പിടിച്ചത് മൂന്നരകോടി ലിറ്റര്‍ മദ്യം, 2,068 കോടിയുടെ ലഹരിവസ്‌തുക്കള്‍; തെരഞ്ഞെടുപ്പ് കമ്മീഷന്‍ വേട്ട തുടരുന്നു
First Published | Apr 17, 2024, 12:22 PM ISTലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ ഭാഗമായി സാമ്പത്തിക ഇടപാടുകളും മറ്റ് ക്രയവിക്രയങ്ങളും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും നിരീക്ഷിക്കുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മുതല്‍ പൊതുജനങ്ങള്‍ വരെ ഈ നിരീക്ഷവലയത്തില്‍പ്പെടും. ഫ്ലൈയിംഗ് സ്ക്വാഡ് അടക്കമുള്ള വിവിധ സ്ക്വാഡുകളെ വിന്യസിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ പരിശോധനകള്‍ രാജ്യമെമ്പാടും നടത്തുന്നത്. ലഹരിവസ്തുക്കളും പണവും അടക്കം അയ്യായിരം കോടിയോളം രൂപയുടെ മൂല്യമുള്ള വസ്തുക്കള്‍ ഇതിനകം ഈ പരിശോധനകള്‍ വഴി പിടിച്ചെടുത്തു.