കൊവിഡ്19 ; കേരളത്തില്‍ 25 മരണം, ഇന്ത്യയില്‍ ഇരുപതിനായിരത്തിലേക്ക്

First Published | Jul 5, 2020, 11:48 AM IST

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,13,81,438 പിന്നിട്ടു. 24 മണിക്കൂറിനിടെ, 1.83 ലക്ഷം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് ഏറെ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്. അമേരിക്കയില്‍ നാല്‍പ്പത്തിനാലായിരത്തോളം പേര്‍ക്കും ബ്രസീലില്‍ മുപ്പത്തിനാലായിരത്തോളം പേര്‍ക്കും 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചു. ലോകത്തെ മരണസംഖ്യ 5,33,473 പേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടമായി. അമേരിക്കയില്‍ 1,32,318 പേരും ബ്രസീലില്‍ 64,365 പേരും ഇന്ത്യയില്‍ 19,279 പേരും ഇതുവരെ മരിച്ചു. കേരളത്തില്‍ ഇന്നലെ മരിച്ച വണ്ടൂര്‍ ചോക്കോട് സ്വദേശിയുടെ ശ്രവപരിശോധനാ ഫലത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കേരളത്തിലെ മരണസംഖ്യ 25 ആയി. ഇതിനിടെ തിരുവനന്തപുരത്ത് അഗ്നിപര്‍വ്വത സമാനമായ സാഹചര്യമാണെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിതീവ്രത ഘട്ടത്തിലേക്ക് കടന്നുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 6,73,904 ആണ്.
undefined
മഹാരാഷ്ട്രയില്‍ 2,00,064 പേര്‍ക്ക് ഇതുവരെയായി രോഗം സ്ഥിരീകരിച്ചു. ഇതിനിടെ മഹാരാഷ്ട്രയില്‍ ആദ്യമായി പ്രതിദിന കണക്ക് ഏഴായിരം കടന്നു. 295 പേര്‍ ഇന്നലെ സംസ്ഥാനത്ത് മരിച്ചു.
undefined

