ഇന്ന് മുതല്‍ രാജ്യത്ത് സ്കൂളുകള്‍ തുറക്കുന്നു; യുപിയിലും പഞ്ചാബിലും അനുമതി, നിലപാടറിയിച്ച് കേരളം
First Published | Oct 15, 2020, 7:20 AM ISTരാജ്യത്ത് ഇന്ന് മുതലാണ് സ്കൂളുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഇന്ന് മുതല്‍ സ്കൂളുകള്‍ തുറക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഡിറ്റോറിയങ്ങള്‍ ഇന്ന് മുതല്‍ തുറക്കാനും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.
കണ്ടെയ്‌മെന്‍റ്സോണുകള്‍ക്ക് പുറത്തുള്ള രാജ്യത്തെ സ്‌കൂളുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ വ്യാഴാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് കേന്ദ്രാനുമതി ഉള്ളത്. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഇവ പ്രവര്‍ത്തിക്കുക.
രാജ്യവ്യാപകമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിന്‍റെ ഭാഗമായാണ് നടപടി. എന്നാല്‍, സ്കൂളുകള്‍ തുറക്കാമെന്നുള്ള കേന്ദ്രത്തിന്‍റെ നിര്‍ദേശത്തോടുള്ള സംസ്ഥാനങ്ങളുടെ പ്രതികരണം ഇങ്ങനെ