12:42 PM ISTകൊറോണ വൈറസ് ഭീതി പടരുന്നതിനിടെ അസുഖം ബാധിച്ചവരെ ചികിത്സിക്കുന്നതിനായി പത്തു ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മിച്ച ചൈനയുടെ റിക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യ. ആയിരമല്ല, പതിനായിരത്തി ഇരുന്നൂറ് കിടക്കകളുള്ള ആശുപത്രിയാണ് ഇപ്പോള്‍ ഇന്ത്യ പണിതിരിക്കുന്നത്. ദില്ലി ഛത്തർപൂർ പ്രദേശത്ത് പ്രവർത്തനക്ഷമമാക്കയ രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സ കേന്ദ്രമായ ഈ ആശുപത്രിക്ക് സർദാർ പട്ടേൽ കൊവിഡ് കെയർ സെന്‍റര്‍ എന്നാണ് പേര് നല്‍കിയിക്കുന്നത്. ജൂലായ് ഏഴിന് പൂർണ്ണതോതിൽ പ്രവർത്തനം തുടങ്ങുന്ന ആശുപത്രിയില്‍ പതിനായിരത്തിലേറെ കിടക്കകളാണ് സജ്ജമാക്കുന്നത്. 70 ഏക്കറിൽ രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സ കേന്ദ്രം. 10,200 കിടക്കകൾ. 10 ശതമാനം കിടക്കകൾക്ക് ഓക്സിജൻ സൗകര്യം. ഇവയ്ക്ക് പുറമേ നടത്തിപ്പ് ചുമതല ഇന്തോ ടിബറ്റൻ അതിർത്തി പൊലീസിനാണ് നല്‍കിയിരിക്കുന്നത്. പരിചരിക്കാൻ മൂവായിരത്തോളം ആരോഗ്യപ്രവർത്തകർ. 57 ആംബുലൻസും ഇ റിക്ഷകളും സജ്ജം. ബയോ ടോയിലറ്റുകൾ അടക്കം 950 ശുചിമുറികൾ. മുഴുവനായി ശീതീകരിച്ച ഉൾവശം. ദില്ലി പൊലീസിന്‍റെ സിസിടിവി നിരീക്ഷണവും ഉണ്ടാകും. ലോകത്ത് ആദ്യമായി കൊവിഡ്19 രോഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഒരാഴ്ച കൊണ്ട് 1000 കിടക്കകളുള്ള ആശുപത്രി ചൈന, വുഹാനില്‍ പണിതുയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 10,000 ത്തോളം കിടക്കകളുള്ള ആശുപത്രിയാണ് ഇന്ത്യ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രങ്ങള്‍: ധനേഷ് രവീന്ദ്രന്‍