Jahangirpuri: കേന്ദ്രസേനയുടെ കാവലില്‍ ഞെട്ടല്‍ മാറാതെ ജഹാംഗീർപുരി
First Published | Apr 19, 2022, 11:33 AM ISTകഴിഞ്ഞ ദിവസം ദില്ലി (Delhi) ജഹാംഗീർപുരിയില്‍ (jahangirpuri) ഹനുമാന്‍ ജയന്തിക്ക് (hanuman jayanti) ഇടെയുണ്ടായ അപ്രതീക്ഷിത സംഘര്‍ഷത്തിന്‍റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. പൊലീസ് വേണ്ടത്ര സുരക്ഷ ആദ്യ തന്നെ ഒരുക്കിയിരുന്നെങ്കിൽ ഈ സാഹചര്യമുണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. വടക്കു പടിഞ്ഞാറാൻ ദില്ലിയിലെ ജഹാംഗീർപൂരി, ചെറുകിട കച്ചവടക്കാർ , തൊഴിലാളികൾ, ആക്ര പെറുക്കി ജീവിക്കുന്നവർ എന്നിങ്ങനെ സമൂഹത്തിലെ ഏറ്റവും താഴെക്കിടയില്‍ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ തിങ്ങി പാർക്കുന്ന പ്രദേശം. 55 വയസുകാരി രാംകുമാരി മുപ്പത് വർഷമായി ഇവിടെയാണ് താമസിക്കുന്നത്. ജീവിതത്തിൽ ആദ്യമായി ഇത്രയും വലിയ സംഘർഷം നേരിട്ട കണ്ടതിന്‍റെ ഞെട്ടലിലാണ് ഇന്നും രാംകുമാരി. എന്തിനു വേണ്ടിയാണ് ഈ സംഘർഷമെന്നാണ് രാംകുമാരി ചോദിക്കുന്നത്.... ജഹാംഗീർപുരിയില്‍ നിന്ന് റിപ്പോര്‍ട്ടും ചിത്രങ്ങളും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍.