കൊവിഡ്19 രോഗികളില്‍ ഇന്ത്യ നാലാമത്; മരണം 8,501
First Published | Jun 12, 2020, 12:05 PM IST
ലോക്ഡൗണില്‍ പുതിയ ഇളവുകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടക്കുന്നതിനിടെ ലോകരാജ്യങ്ങളിലെ കൊവിഡ് വ്യാപനനിരക്കിൽ ഇന്ത്യ നാലാമത്. പ്രതിദിന രോഗബാധ പതിനായിരത്തോളമായ സാഹചര്യത്തിൽ ഇന്ത്യ ബ്രിട്ടണിനെ മറികടന്നതായി കൊവിഡ് വേൾഡോ മീറ്റർ വ്യക്തമാക്കുന്നു. ആകെ രോഗബാധിതരുടെ എണ്ണം 2,98,283. പ്രതിദിന രോഗബാധയിലും മരണനിരക്കിലും ഇന്ത്യ രണ്ടാമതാണ്. മെയ് 24 ന് പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ പതിനെട്ട് ദിവസത്തിനുള്ളിലാണ് നാലാം സ്ഥാനത്തേക്ക് എത്തിയത്. ഇതിനിടെ 8501 പേര്‍ രാജ്യത്ത് ഇതുവരെയായി മരിച്ചു. അതേസമയം ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 24 മണിക്കൂറിനിടെ 10,956 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് ഇതാദ്യമായാണ് പ്രതിദിന വർധന പതിനായിരം കടക്കുന്നത്. 24 മണിക്കൂറിനിടെ 396 പേരാണ് രാജ്യത്ത് മരിച്ചത്. ഇത് വരെ 1,47,194 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.