ഉമ്മിനിയിലെ അമ്മപ്പുലിയെ പിടികൂടാന്‍ കേരളം, അമ്മപ്പുലിക്കൊപ്പം കുഞ്ഞുങ്ങളെ തുറന്ന് വിട്ട് മഹാരാഷ്ട്ര
First Published | Jan 11, 2022, 2:47 PM ISTകഴിഞ്ഞ ദിവസമാണ് പാലക്കാട് ഉമ്മിനിയില്‍ രണ്ട് പുലിക്കുട്ടികളെ ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തിയ വാര്‍ത്ത പുറത്ത് വന്നത്. വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും മക്കളെ തേടിയെത്തിയ അമ്മ പുലി കൂട്ടില്‍ കയറിയില്ലെന്ന് മാത്രമല്ല, ഒരു കുഞ്ഞിനെയും കൊണ്ട് പോവുകയും ചെയ്തു. ഇതേ സമയത്ത് തന്നെ അങ്ങ് മഹാരാഷ്ട്രയിലെ നിര്‍ഗുഡെ ഗ്രാമത്തിലെ കരിമ്പിന്‍ തോട്ടത്തില്‍ നിന്ന് രണ്ട് പുള്ളിപ്പുലിയുടെ കുട്ടികളെ കണ്ടെത്തി. രണ്ട് സ്ഥലത്തും രണ്ട് രീതിയിലായിരുന്നു വനം വകുപ്പ് പെരുമാറിയത്. കേരളത്തില്‍ കുഞ്ഞുങ്ങളെ ഉപയോഗിച്ച് അമ്മപ്പുലിയെ പിടിക്കാനാണ് വനം വകുപ്പ് ശ്രമിച്ചതെങ്കില്‍, മഹാരാഷ്ട്രയില്‍ കുഞ്ഞുങ്ങളെ അമ്മപ്പുലിക്ക് കുട്ടികളെ കൊടുത്ത് വിടാനായിരുന്നും അധികൃതര്‍ ശ്രമിച്ചത്. മഹാരാഷ്ട്രിലെ അമ്മപ്പുലി കുട്ടികളുമായി കാടുകയറിയെങ്കില്‍, കേരളത്തിലെ അമ്മപ്പുലിക്ക് ഒരു കുട്ടിയെ മാത്രമേ ഇതുവരെ കൊണ്ട് പോകാന്‍ കഴിഞ്ഞൊള്ളൂ. ആ കഥ ഇങ്ങനെ.