കേന്ദ്ര മന്ത്രിമാരാകാന്‍ കുടുതല്‍ പേര്‍; കാബിനറ്റ് പുനഃസംഘടനാ ചിത്രങ്ങള്‍ കാണാം
First Published | Jul 7, 2021, 4:13 PM ISTനരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ 22 -ാം കേന്ദ്രമന്ത്രിസഭയില്‍ കൂടുതല്‍ മന്ത്രിമാര്‍ ഇന്ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യും. നിലവില്‍ 25 കേന്ദ്രമന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 9 മന്ത്രിമാരും 23 സഹമന്ത്രിമാരും പ്രധാനമന്ത്രിയും അടക്കം 58 മന്ത്രിമാരാണ് രണ്ടാം മോദി സര്‍ക്കാരിലുള്ളത്. പുനഃസംഘടനയില്‍ 28 പുതുമുഖങ്ങള്‍ കൂടി മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഏറ്റവും കുടുതല്‍ മന്ത്രിമാരുള്ള മന്ത്രിസഭയായി രണ്ടാം മോദി സര്‍ക്കാര്‍ മാറും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ്, 2024 ല്‍ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ്. എന്നിവ മുന്നില്‍ കണ്ടാണ് മന്ത്രിസഭാ വികസനം. തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് കൂടുതല്‍ സംസ്ഥാനങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കി മന്ത്രിസഭ വികസിപ്പിക്കാനാണ് നരേന്ദ്രമോദിയുടെ തീരുമാനം.