Latest Videos


undefined
തമിഴ്നാട്ടില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും നാലായിരത്തിലധികമാണ് കേസുകള്‍. ഇന്നലെ മാത്രം 65 പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ ഇതുവരെയായി 1,07,001 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1450 പേര്‍ ഇതുവരെയായി മരിച്ചു.
undefined
ദില്ലിയിലെ കണക്കുകള്‍ ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 3004 പേര്‍ ഇതുവരെ മരിച്ച ദില്ലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,505 കേസുകളും 55 മരണവും റിപ്പോര്‍ട്ട് ചെയ്തു.
undefined
undefined
കര്‍ണാടകത്തിലും ആശങ്ക ഉയര്‍ത്തി കൊവിഡ് കേസുകള്‍ ഉയരുകയാണ്. ഇന്നലെ 1,839 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 42 മരണവും. ഇതുവരെയായി 21,549 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 335 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
undefined
ഉത്തര്‍പ്രദേശ് ആയുഷ് മന്ത്രി ധരംസിങ് സൈനിക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുയര്‍ത്തി. യോഗി മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതുവരെയായി 26,554 പേര്‍ക്കാണ് ഉത്തര്‍പ്രദേശില്‍ ഇതുവരെയായി രോഗം സ്ഥിരീകരിച്ചത്. 773 പേര്‍ക്ക് ജീവന്‌ നഷ്ടമായി.
undefined
undefined
35,312 പേര്‍ക്ക് ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ 1925 പേരാണ് മരിച്ചത്. ആന്ധ്രാപ്രദേശില്‍ 17,699 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 218 പേര്‍ മരിച്ചു. അസമില്‍ 10,668 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
undefined
ബീഹാര്‍ (11,700), ഹരിയാന (16,548), കര്‍ണ്ണാടക (21,549), മധ്യപ്രദേശ് (14,604), രാജസ്ഥാന്‍ (19,532), തെലുങ്കാന (22,312), ഉത്തര്‍പ്രദേശ് (26,554), പശ്ചിമ ബംഗാള്‍ (21,231) എന്നീ സംസ്ഥാനങ്ങളിലെ അവസ്ഥ ആശങ്കാജനകമാണ്.
undefined
undefined
ഇതിനിടെ കേരളത്തില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സമ്പര്‍ക്ക രോഗികള്‍ കൂടുന്നത് ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. തിരുവനന്തപുരത്ത് നിയന്ത്രണം കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു.
undefined
സാമൂഹിക വ്യാപനം ഉണ്ടാകില്ലെന്ന് കരുതുന്നില്ല. ഉണ്ടായാല്‍ മറച്ചുവെക്കില്ലെന്നും സര്‍ക്കാര്‍ തന്നെ ഇത് ആദ്യം പറയുമെന്നും കടകംപള്ളി പറഞ്ഞു.
undefined
undefined
രോഗം സ്ഥിരീകരിച്ച കുമരിച്ചന്തയിലെ മത്സ്യവില്‍പ്പനക്കാരന് കന്യാകുമാരി ബന്ധമുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മെഡിക്കൽ റെപ്രസെന്‍റേറ്റീവിന് ധാരാളം ഡോക്ടര്‍മാരുമായി ബന്ധമുണ്ടെന്നും മന്ത്രി പറഞ്ഞു.
undefined
ഡെലിവറി ബോയിക്ക് രോഗം സ്ഥിരീകരിച്ചതോടെ നഗരത്തിലെ മുഴുവൻ ഭക്ഷണ വിതരണ ജീവനക്കാര്‍ക്കും രണ്ട് ദിവസത്തിനുള്ളില്‍ ആന്‍റിജന്‍ പരിശോധന നടത്താനാണ് തീരുമാനം.
undefined
undefined
ഇന്നും നാളെയുമായി പരിശോധനകളുടെ എണ്ണം കൂട്ടുമെന്നും തലസ്ഥാനത്തെ ആശുപത്രികള്‍ എന്തിനും സജ്ജമെന്നും മന്ത്രി പറഞ്ഞു.
undefined
സൊമാറ്റോ ഡെലിവറി ബോയിക്ക് രോഗം സ്ഥീകരിച്ചതോടെ കണ്ടെയിന്‍മെന്‍റ് മേഖലകളിൽ ഭക്ഷണ വിതരണം അവസാനിപ്പിച്ചു. കുന്നത്തുകാൽ സ്വദേശിയായ സൊമാറ്റോ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്.
undefined
പാളയം മത്സ്യമാർക്കറ്റിന് പിന്നിലെ ലോഡ്ജിലായിരുന്നു താമസം. നഗരത്തിലെ പലപ്രധാന ഹോട്ടലുകളിൽ നിന്നും മിക്ക സ്ഥലങ്ങളിലേക്കും ഇയാള്‍ ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്.
undefined
ബുധനാഴ്ചയാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. ക്വാറന്‍റീനില്‍ കഴിയുന്നവരുടെ വീടുകളിലെ ഭക്ഷണം വിതരണത്തിലൂടെയാകാം രോഗം പിടിപ്പെട്ടത് എന്നാണ് പ്രഥമിക നിഗമനം.
undefined
ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ തലസ്ഥാനം കൂടുതല്‍ ജാഗ്രതയിലേക്ക് കടക്കുകയാണ്. തിരുവനന്തപുരത്ത് നാല് നിയന്ത്രിത മേഖലകള്‍ കൂടി പ്രഖ്യാപിച്ചു.
undefined
വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വെള്ളനാട് ടൗണും കണ്ണമ്പള്ളിയും പാളയം മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള വാണിജ്യ മേഖലയിലും നിയന്ത്രണം ഏര്‍പ്പെടുത്തി.
undefined
അത്യാവശങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. തലസ്ഥാനത്ത് നിരീക്ഷണവും ജാഗ്രതയും കൂട്ടാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.
undefined
തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 12-ൽ ഉൾപ്പെടുന്ന വെള്ളനാട് ടൗണും വാർഡ് നമ്പർ 13- കണ്ണമ്പള്ളിയും തിരുവനന്തപുരം കോർപ്പറേഷനിലെ പാളയം വാർഡിലെ ( നമ്പർ-27) പാളയം മാർക്കറ്റിനോട് ചേർന്നുള്ള വാണിജ്യ മേഖലയും കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു.
undefined
മലപ്പുറം മഞ്ചേരിയിൽ നിരീക്ഷണത്തിലിക്കെ മരിച്ച ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ കൊവിഡ്19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 25 ആയി. വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ചത്.
undefined
നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ കൊച്ചിയിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ട് വരും.
undefined
കൂടുതൽ കണ്ടെയ്ൻമെന്‍റ് സോണുകൾക്ക് സാധ്യതയുണ്ട്. കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആലുവ മാർക്കറ്റ് അടച്ചു.
undefined
കൊച്ചി നഗരസഭയിൽ അഞ്ച് നിയന്ത്രിത മേഖലകൾ പ്രഖ്യാപിച്ചു. കോര്‍പറേഷന് കീഴിലെ 43, 44, 46, 55, 56 ഡിവിഷനുകളാണ് നിയന്ത്രിത മേഖലയായി കളക്ടർ പ്രഖ്യാപിച്ചത്.
undefined
പറവൂർ നഗരസഭയിലെ എട്ടാം ഡിവിഷൻ, കടുങ്ങല്ലൂർ പഞ്ചായത്തിലെ എട്ടാം വാർഡ്, തൃക്കാക്കര നഗരസഭയിലെ 28 ഡിവിഷൻ എന്നവയും നിയന്ത്രിത മേഖലയാക്കി.
undefined
ഇതിനിടെ കൊവിഡ് 19 രോഗ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ നിയമലംഘനം നടത്തിയതിന് ഇന്നലെ മാത്രം 1099 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
undefined
1104 പേരെ അറസ്റ്റ് ചെയ്തു. 300 വാഹനങ്ങള്‍ പിടിക്കൂടി. മാസ്ക് ധരിക്കാത്ത 4601 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 11 കേസുകളും രജിസ്റ്റര്‍ ചെയ്തു.
undefined
undefined
click me!