'മഡ് ബാത്ത്' കഴിഞ്ഞിറങ്ങിയ കടുവ
First Published | Jul 29, 2022, 9:33 AM ISTമഹാരാഷ്ട്രയിലെ തഡോബാ ദേശീയോദ്യാനത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്താനെത്തിയ ഫോട്ടോഗ്രാഫര്‍ ഹർഷൽ മാൽവങ്കര്‍ കണ്ടത് അതുവരെ കണ്ടിട്ടില്ലാത്ത കാഴ്ച. മുന്നില്‍ നിന്ന് നോക്കിയാല്‍ ഒത്ത ബംഗാള്‍ കടുവ. എന്നാല്‍ വശങ്ങളില്‍ നിന്ന് നോക്കിയാല്‍ മുന്‍കാലുകള്‍ കഴിഞ്ഞുള്ള ശരീരഭാഗം സമാനമായ മറ്റൊരു ജീവിയുടേതാണോയെന്ന് തോന്നും. ബംഗാള്‍ കടുവയുടെ നിറത്തില്‍ നിന്നും ഭിന്നമായി ഒരൊറ്റ നിറം. വരകളില്ല. നല്ല മണ്ണിന്‍റെ നിറം. പെട്ടെന്ന് മുന്നിലൂടെ അവന്‍ കടന്ന് പോകുമ്പോള്‍ ഇതേത് ജീവിയെന്ന് ആര്‍ക്കും തോന്നാവുന്ന രൂപം.